മുള്ളുവക്കുറുമരുടെ ഭാഷയും മലയാളമാണ്. സ്വരത്തിലും ഉച്ചാരണത്തിലും വ്യത്യാസങ്ങളുണ്ടെന്നു മാത്രം. മുള്ളുവക്കുറുമര്‍ (Mulluvakkurumar)
മുള്ളുവക്കുറുമര്‍ മക്കത്തായക്കാരാണ്. ഇവരും വില്ലാളികളാണ്. യുദ്ധങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ(British) ഇവരും പഴശ്ശി രാജാവിനെ (Kerala Varma Pazhashi Raja)സഹായിച്ചിട്ടുണ്ട്. വയനാട്ടിലെ എല്ലാ ഭാഗങ്ങളിലും മുള്ളുവക്കുറുമരുണ്ട്.
മുള്ളുവക്കുറുമര്‍ എന്ന പേര് പരിഹാസപ്പേരായി ജന്മിമാര്‍ നല്‍കിയതാണെന്നാണ് ഇവര്‍ പറയുന്നത്. ഇതിന് പ്രത്യേക അര്‍ഥമോ ചരിത്രമോ ഇല്ലത്രെ. മുളകൊണ്ട് പല സാധനങ്ങള്‍ നിര്‍മിക്കുന്നതുകൊണ്ട് മുളക്കുറുമര്‍ എന്ന പേര് വന്നതാകാമെന്നും അത് മുള്ളുവക്കുറുമനായതാണെന്നും പറയപ്പെടുന്നു. വില്ലാളികളായ ഇവര്‍ അമ്പ് ഉപയോഗിക്കുന്നതുകൊണ്ട് (അമ്പിന് മുള്ളെന്നും പറയാറുണ്ട്) ഈ പേര് വന്നതാണെന്നും സൂചനയുണ്ട്. ഇവര്‍ സംസാരിക്കുന്ന ഭാഷയെ കുറുമ്പ ഭാഷയെന്നും പറയുന്നുണ്ട്. മലയാളവും തമിഴും കലര്‍ന്ന പ്രാകൃത കന്നടയാണത്. ലിപിയില്ലാത്ത ഭാഷയാണിത്.
ഇവരുടെ വീടുകളില്‍ പ്രത്യേക ദൈവപ്പുരയുണ്ടാകും. ഇവിടെവെച്ചാണ് ദൈവത്തെ ഭജിക്കുന്നതും വിവാഹങ്ങള്‍ നടത്തുന്നതും സമുദായ യോഗങ്ങള്‍ചേരുന്നതും.
ഇവരുടെ തലവനെയും മൂപ്പന്‍ എന്നാണ് വിളിക്കുന്നത്. സമുദായ യോഗങ്ങളില്‍ അധ്യക്ഷതവഹിക്കുക മൂപ്പനാണ്. മൂപ്പന്‍ വലത്തെകൈയില്‍ വെള്ളി വള അണിഞ്ഞിരിക്കും.
മൂപ്പന്‍ കഴിഞ്ഞാല്‍ സമുദായത്തിലെ പ്രമാണി വെളിച്ചപ്പാടായിരിക്കും. ഇവര്‍ ഹിന്ദു ദൈവങ്ങളെയാണ് ആരാധിക്കുക. വിവാഹത്തിന് പുരുഷന്‍ സ്ത്രീക്ക് പണം കൊടുക്കണം. അത് വിവാഹത്തിനുമുമ്പ് നല്‍കണം. വിവാഹത്തിന്‍െറ തലേദിവസം ഇരു കൂട്ടരുടെയും വീടുകളില്‍ സദ്യ ഉണ്ടാകും. താലികെട്ടുന്നത് വധുവിന്‍െറ അമ്മാവനാണ്.പെണ്ണ് പിഴച്ചാല്‍ ശിക്ഷ ജാതിഭ്രഷ്ടാണ്. വിവാഹമോചനം അനുവദനീയം.മൃതദേഹം മറവുചെയ്യുന്ന രീതിയാണ്. വൃദ്ധന്മാരുടേത് ദഹിപ്പിക്കും. 11 ദിവസം പുല ആചരിക്കും. ഗര്‍ഭിണി മരിച്ചാല്‍ വയറുകീറി കുട്ടിയെ പുറത്തെടുത്തിട്ടേ മറവുചെയ്യൂ.

