Header Ads Widget

പിന്നിട്ട ആഴ്ച - ജൂണ്‍ 2013


ജൂണ്‍ 20
  • ഹിമാലയന്‍ സൂനാമി എന്ന് വിശേഷിപ്പിക്കപ്പെട്ട,  ഉത്തരേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയത്തില്‍ മരണസംഖ്യ ആയിരത്തോളമെത്തി. 40,000ത്തോളംപേരെ കാണാതായി.
  • രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഫോണും ഇ-മെയിലും നിയമപരമായ അനുമതിയില്ലാതെ ചോര്‍ത്താനുള്ള സംവിധാനം രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ സെന്‍ട്രല്‍ മോണിറ്ററിങ് സിസ്റ്റത്തിലൂടെ (സി.എം.എസ്) പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങി.
  • മികച്ച പത്രപ്രവര്‍ത്തകനുള്ള 2012ലെ സ്വദേശാഭിമാനി കേസരി അവാര്‍ഡ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വി.പി. രാമചന്ദ്രന് ലഭിച്ചു. ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.
  • പ്രഥമ കേരള നിയമസഭയിലെ കോണ്‍ഗ്രസ് അംഗം മാലത്തേ് ഗോപിനാഥപിള്ള (87) നിര്യാതനായി.
ജൂണ്‍ 21
  • മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സയാമീസ് ഇരട്ട പിറന്നു.
  • വൈദ്യുതി നിരക്ക് വര്‍ധനക്ക് വഴിവെച്ച് താപവൈദ്യുതി നിലയങ്ങള്‍ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി പി. ചിദംബരം അറിയിച്ചു.
ജൂണ്‍ 22
  • ജനിതക മാറ്റം വരുത്തിയ (ജി.എം) വിത്തിനങ്ങളുടെ പരീക്ഷണത്തിന് അനുമതി നല്‍കിയ ജെനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റിയുടെ (ജി.ഇ.എ.സി) തീരുമാനം കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു.
  • കേരള കോണ്‍ഗ്രസ്-എം നേതാവ് അന്തരിച്ച അഡ്വ.ടി.വി. എബ്രഹാമിന്‍െറ സ്ഥാനത്ത് ഭാര്യ  പ്രഫ. കൊച്ചുത്രേസ്യയെ പി.എസ്.സി അംഗമായി സര്‍ക്കാര്‍ നിയമിച്ചു.
  • അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ പരസ്യപ്പെടുത്തിയ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) സാങ്കേതിക വിഭാഗം മുന്‍ ഉദ്യോഗസ്ഥനായ എഡ്വേഡ് സ്നോഡനെതിരെ ചാരവൃത്തിക്കും സര്‍ക്കാര്‍ മുതല്‍ കൊള്ളയടിച്ചതിനും കേസെടുത്തു.
ജൂണ്‍ 23
  • ഹിമാലയന്‍ പ്രളയദുരന്തഭൂമിയില്‍ മരണസംഖ്യ 5000 കവിയുമെന്ന് ഔദ്യാഗികവൃത്തങ്ങള്‍ അറിയിച്ചു.
  • ആതിഥേയരായ ഇംഗ്ളണ്ടിനെ അഞ്ചു റണ്‍സിന് തോല്‍പിച്ച ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കി.
  • അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മൂന്നു ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി ദല്‍ഹിയിലെത്തി.
  • കന്നട സിനിമ തിരക്കഥാകൃത്തും സംവിധായകനും നടനുമായ കുണിഗല്‍ നാഗഭൂഷണ്‍ (70) അന്തരിച്ചു.
ജൂണ്‍ 24
  • ശ്രീനഗറില്‍ സേനാ വാഹനവ്യൂഹത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു.
  • 18 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി  രാജ്യഭരണം നാലാമത്തെ മകന്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് കൈമാറി.
ജൂണ്‍ 27
  • മുന്‍ മന്ത്രി എ.സി. ഷണ്‍മുഖദാസ് അന്തരിച്ചു.

Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments