ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇവാന്‍പാ സോളാര്‍ ഇലക്ട്രിക് ജനറേറ്റിങ് സിസ്റ്റം എന്ന പേരില്‍ 2010ല്‍ ആരംഭിച്ച പദ്ധതിയുടെ നിര്‍മാണം ഇപ്പോള്‍ പരിസമാപ്തിയിലാണ്. 2013ല്‍ത്തന്നെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കും First Flux എന്നു പേരു വിളിച്ച അതിന്റെ ക്ഷമതാ പരീക്ഷണം ഇവാന്‍പാ വിജയകരമായി പൂര്‍ത്തിയാക്കി. അമേരിക്കയില്‍ കലിഫോര്‍ണിയയിലുള്ള മൊജാവ് മരുഭൂമിയില്‍ ലാസ് വേഗസില്‍നിന്ന്64 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഈ ഭീമന്‍ സോളാര്‍ പവര്‍ പ്ലാന്റ് 392 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ പവര്‍ പ്ലാന്റില്‍ മൂന്നുലക്ഷം ഹീലിയോസ്റ്റാറ്റ് ദര്‍പ്പണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. 4000 ഏക്കറിലായി പരന്നുകിടക്കുകയാണ് ഈ ഭീമന്‍ പവര്‍സ്റ്റേഷന്‍. 2.18 ബില്യണ്‍ ഡോളര്‍ നിര്‍മാണച്ചെലവുള്ള ഈ പദ്ധതിയുടെ ഏറ്റവും വലിയ പങ്കാളി എന്‍ആര്‍ജി എനര്‍ജി ഗ്രൂപ്പാണ്.
2012 ഫെബ്രുവരിയില്‍ ഇവാന്‍പായ്ക്ക് സിഎസ്പി (ഇീിരലിേൃമശേിഴ ടീഹമൃ ജീംലൃ) പ്രോജക്ട് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മൂന്നു വലിയ സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ കൂടിച്ചേര്‍ന്നതാണ് ഇവാന്‍പാ.
പ്ലാന്റുകളിലുള്ള ഹീലിയോസ്റ്റാറ്റ് ദര്‍പ്പണങ്ങള്‍ സൂര്യപ്രകാശത്തെ അതിന്റെ മധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള റിസീവറിലേക്കു കേന്ദ്രീകരിക്കുന്നു. റിസീവറുകളില്‍ സംഭരിച്ചിട്ടുള്ള ജലത്തെ ഈ താപോര്‍ജം ഉപയോഗിച്ച് നീരാവിയാക്കി മാറ്റുകയും ഈ നീരാവി ഉപയോഗിച്ച് ഒരു സ്റ്റീം ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു സാധാരണ താപവൈദ്യുത നിലയത്തില്‍ നടക്കുന്നതുപോലെത്തന്നെയാണ്. സീമെന്‍സ് കമ്പനിയാണ് സ്റ്റീം ടര്‍ബൈനുകള്‍ നിര്‍മിച്ചിട്ടുള്ളത്. അതുകൂടാതെ പവര്‍സ്റ്റേഷന്റെ നിയന്ത്രണ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും നിര്‍മിച്ചിട്ടുള്ളതും സീമെന്‍സ്തന്നെയാണ്.
1,65,000 എച്ച്പിയാണ് ടര്‍ബൈന്‍ കപ്പാസിറ്റി. ദര്‍പ്പണങ്ങള്‍ നിര്‍മിച്ചിട്ടുള്ളത് റിലെ പവര്‍ ഇന്‍കോര്‍പറേറ്റഡ്എന്ന സ്ഥാപനമാണ്. കലിഫോര്‍ണിയ ഗവര്‍ണര്‍ അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗറുടെ ദീര്‍ഘവീക്ഷണമാണ് ഈ പദ്ധതിയുടെ വിജയത്തിനു പിന്നിലുള്ളത്. നിരവധി സ്ഥിരം-താല്‍ക്കാലിക തൊഴിലവസരങ്ങളും ഇവാന്‍പാ സൃഷ്ടിക്കുന്നുണ്ട്. മരുഭൂമികളില്‍ കാണുന്ന ഒരിനം ആമകളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന തടസ്സവാദം ഈ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ 2011ല്‍ത്തന്നെ ഈ തടസ്സം മറികടന്ന് നിര്‍മാണം പുനരാരംഭിക്കുകയും ചെയ്തു.
കടപ്പാട് :- ദേശാഭിമാനി
0 Comments