Header Ads Widget

പിന്നിട്ട ആഴ്ച - ജൂണ്‍ 2013


ജൂണ്‍ 13
  • ബിഹാര്‍ തലസ്ഥാനമായ പട്നയില്‍നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള  ജാമുവി റെയില്‍വേ സ്റ്റേഷനു സമീപം, ആയുധധാരികളായ  നൂറോളം മാവോയിസ്റ്റുകള്‍ തീവണ്ടി ആക്രമിച്ചു.  വെടിവെപ്പില്‍ ഒരു ആര്‍.പി.എഫ് (റെയില്‍വേ സുരക്ഷാ സേന) ജവാനും ഒരു പൊലീസ് സബ് ഇന്‍സ്പെക്ടറും ഒരു യാത്രക്കാരനും കൊല്ലപ്പെട്ടു.
  • സോളാര്‍ പവര്‍ പ്ളാന്‍റും വിന്‍ഡ് മില്‍ ഫാമും നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ രണ്ടാം പ്രതി സരിത എസ്. നായരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
  • ഷൊര്‍ണൂര്‍ നഗരസഭയുടെ വൈസ് ചെയര്‍പേഴ്സനായി ജെ.വി.എസ് സ്വതന്ത്രാംഗം അഡ്വ. പി.എം. ജയ തെരഞ്ഞെടുക്കപ്പെട്ടു.
  • സംവിധായകനും നടനുമായ റിച്ചാര്‍ഡ് അറ്റന്‍ബറോയെ ലണ്ടനില്‍ സംഘടിപ്പിച്ച മേളയില്‍ ആദരിച്ചു.
ജൂണ്‍ 15
  • പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ രാജഗോപാല്‍ (59) അന്തരിച്ചു.
  • ഹസന്‍ റൂഹാനി ഇറാന്‍െറ 11ാമത് പ്രസിഡന്‍റായി.
  • പ്രശസ്ത സിനിമാ കലാസംവിധായകന്‍ എസ്. കൊന്നനാട്ട് (88) ചെന്നൈയില്‍ അന്തരിച്ചു.
  • കേന്ദ്ര മന്ത്രിസഭാ വികസനത്തിന്‍െറ മുന്നോടിയായി കേന്ദ്ര ഭവന, നഗര ദാരിദ്ര്യനിര്‍മാര്‍ജനകാര്യ മന്ത്രി അജയ് മാക്കന്‍ രാജിവെച്ചു.
  • ഈ വര്‍ഷത്തെ വാള്‍ട്ടര്‍ സ്കോട്ട് പുരസ്കാരത്തിന് മലേഷ്യന്‍ എഴുത്തുകാരന്‍ ടാന്‍ ട്വാന്‍ എങ്കിന്‍െറ ‘ഗാര്‍ഡന്‍ ഓഫ് ഈവനിങ്   മിസ്റ്റ്’  എന്ന കൃതിക്ക് ലഭിച്ചു.
ജൂണ്‍ 16
  • ബി.ജെ.പിയുമായുള്ള 17 വര്‍ഷത്തെ സഖ്യം ജനതാദള്‍-യു അവസാനിപ്പിച്ചു.
  • സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റും കാസര്‍കോട് സംയുക്ത മഹല്ല് ഖാദിയുമായ ടി.കെ.എം. ബാവ മുസ്ലിയാര്‍ അന്തരിച്ചു.
  • ആസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്‍െറ വൈസ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു വി.സാംസണിനെ തെരഞ്ഞെടുത്തു. മഹാരാഷ്ട്രയുടെ വിജയ് സോളാണ്  ക്യാപ്റ്റന്‍.
ജൂണ്‍ 17
  • എട്ടു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുന$സംഘടിപ്പിച്ചു. ഓസ്കര്‍ ഫെര്‍ണാണ്ടസ് (ഉപരിതല ഗതാഗതം), സിസ്റാം ഓല (തൊഴില്‍), ഗിരിജ വ്യാസ് (പാര്‍പ്പിട, നഗര ദാരിദ്ര്യ നിര്‍മാര്‍ജനം), കെ.എസ്. റാവു (ടെക്സ്റ്റൈല്‍സ്). സഹമന്ത്രിമാര്‍: ഇ.എം.എസ്. നാച്ചിയപ്പന്‍ (സാമൂഹിക ക്ഷേമം), മണിക്റാവു ഗവിത് (സാമൂഹികക്ഷേമം), സന്തോഷ് ചൗധരി (ആരോഗ്യ-കുടുംബക്ഷേമം), ജെ.ഡി. സീലം (ധനകാര്യം).
  • സോളാര്‍ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത് കേരള പൊലീസിന് കൈമാറി.
  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം ശക്തമായി.  മഴയിലും പ്രളയത്തിലും ഉരുള്‍പൊട്ടലിലും100ലെറെ ആളുകള്‍ മരിച്ചതായും 1000ത്തിലേറെ പേരെ കാണാതാവുകയും  ചെയ്തു.
ജൂണ്‍ 18
  • സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസിന്‍െറ കുറ്റപത്രം വിഭജിച്ച് വിചാരണ നടപടി ആരംഭിക്കാന്‍ ഹൈകോടതി അനുമതി നല്‍കി.
ജൂണ്‍ 19
  • മോഡിയെ ചൊല്ലി ബി.ജെ.പിയെ ബിഹാര്‍ ഭരണത്തില്‍നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ അനായാസമായി വിശ്വാസവോട്ട് നേടി.
  • ഉത്തരഖണ്ഡില്‍ കനത്ത മഴയും പ്രളയവും വിതച്ച ദുരിതത്തില്‍ 62,000ത്തിലധികം പേര്‍ ഒറ്റപ്പെട്ടു. 11,000ത്തോളം പേരെ ഇതിനകം രക്ഷപ്പെടുത്തി. മരിച്ചവരുടെ എണ്ണം 150 ആയി ഉയര്‍ന്നു.
  •  വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പാനലിലേക്ക് വിദഗ്ധാംഗമായി കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ്  സര്‍വകലാശാലാ വൈസ്ചാന്‍സലര്‍  ഡോ. ബി. അശോകിനെ കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.
  • ഫോബ്സ് ഇന്ത്യ വാരികയുടെ ഇക്കണോമിക് പോളിസി എഡിറ്ററും മലയാളിയുമായ ദിനേശ് നാരായണന് അന്താരാഷ്ട്ര പത്രപ്രവര്‍ത്തക പുരസ്കാരം. സ്പെയിനിലെ മഡ്രിഡ് ആസ്ഥാനമായ ഐ.ഇ ബിസിനസ് സ്കൂളിന്‍െറതാണ് രണ്ടു ലക്ഷം രൂപയും ശില്‍പവുമടങ്ങുന്ന പുരസ്കാരം.

Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments