ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ രാജ്യം വാണിരുന്ന കാലത്താണ് ഒരു നിയമനിര്‍മാണ സഭ രൂപവത്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇന്ത്യയില്‍ തന്നെ ആദ്യ നിയമനിര്‍മാണ സഭയായ തിരുവിതാംകൂര്‍ ലെജിസ്ളേറ്റിവ് കൗണ്‍സില്‍ രൂപംകൊണ്ടത് 1888ലാണ്. ആറ് ഉദ്യോഗസ്ഥാംഗങ്ങളും രണ്ട് അനുദ്യോഗസ്ഥാംഗങ്ങളും അടങ്ങിയതായിരുന്നു ലെജിസ്ളേറ്റിവ് കൗണ്‍സില്‍. 1888 ആഗസ്റ്റ് 23ന് വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ദിവാന്‍ സര്‍ ടി. രാമറാവുവിന്‍െറ ഓഫിസില്‍ നിയമനിര്‍മാണ സമിതിയുടെ ആദ്യസമ്മേളനം നടക്കുമ്പോള്‍ അതൊരു മഹാപ്രസ്ഥാനത്തിന് പ്രാരംഭം കുറിക്കലായിരുന്നു.
Subscribe to കിളിചെപ്പ് by Email
കൊച്ചി ലെജിസ്ളേറ്റിവ് കൗണ്‍സില്‍
തിരുവിതാംകൂറിലെപ്പോലെ കൊച്ചിയിലും നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള എല്ലാ അധികാരങ്ങളും മഹാരാജാവില്‍ നിക്ഷിപ്തമായിരുന്നു. തിരുവിതാംകൂറില്‍ നിയമനിര്‍മാണ സഭ രൂപവത്കരിച്ച് ഏകദേശം 37 വര്‍ഷത്തിനുശേഷമാണ് കൊച്ചിയില്‍ ഒരു നിയമനിര്‍മാണ സഭ രൂപംകൊണ്ടത്. എങ്കിലും, തിരുവിതാംകൂറില്‍ ലഭിക്കാതിരുന്ന പല അധികാരങ്ങളും കൊച്ചിയിലെ നിയമനിര്‍മാണ സഭക്ക് തുടക്കത്തില്‍ തന്നെ വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സമ്മതിദാനാവകാശം ജന്മിമാരിലും തോട്ടമുടമകളിലും വ്യാപാരികളിലും വ്യവസായികളിലും മാത്രം ഒതുങ്ങിനിന്നിരുന്നു. 1925 ഏപ്രില്‍ മൂന്നിനാണ് കൊച്ചി ലെജിസ്ളേറ്റിവ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ശ്രീമൂലം പ്രജാസഭ
ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവ് 1904 ഒക്ടോബര്‍ ഒന്നിന് ജനപ്രാതിനിധ്യ സ്വഭാവമുള്ള ശ്രീമൂലം പ്രജാസഭക്ക് രൂപംനല്‍കി.
നിയമനിര്‍മാണാധികാരമോ ഭരണപങ്കാളിത്തമോ ഇല്ലാത്ത പ്രജാസഭയുടെ കാലാവധി ഓരോ വര്‍ഷമായിരുന്നു. 1904 ഒക്ടോബര്‍ 22ന് ആദ്യയോഗം കൂടി. തിരുവനന്തപുരം വി.ജെ.ടി ഹാളിലായിരുന്നു യോഗം.
ഭൂപ്രഭുക്കന്മാരും ധനികവ്യാപാരികളുമായ നാട്ടുപ്രമാണിമാരില്‍നിന്ന് ദിവാന്‍ പേഷ്കാര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമായിരുന്നു അന്ന് പ്രജാസഭാംഗത്വം.

ദ്വിമണ്ഡല സംവിധാനം
ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് 1932 ഒക്ടോബര്‍ 28ന് ദ്വിമണ്ഡല സംവിധാനം ഏര്‍പ്പെടുത്തിയതോടെ 1933 ജനുവരി ഒന്നിന് ശ്രീമൂലം സഭ (ശ്രീമൂലം അസംബ്ളി) എന്നുപേരുള്ള അധോസഭയും ശ്രീചിത്തിര സംസ്ഥാന സമിതി (ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സില്‍) എന്നു പേരുള്ള ഉപരിസഭയും നിലവില്‍ വന്നു. സെക്രട്ടേറിയറ്റ് മന്ദിരത്തിലെ അസംബ്ളി ഹാളില്‍ ശ്രീമൂലം അസംബ്ളിയുടെ പ്രഥമ സമ്മേളനം 1939 ഫെബ്രുവരി ഒമ്പതിന് ചേര്‍ന്നു.

