മാത്രുഭുമി ദിനപത്രത്തിൽ വന്ന ഈ ലേഖനം വായനക്കാരുടെയും കുട്ടികളുടെയും അറിവിലേക്കായി ഇവിടെ പുന:പ്രസിദ്ധികരിക്കുന്നു.
കുട്ടിക്കുറ്റവാളികള്‍ പെരുകുന്നു; കേസുകള്‍ ഇതുവരെ 1450
കൊച്ചുപ്രായത്തില്‍ത്തന്നെ കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കേസുകളില്‍ അകപ്പെടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നു.
ജുവനൈല്‍കേസുകള്‍ പരിഗണിക്കുന്ന ബോര്‍ഡ് 2003-ല്‍ നിലവില്‍വരുമ്പോള്‍ 2001 മുതലുള്ള 430-ഓളം കേസുകളാണ് കോടതികളില്‍ കെട്ടിക്കിടന്നിരുന്നത്. എന്നാല്‍, 2012-ല്‍ ഒറ്റവര്‍ഷം 989 കുട്ടികള്‍ സംസ്ഥാനത്ത് അറസ്റ്റിലായി. 2010-ല്‍ ഇത് 826-ഉം 2011-ല്‍ 885-ഉം ആയിരുന്നു. ഈ വര്‍ഷം ഇതുവരെ 1450 കുട്ടികള്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 16 കുട്ടികള്‍ കൊലക്കേസില്‍ പ്രതികളായെന്ന് ക്രൈം റെക്കോഡ്‌സ് ബ്യൂറോ, വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. 30 പേര്‍ ബലാത്സംഗക്കേസുകളിലാണ് പിടിയിലായത്.
ഇന്ത്യയില്‍ 2002-ല്‍ വിവിധ കേസുകളില്‍ അറസ്റ്റിലായത് 18,560 കുട്ടികളായിരുന്നെങ്കില്‍ 2012-ല്‍ അത് 27,936 ആയി ഉയര്‍ന്നു. ഇതില്‍ 66.5 ശതമാനവും 16-നും 18-നും ഇടയില്‍ പ്രായമുള്ളവരാണ്.ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനുപിന്നാലെ കുട്ടിയെന്ന നിര്‍വചനത്തില്‍പ്പെടാനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കണമെന്ന ആവശ്യമുയര്‍ന്ന പശ്ചാത്തലത്തില്‍ ഈ കണക്കുകള്‍ ശ്രദ്ധേയമാണ്.
കുട്ടിക്കുറ്റവാളികളെല്ലാം തെരുവുകുട്ടികളും അനാഥക്കുട്ടികളുമാണെന്ന പൊതുബോധം യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. സംസ്ഥാനത്ത് 2012-ല്‍ അറസ്റ്റിലായ 989 കുട്ടികളില്‍ 898-ഉം രക്ഷിതാക്കള്‍ക്കൊപ്പം സ്വന്തം വീടുകളില്‍ കഴിയുന്നവരായിരുന്നു. 20 പേര്‍ മാത്രമാണ് തെരുവില്‍നിന്നുള്ളവര്‍ . 71പേര്‍ ആരുടെയെങ്കിലും സംരക്ഷണയില്‍ കഴിയുന്നവരാണ്.
കേരളത്തില്‍ 2004 വരെ കുട്ടികള്‍ പ്രതിചേര്‍ക്കപ്പെടുന്ന കേസുകള്‍ അധിവും രാഷ്ട്രീയസംഘട്ടനവുമായി ബന്ധപ്പെട്ടതായിരുന്നു. മറ്റ് ക്രിമിനല്‍ കേസുകള്‍ താരതമ്യേന കുറവായിരുന്നു. എന്നാല്‍, അതിനുശേഷം കൊലപാതകവും ബലാത്സംഗവും പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടാന്‍ തുടങ്ങി. രാഷ്ട്രീയക്കേസുകള്‍ വിരളമായി. മോഷണരംഗത്തേക്ക് 'കൊള്ളാവുന്ന' വീടുകളിലെ കുട്ടികളും കടന്നുചെല്ലാന്‍ തുടങ്ങി. ബൈക്കും ആഭരണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസുകളില്‍ കൗമാരക്കാര്‍ പിടിയിലാവുന്ന വാര്‍ത്തയില്ലാത്ത ദിനങ്ങള്‍ കുറവാണിപ്പോള്‍.
എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ കളിപ്രായത്തില്‍ത്തനെ കഠാരയെടുക്കുന്നത്? ആരാണ് ഇവരെ കുറ്റവാളികളാക്കുന്നത്? ഒബ്‌സര്‍വേഷന്‍ ഹോമിലും സ്‌പെഷല്‍ ഹോമിലും എത്തിപ്പെടുന്ന ഈ കുട്ടികള്‍ പിന്നീട് എങ്ങോട്ടുപോവുന്നു? കുറ്റകൃത്യങ്ങളില്‍ പെടുന്നകുട്ടികളെ പാര്‍പ്പിക്കുന്ന ഇവിടങ്ങള്‍ കുറ്റവാളികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുകയാണോ? എന്തുകൊണ്ടാണ് നല്ല പൗരന്‍മാരാക്കി ഇവരെ സമൂഹത്തിന് തിരിച്ചുനല്‍കാന്‍ കഴിയാത്തത്?
കുട്ടികുറ്റവാളികള്‍ കൊടുംകുറ്റവാളികളായി മാറുന്നതിനെക്കുറിച്ച് ഒരു അന്വേഷണപരമ്പര
മറ്റൊരു കുറ്റം ശിക്ഷ
''ഇല്ല''-അവന്‍ വിതുമ്പി. പതുക്കെ അതൊരു പൊട്ടിക്കരച്ചിലായി. ''ഞങ്ങള്‍ക്കറിയില്ലായിരുന്നു, കുത്തുകൊണ്ടെന്ന്.''
''അവന്‍ കുടിച്ചത് കൂടിപ്പോയതാന്നാ തോന്നിയത്. ആര്‍ക്കും വല്യ ബോധമില്ലായിരുന്നു. കുഴയാന്‍ തുടങ്ങിയപ്പൊ മോരൊക്കെ കൊടുത്ത് ഒരു ബൈക്കില്‍ കയറ്റിവിട്ടു. എന്നിട്ടാണ് ഞങ്ങള്‍ വീട്ടിലേക്ക് പോയത്. പാതിരാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പോലീസ് പിടിച്ചോണ്ടുപോന്നപ്പോഴാണ് കാര്യമറിയുന്നത്.''
തൃശ്ശൂര്‍ നഗരത്തില്‍ 19-കാരന്‍ കുത്തുകൊണ്ട് മരിച്ചകേസില്‍ പ്രതിയായ 17-കാരന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ നല്‍കിയ മൊഴിയാണിത്. രാത്രി പള്ളിക്കുമുമ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും ഉന്തുംതള്ളുമുണ്ടായി. അതിനിടയില്‍ ഇവന്റെ പേനക്കത്തികൊണ്ട് ഒരുവനെ കുത്തി. കുത്തിയവനും കൊണ്ടവനും കാര്യമറിഞ്ഞില്ല. പക്ഷേ, മൂര്‍ച്ചയുള്ള നേര്‍ത്ത ആയുധം തറച്ചത് ശ്വാസകോശത്തില്‍. പുറമേക്ക് ഒരുതുള്ളി ചോര പൊടിഞ്ഞില്ല. കുത്തേറ്റയാള്‍ വീട്ടിലെത്തിയതും കുഴഞ്ഞുവീണു. ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
അവനെക്കണ്ടാല്‍ 15 വയസ്സില്‍ താഴെയേ തോന്നൂ. വെളുത്തുമെലിഞ്ഞ് നെഞ്ചിന്‍കൂട് പൊന്തിയ ഒരു കുട്ടി. രണ്ട് കൊലക്കേസില്‍ പ്രതിയാണിവന്‍. പിടിച്ചുപറി, കഞ്ചാവുവില്പന തുടങ്ങിയ കേസുകള്‍ വേറെ. എട്ടാംക്ലാസുവരെ പഠിക്കാന്‍ മിടുക്കനായിരുന്നു. പിന്നെ വഴിതെറ്റി. ഗുണ്ടകളുമായി അറിയാതെയുണ്ടായ സഹവാസം. വിട്ടുപോരണമെന്ന് ആഗ്രഹിച്ചാലും ഭീഷണിയുമായി അവരെത്തി ബലമായികൊണ്ടുപോകും. അവന്റെ വെളുത്ത ശരീരം മുഴുവന്‍ സംഘനേതാവിന്റെ പേര് ബ്ലേഡുകൊണ്ട് എഴുതിയതിന്റെ വ്രണപ്പാടുകള്‍. ലഹരിയില്‍ സംഘനേതാവുതന്നെയാണ് ആ ശരീരം കീറിമുറിച്ചത്. ഒരുതരം ചാപ്പകുത്ത്.
