വൈദ്യുതി ബാറ്ററി കണ്ടുപിടിച്ച ഭൗതിക ശാസ്ത്രജ്ഞനാണ് അലസാന്ദ്രോ വോള്‍ട്ട (Full Name : Alessandro Giuseppe Antonio Anastasio Gerolamo Umberto Volta). ഇദ്ദേഹത്തോടുള്ള ആദര സൂചകമായാണ് വൈദ്യുതിയുടെ യൂനിറ്റിന് വോള്‍ട്ട് (volt) എന്ന് പേരിട്ടത്. വോള്‍ട്ടായിക് പൈല്‍ എന്നാണ് ഇദ്ദേഹം കണ്ടുപിടിച്ച ബാറ്ററി അറിയപ്പെട്ടത്.
1745 ഫെബ്രുവരി 18ന് ഇറ്റലിയിലെ കോമോയില്‍ ജനിച്ച വോള്‍ട്ട ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് സ്ഥിര വൈദ്യുതി (static electricity) ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഉപകരണമായ ഇലക്ട്രോ ഫോറസ് കണ്ടുപിടിച്ചത്. പഠന ശേഷം പാവിയ യൂനിവേഴ്സിറ്റിയില്‍ പ്രഫസറായി ജോലി ലഭിച്ച വോള്‍ട്ട നിരന്തരമായ ശാസ്ത്ര പരീക്ഷണങ്ങളില്‍ മുഴുകി.
പ്രശസ്ത ശരീരഘടനാ ശാസ്ത്രജ്ഞനായ ലൂയിജി ഗല്‍വാനി ‘ആനിമല്‍ ഇലക്ട്രിസിറ്റി’ എന്ന ആശയം അവതരിപ്പിച്ചത് ഈ കാലത്താണ്. മൃഗങ്ങളുടെ ശരീരത്തില്‍ പ്രത്യേകതരം വൈദ്യുതി ഉണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്‍െറ വാദം. എന്നാല്‍, ഗല്‍വാനിയുടെ ആശയം തെറ്റാണെന്ന അഭിപ്രായക്കാരനായിരുന്നു വോള്‍ട്ട. വിവിധ ലോഹങ്ങളുടെ സമ്പര്‍ക്കത്തിലൂടെയാണ് വൈദ്യുതി ഉണ്ടാകുന്നതെന്ന് അദ്ദേഹം വാദിച്ചു. എങ്കിലും, ഗല്‍വാനിയുടെ നിഗമനങ്ങളാണ് 1800ല്‍ ബാറ്ററിയുടെ കണ്ടുപിടിത്തത്തിലേക്ക് വോള്‍ട്ടയെ നയിച്ചത്.
തുടര്‍ന്ന് പുതിയ പരീക്ഷണങ്ങള്‍ ഈ മേഖലയില്‍ തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. സിങ്ക്, കോപ്പര്‍ ഡിസ്ക്കുകള്‍ രണ്ട് അട്ടിയായി വെച്ച് മുകളില്‍ കോപ്പര്‍ പ്ളേറ്റുകൊണ്ട് ബന്ധിപ്പിച്ച ശേഷം താഴെ രണ്ട് പാത്രത്തില്‍ ശേഖരിച്ച സിങ്ക് ലായനിയില്‍ മുട്ടിച്ചായിരുന്നു അദ്ദേഹത്തിന്‍െറ പരീക്ഷണം. അങ്ങനെ 1800ല്‍ ആദ്യത്തെ വെറ്റ് ബാറ്ററി (wet battery) അദ്ദേഹം കണ്ടെത്തി. വോള്‍ട്ടയുടെ ഈ സുപ്രധാന കണ്ടുപിടിത്തത്തെ മാനിച്ച് നെപ്പോളിയന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന് ‘കൗണ്ട്’എന്ന സ്ഥാനപ്പേര് നല്‍കി ആദരിച്ചു.
ഇതിനു പുറമെ വാതകങ്ങളുടെ രസതന്ത്രത്തെക്കുറിച്ച് പഠനം നടത്തിയിരുന്ന വോള്‍ട്ട മീഥൈന്‍ (methane) കണ്ടുപിടിച്ചു. പ്രകൃതി വാതകത്തിലെ അവിഭാജ്യ ഘടകമായ മീഥൈന്‍ എന്ന സംയുക്തം ആദ്യമായി വേര്‍തിരിച്ചത് വോള്‍ട്ടയാണ്. 1827 മാര്‍ച്ച് അഞ്ചിനായിരുന്നു അദ്ദേഹത്തിന്‍െറ മരണം.
Wikipedia Link
Subscribe to കിളിചെപ്പ് by Email

0 Comments