ഉത്തരവാദ ഭരണം
തിരുവിതാംകൂര്‍ മഹാരാജാവ് 1947 സെപ്റ്റംബര്‍ നാലിന് ഉത്തരവാദ ഭരണപ്രഖ്യാപനം നടത്തിയതോടെ പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തി. 1948 ഫെബ്രുവരിയിലെ പൊതുതെരഞ്ഞെടുപ്പിന്‍െറ ഫലമായി ‘തിരുവിതാംകൂര്‍ പ്രതിനിധി സമിതി’ എന്ന പേരില്‍ 120 അംഗ ഭരണഘടനാ നിര്‍മാണസഭ രൂപവത്കൃതമായി. 1948 മാര്‍ച്ച് 24ലെ വിളംബരപ്രകാരം പ്രതിനിധി സമിതിയെ ‘ലെജിസ്ളേറ്റിവ് അസംബ്ളി’ (നിയമസഭ) ആയി അംഗീകരിച്ചു.

തിരുവിതാംകൂര്‍-കൊച്ചി
തിരുവിതാംകൂറും കൊച്ചിയും 1949 ജൂലൈ ഒന്നിന് ലയിച്ച് ‘തിരുവിതാംകൂര്‍-കൊച്ചി’ എന്ന ഒറ്റ സംസ്ഥാനമായിത്തീര്‍ന്നു. തിരുവിതാംകൂര്‍-കൊച്ചിയില്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പ് 1951 ഡിസംബര്‍ 10ന് നിയമസഭയിലേക്കും 1952 ജനുവരി അഞ്ചിന് ലോക്സഭയിലേക്കും നടന്നു.

മലബാര്‍
ബ്രിട്ടീഷ് ഭരണത്തില്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു മലബാര്‍. 1909ലെ മിന്‍േറാ-മോര്‍ലി പരിഷ്കാരപ്രകാരമാണ് മലബാര്‍ ഉള്‍പ്പെട്ട മദ്രാസ് പ്രവിശ്യയില്‍ നേരിട്ടല്ലാത്തതാണെങ്കിലും ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 1919ലെ മൊണ്ടേഗു-ചെംസ്ഫോഡ് പരിഷ്കാരം അനുസരിച്ച് രൂപവത്കരിച്ച മദ്രാസ് നിയമസമിതിയിലേക്ക് (ലെജിസ്ളേറ്റിവ് കൗണ്‍സില്‍) 1920ല്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നു.
1921 ജനുവരി ഒമ്പതിന് ആദ്യമായി കൂടിയ ലെജിസ്ളേറ്റിവ് കൗണ്‍സില്‍ ജനുവരി 12ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.
1935ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് മദ്രാസ് പ്രവിശ്യയില്‍ നിയമസമിതിയും (ലെജിസ്ളേറ്റിവ് കൗണ്‍സില്‍) നിയമസഭയും (ലെജിസ്ളേറ്റിവ് അസംബ്ളി) അടങ്ങുന്ന ദ്വിമണ്ഡല സംവിധാനം നിലവില്‍വന്നു. മദ്രാസ് സംസ്ഥാനത്ത് ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള 375 അംഗ നിയമസഭയും 72 അംഗ നിയമസമിതിയും സ്വതന്ത്ര ഇന്ത്യയിലെ ഒന്നാം പൊതുതെരഞ്ഞെടുപ്പിനുശേഷം 1952ല്‍ നിലവില്‍വന്നു. ഇക്കാലത്തും മലബാര്‍ ജില്ലയും കാസര്‍കോട് താലൂക്കും പഴയ മദ്രാസ് സംസ്ഥാനത്തിന്‍െറ ഭാഗമായിരുന്നു. ഇവിടെനിന്ന് 31 അംഗങ്ങള്‍ മദ്രാസ് നിയമസഭയിലുണ്ടായിരുന്നു.

0 Comments