വയനാട്ടിലുള്ള മറ്റൊരു വിഭാഗം ആദിവാസികളാണ് ഊരാളിക്കുറുമര്‍(Uralikkurumar)
ഇവരുടെ ഭാഷ മലയാളവും കന്നടയും9Kannada) കലര്‍ന്നതാണ്.
കുറുമ്പുള്ളവരായതുകൊണ്ടാണ് കുറുമര്‍ (കുറുമ്പര്‍) എന്ന പേര് വന്നതെന്ന് പറയുന്നു.
ഊരാളിക്കുറുമര്‍ക്കും മൂപ്പനുണ്ട്. വിവാഹാലോചന ആദ്യം നടത്തേണ്ടത് ചെറുക്കന്‍െറ പിതാവാണ്. വിവാഹം വധൂഗൃഹത്തില്‍ നടക്കും. വിവാഹം പകലാണ് നടക്കുക.
മൃതദേഹം മറവുചെയ്യുകയാണ് പതിവ്. മൃതദേഹത്തിന്‍െറ തല പടിഞ്ഞാറോട്ടാണ് വെക്കാറ്. ശവം വലതുവശം ചരിച്ചു കിടത്തിയാണ് കുഴിച്ചുമൂടുക. വിധവ താലി അറുത്ത് ശവക്കുഴിയില്‍ ഇടും.

വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കര്‍ (Kattunaykkar)
കാട്ടുനായ്ക്കര്‍. ഇവര്‍ തേന്‍ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു.കാട്ടിന്‍െറ നായകന്മാര്‍ എന്ന അര്‍ഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവര്‍ക്കുണ്ടായത്. തേന്‍ ശേഖരിക്കല്‍ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേന്‍ കുറുമരെന്നും വിളിക്കുന്നത്.എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങള്‍ ഇവരുടെ ഭാഷയില്‍ കാണാം. മലയാളപദങ്ങള്‍ കൂടുതലുണ്ടെന്നു മാത്രം.കാട്ടുനായ്ക്കരുടെ തലവന്‍െറ പേര് ‘മുട്ടന്‍’ എന്നാണ്. മുട്ടന്‍ അറിയാതെ വിവാഹം നടക്കാന്‍ പാടില്ല. വിവാഹത്തിന് വധു പണം കൊടുക്കണം. പണമില്ലെങ്കിലോ മറ്റു കാരണങ്ങള്‍കൊണ്ടോ വിവാഹം മുടങ്ങുകയാണെങ്കില്‍ ഇവര്‍ക്ക് ഒളിച്ചോടിപ്പോയി വിവാഹം കഴിക്കാം.മൃതദേഹം മറവുചെയ്യുന്ന പതിവാണ്. പണ്ടുകാലത്ത് ശവം പാറയിലോ മരത്തിലോ ചാരിവെക്കും, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും തിന്നാന്‍വേണ്ടി.

