ണ്ടെങ്കില്‍ ഈ കളിയില്‍ ജയിക്കാം. അല്ലെങ്കില്‍ കടം വന്ന് മുടിഞ്ഞതുതന്നെ. എല്ലാവരും വട്ടമിട്ടിരുന്നല്ലോ. ഇനി കളിതുടങ്ങാം. ഏതെങ്കിലും ഒരക്കത്തിന് ബസ്സ് എന്നു പേരുകല്‌പിക്കുക. മറ്റൊരക്കത്തിന് വിസ്സ് എന്നും. ഉദാഹരണമായി 3 ബസ്സും 7 വിസ്സും ആകട്ടെ. ആരെങ്കിലും ഒരാള്‍ തൊട്ട് എണ്ണിത്തുടങ്ങട്ടെ. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിങ്ങനെ മുകളിലേക്കാണ് എണ്ണേണ്ടത്. എണ്ണുമ്പോള്‍ ബസ്സ് എന്നും വിസ്സ് എന്നും പേരുകൊടുത്ത അതാതക്കങ്ങള്‍ക്ക് ആ പേര് തന്നെയേ പറയാവൂ. 3 എന്ന് എണ്ണുന്നകൂട്ടി ബസ്സ് എന്നേ പറയാവൂ. പകരം മൂന്ന് എന്ന് എണ്ണിയാല്‍ ആ കുട്ടി കടം ആയി. മൂന്നിന്റെ എല്ലാ പെരുക്കങ്ങളും ബസ്സ് എന്ന് പറയണം; ഏഴിന്റെ എല്ലാ പെരുക്കങ്ങളും വിസ്സ് എന്നും. ഉദാഹരണത്തിന് 3, 6, 9, 12, 15, 18, 21 തുടങ്ങിയവയെല്ലാം ബസ്സ് എന്നുപറയണം. 7, 14, 21, 28 തുടങ്ങിയ അക്കങ്ങള്‍ പറയേണ്ടവന്‍ വിസ്സ് എന്നും പറയണം. തെറ്റിക്കുന്നവരുടെ കടം കൂടിക്കൂടിവരും. 5 കടം വന്നയാള്‍ കളിതോറ്റു പുറത്തു പോകും. ഏറ്റവും അവസാനംവരെ നില്‌ക്കുന്നവന്‍ വിജയിക്കും. മറ്റൊരു കാര്യവും കൂടി ശ്രദ്ധിക്കാനുണ്ട്. ഉദാഹരണത്തിന് 13 എന്നു പറയുന്നതിനുപകരം 3 അല്ലാത്ത അക്കം പറഞ്ഞിട്ട് ബസ് എന്നാണ് പറയേണ്ടത്. ഉദാഹരണത്തിന് 13ന് ഒന്ന് ബസ് എന്നാണ് പറയേണ്ടത് 27-ന് രണ്ട് വിസ്സ് എന്നും. കണക്കിലെ പെരുക്കം ഉറപ്പിക്കാനും തലച്ചോറിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഈ കളി നിങ്ങളെ സഹായിക്കും |
0 Comments