ജൂണ്‍ 6
- നവജാതശിശുക്കളുടെ മരണം തുടര്‍ക്കഥയായ അട്ടപ്പാടിയില്‍ വിവിധമേഖലകളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 125 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.
- സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതിയില്‍ സാമൂഹിക ശാസ്ത്രജ്ഞന്‍ വിര്‍ജിനിയസ് സാസയെ ഉള്‍പ്പെടുത്തി. ആദിവാസി പ്രശ്നങ്ങളെപ്പറ്റി നിരന്തരമായി എഴുതുന്ന സാസ ഗുവാഹതിയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പ്രഫസറാണ്. കൂടാതെ നരേന്ദ്ര ജാദവ്, പ്രമോദ് ടാന്‍ഡന്‍, എന്‍.സി. സക്സേന, എ.കെ. ശിവ്കുമാര്‍, ദീപ ജോഷി, അനു അഗ, ഫാറ നഖ്വി, മിറായി ചാറ്റര്‍ജി, മിഹിര്‍ ഷാ, ആശിഷ് മോണ്ടല്‍ എന്നിവരാണ് സമിതിയിലുള്ളത്. സര്‍ക്കാറിന് നയപര കാര്യങ്ങളില്‍ ഉപദേശം നല്‍കുകയാണ് സമിതിയുടെ മുഖ്യ കടമ.
ജൂണ്‍ 7
- കേരളത്തിലെ ഗതാഗത മേഖലക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന കൊച്ചി മെട്രോയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
- യു.ഡി.എഫ് ഘടക കക്ഷിയായ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റികിന്‍െറ (എസ്.ജെ.ഡി) സീനിയര്‍ വൈസ് പ്രസിഡന്‍റ് പദവിയില്‍ നിന്ന് മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ കെ. കൃഷ്ണന്‍കുട്ടി രാജിവെച്ചു.
- ‘പോര്‍ട്ടര്‍ ഹൗസ് ബ്ളൂ’ ഉള്‍പ്പെടെ ലോകമാകെ ചിരിപടര്‍ത്തിയ ഹാസ്യകൃതികളുടെ കര്‍ത്താവ് ബ്രിട്ടന്‍കാരനായ ടോം ഷാര്‍പ് (85) അന്തരിച്ചു.
- ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളം 11 സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവും അടക്കം 172.5 പോയന്‍േറാടെ ഏഴാമതും കിരീടം ചൂടി.
ജൂണ്‍ 8
- ബി.ജെ.പിയുടെ ചരിത്രത്തിലാദ്യമായി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് വിട്ടുനിന്നു.
- ഫ്രഞ്ച് ഓപണ്‍ വനിതാ സിംഗ്ള്‍സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ റഷ്യയുടെ രണ്ടാം നമ്പര്‍ താരം മരിയ ഷറപോവയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ച്് അമേരിക്കയുടെ സെറീന വില്ല്യംസ് രണ്ടാം ഫ്രഞ്ച് ഓപണും കരിയറിലെ 16ാം ഗ്രാന്‍ഡ്സ്ളാം കിരീടവും ചൂടി.
ജൂണ്‍ 9
- ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാനായി പനാജിയില്‍ ചേര്‍ന്ന പാര്‍ടി ദേശീയ നിര്‍വാഹക സമിതി തെരഞ്ഞെടുത്തു.
- ആന്ധ്രപ്രദേശിലെ യുവതാരം കെ. ശ്രീകാന്ത് ലോക എട്ടാം നമ്പര്‍ താരവും ടൂര്‍ണമെന്‍റിലെ ടോപ്സീഡുമായ തായ്ലന്‍ഡിന്‍െറ ബൂണ്‍സാക് പൊന്‍സാനയെ തോല്‍പിച്ച് തായ്ലന്‍ഡ് ഓപണ്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് ബാഡ്മിന്‍റണ്‍ കിരീടം ചൂടി അഭിമാനമായി.
- ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് കിരീടം എട്ടാംതവണയും സ്വന്തമാക്കി.
ജൂണ്‍ 10
- ഐ.പി.എല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, മലയാളിയായ ജിജു ജനാര്‍ദനന്‍ എന്നിവര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ജാമ്യം ലഭിച്ചു.
- ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി പാര്‍ട്ടി നേതൃപദവികളില്‍നിന്ന് രാജിവെച്ചു.
- റെക്കോഡ് തകര്‍ച്ച നേരിട്ട രൂപയുടെ മൂല്യം 85 പൈസയോളം ഇടിഞ്ഞ് ഡോളറിന് 58.16 രൂപ എന്ന നിലയിലേക്ക് താഴ്ന്ന് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി.
ജൂണ്‍ 11
- ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി പാര്‍ട്ടി പദവികളില്‍നിന്ന് രാജിവെക്കാനുള്ള തീരുമാനം തിരുത്തി.
- മാവോവാദി ആക്രമണത്തില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.സി. ശുക്ള (84)അന്തരിച്ചു.
- വനിതയടക്കം മൂന്ന് ശാസ്ത്രജ്ഞരുമായി ചൈനയുടെ ബഹിരാകാശ പേടകം ‘ഷെന്‍ഷ്യൂ-10’ (ദൈവിക വാഹനം) ബഹിരാകാശത്തെത്തി.
ജൂണ്‍ 12
- അടിയന്തര സന്ദേശകൈമാറ്റത്തിന് 1850ല്‍ കല്‍ക്കത്തയില്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിയ ടെലിഗ്രാഫ് സര്‍വീസ് (കമ്പിയടി) 160 വര്‍ഷത്തിനുശേഷം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
- ലോകത്തെ ഏറ്റവും പ്രായമുള്ളയാളായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ജപ്പാന്‍ സ്വദേശി ജിറോമന്‍ കിമുറോ (116) അന്തരിച്ചു.
Subscribe to കിളിചെപ്പ് by Email
0 Comments