വയനാട്ടിലെ വെള്ളമുണ്ട, തൊണ്ടര്‍നാട്, തരിയോട്, മംഗലശ്ശേരി എന്നിവിടങ്ങളില്‍ കൂടുതലായി കാണുന്ന ആദിവാസി വിഭാഗമാണ് വയനാടന്‍ കാടര്‍ (Wayanadan Kadar)
വയനാട്ടിലെ വെള്ളമുണ്ട, തൊണ്ടര്‍നാട്, തരിയോട്, മംഗലശ്ശേരി എന്നിവിടങ്ങളില്‍ കൂടുതലായി കാണുന്ന ആദിവാസി വിഭാഗമാണ് കാടര്‍. കോട്ടയം രാജാവിനെ കുറിച്യരോടൊപ്പം അനുഗമിച്ചിരുന്ന നായന്മാരാണ് അവരെന്നും യുദ്ധങ്ങള്‍ക്കുശേഷം നാട്ടിലേക്ക് തിരിച്ചുപോകാതെ കാട്ടില്‍ തങ്ങിയവരായതുകൊണ്ടാണ് കാടര്‍ എന്ന പേര് കിട്ടിയതെന്നും പറയപ്പെടുന്നു.
ഒരു പ്രത്യേകരീതിയിലുള്ള മലയാളമാണ് അവരുടെ ഭാഷ. വിവാഹത്തില്‍ മുറപ്പെണ്ണിനാണ് മുന്‍ഗണന. പുടവ കൊടുക്കലാണ് പ്രധാന ചടങ്ങ്. വയനാടന്‍ കാടര്‍ക്ക് സ്വന്തമായ ക്ഷേത്രമുണ്ട്.

വയനാട്ടിലെ പല ഭാഗങ്ങളിലും കാണുന്ന ഒരു വിഭാഗമാണ് കനലാടികള്‍ (Kanaladikal)
ജന്മിമാരുടെ കളങ്ങളില്‍ കനലാട്ടം (തീക്കനലില്‍ ചാടല്‍) നടത്തിവരുന്നതുകൊണ്ടാണ് കനലാടികള്‍ എന്ന പേരുവന്നത്. സംസാരഭാഷ മലയാളമാണ്. സംസാരിക്കുന്നത് പ്രത്യേക രീതിയിലും ശബ്ദത്തിലുമാണ്.വിവാഹദിവസം വധൂവരന്മാരും അവരുടെ മാതാപിതാക്കളും ക്ഷേത്രത്തില്‍ പോകുന്നു. അവിടെനിന്ന് വധൂഗൃഹത്തിലെത്തും.കനലാടികള്‍ക്ക് മൂപ്പനുണ്ട്. മരണാനന്തരജീവിതത്തിലും പുനര്‍ജന്മങ്ങളിലും അവര്‍ വിശ്വസിക്കുന്നു.

കുണ്ടുവടിയന്മാര്‍ (Kunduvadiayanmar)
വയനാട്ടില്‍ത്തന്നെയുണ്ടായിരുന്ന മറ്റൊരു മലവര്‍ഗമാണ് കുണ്ടുവടിയന്മാര്‍. പാക്കത്തിനടുത്ത കുണ്ടുവടിയെന്ന സ്ഥലത്തുള്ളവരായതുകൊണ്ടും അവിടെനിന്നു വന്നവരായതുകൊണ്ടുമാണ് കുണ്ടുവടിയന്മാര്‍ എന്നു വിളിക്കുന്നത്. മനസ്സിലാക്കാന്‍ പ്രയാസമുള്ള മലയാളമാണ് ഇവര്‍ സംസാരിക്കുന്നത്. ഇവര്‍ക്കും മൂപ്പന്മാരുണ്ട്. ഇവര്‍ ഹിന്ദുക്കളാണ്.വിവാഹത്തിന് മുറപ്പെണ്ണിന് മുന്‍ഗണന നല്‍കും. വിവാഹം വധൂഗൃഹത്തിലാണ് നടക്കുക. ബാലമരണങ്ങള്‍, അപകടമരണങ്ങള്‍ എന്നിവ ഉണ്ടായാല്‍ മൃതദേഹം പെട്ടെന്നുതന്നെ മറവുചെയ്യും.

To know about More : http://en.wikipedia.org/wiki/Tribals_in_Kerala
കടപ്പാട് :- ലേഖനം :വെളിച്ചം
അടുത്ത പോസ്റ്റില്‍ തുടരും ....
Subscribe to കിളിചെപ്പ് by Email
1 Comments
വിവരണം.. ഗുണദായകം.. വിവരദായകം.. ആശസകള്‍..
ReplyDelete