നിങ്ങള്‍ക്കേറ്റവും ഇഷ്‌ടപ്പെടുന്ന ഒരു കളികൂടി പരിചയപ്പെടാം. ഒരു നിശ്‌ചിത കളത്തിനുള്ളില്‍ മാത്രം കളിക്കേണ്ട കളിയാണ് ഞൊണ്ടിപ്പുള്ളി. കളത്തിനകത്ത് കളിക്കാരെല്ലാം നില്‍ക്കണം. ഒരാള്‍ ഒറ്റക്കാലില്‍ തുള്ളിത്തുള്ളിച്ചെന്ന് മറ്റുള്ളവരെ തൊടണം. ഒറ്റക്കാലില്‍ തുള്ളുന്ന ആളിന് കാല്‍ കഴച്ചാല്‍ കാലു മാറാന്‍ വ്യവസ്‌ഥയുണ്ടാക്കാം. ഒരേസമയം രണ്ടു കാലും നിലത്തുകുത്തരുത് എന്നു മാത്രം. ആദ്യം തൊടുന്ന ആള്‍ വേണം പിന്നീട് തുള്ളി മറ്റുള്ളവരെ തൊടാന്‍. ഓടി കളത്തിനു വെളിയില്‍ പോയാല്‍ ആ ആള്‍ കളിക്കു പുറത്തായി. |
0 Comments