അക്കുത്തിക്കത്താനപെരുങ്കുത്ത്- അക്കര നിക്കണ വെള്ളക്കോഴീടെ കൈയോ കാലോ ഏതാലൊന്നു തട്ടി മുട്ടി മലര്‍ത്തിപ്പോ എന്നു ചൊല്ലിക്കൊണ്ട് ഓരോരുത്തരുടെ കൈപ്പത്തിയിലും ഇടിക്കുക. ഇടികിട്ടിയവരെല്ലാം കൈ മലര്‍ത്തണം. മലര്‍ത്തിയ കൈയിലാണ് മലര്‍ത്തിപ്പോ എന്നു പറയുമ്പോള്‍ ഇടിക്കുന്നതെങ്കില്‍ അവനു കൈ എടുക്കാം. അങ്ങനെ രണ്ടു കൈയും എടുത്തവര്‍ക്ക് മാറാം. ഒടുവില്‍ അവശേഷിക്കുന്നതാരോ അയാള്‍ എല്ലാവരെയും ഒടിച്ചിട്ടു തൊടണം. എല്ലാവരെയും തൊട്ടുകഴിഞ്ഞാല്‍ വീണ്ടും അടുത്ത കളി തുടങ്ങാം |
0 Comments