കഞ്ചാവുവില്പന ചോദ്യംചെയ്ത പൊതുപ്രവര്‍ത്തകനായ യുവാവിനെ കൊന്ന കേസിലാണ് ആദ്യം പ്രതിയാവുന്നത്. മൂന്നുമാസംമുമ്പ് തൃശ്ശൂര്‍ നഗരത്തിലുണ്ടായ കുത്തിക്കൊല രണ്ടാമത്തെ കൊലക്കേസും. കണ്ടാല്‍ ഒരു പാവം സുന്ദരന്‍ കുട്ടി. പക്ഷേ, ലഹരിക്കടിപ്പെട്ടസമയത്തെ പോലീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കണ്ടാല്‍ പെറ്റമ്മപോലും ഞെട്ടും. അത്രഭീകരമാണ് അതില്‍ അവന്റെ ഭാവം. ഇപ്പോള്‍ അവന്‍ അതിസുരക്ഷാസെല്ലില്‍ പോലീസ് ഇഞ്ചിഞ്ചായി തല്ലിച്ചതച്ച ശരീരവുമായി ശാന്തനായി പുസ്തകങ്ങള്‍ വായിക്കുന്നു. സെല്ലിലുള്ള അക്ഷരമറിയാത്ത മറ്റൊരു കുട്ടിക്ക് കഥകള്‍ വായിച്ചുകൊടുക്കുന്നു. അവനെ അക്ഷരം പഠിപ്പിക്കുന്നു. പത്താംക്ലാസ് തുല്യതാപരീക്ഷയെഴുതാന്‍ അവന് ആഗ്രഹമുണ്ട്.
പക്ഷേ, അവന് സാധാരണജീവിതത്തിലേക്ക് വരികയെന്നത് അത്ര എളുപ്പമല്ല. അവനെ കാത്തിരിക്കുന്ന പോലീസും സമൂഹവും അതിന് അനുവദിക്കുകയുമില്ല. എതിരാളികളും സ്വന്തം ഗ്യാങ്ങും അവന്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നുണ്ട്. രാത്രികളില്‍ അവനെത്തേടി പലരും വീട്ടിലെത്തുന്നുണ്ട്. അതുകൊണ്ട് അവനിതുവരെ ജാമ്യം നല്‍കിയിട്ടില്ല.
ഇരയും പ്രതിയും അവള്‍തന്നെ
ഭാവഭേദമേതുമില്ല. മുഖംമുതല്‍ കാല്‍വരെ മരവിപ്പ്. പതുക്കെയുള്ള ചലനം. 18-കാരിക്ക് ചേരുന്നതേയല്ല ആ നിസ്സംഗതയും വേച്ചുള്ള നടത്തവും. ചിരിയുടെ ലാഞ്ഛനപോലുമില്ല.
കളിപ്രായത്തില്‍ നൊന്തുപെറ്റ കുഞ്ഞിനെ കൊന്നകേസില്‍ പ്രതിയാക്കപ്പെട്ടവളാണ് ഇവള്‍. കൂട്ടുപ്രതികള്‍ സ്വന്തം അച്ഛനമ്മമാര്‍. കുളിമുറിയില്‍ പെറ്റിട്ട കുഞ്ഞിനെ അവളൊന്ന് നോക്കിയതുപോലുമില്ല. അതിനുള്ള പക്വതയും അവള്‍ക്കില്ല. അമ്മ നിര്‍ദേശിച്ചു, അച്ഛന്‍കൊന്നു. കൊല്ലുന്നതിന് അവളും സാക്ഷിയായി. ആ കുഞ്ഞിക്കരച്ചിലിനും പിടച്ചിലിനും സാക്ഷിയായ അവള്‍ക്ക് ഈ ജന്മം സാധാരണകുട്ടിയെപ്പോലെ പ്രസരിപ്പോടെ ലോകത്തെ അഭിമുഖീകരിക്കാനാവില്ല.
ആര്‍ക്കും എപ്പോഴും വഴങ്ങിക്കൊടുക്കാന്‍ പാകമാക്കപ്പെട്ട മനസ്സാണവള്‍ക്ക്. ശരിതെറ്റുകള്‍ പഠിപ്പിക്കേണ്ടവരും തിരുത്തേണ്ടവരുംതന്നെ അവളെ വിറ്റ് പണം വാങ്ങുന്നു. ദാരിദ്ര്യംനിറഞ്ഞ ചുറ്റുപാടില്‍ ചൂഷണം ചെയ്യാനെത്തുന്നവര്‍ക്ക് കുടപിടിക്കുന്നത് സ്വന്തം വീട്ടുകാര്‍. കണ്ണൂരിലെ വാര്‍ത്താപ്രാധാന്യം നേടിയ ശിശുഹത്യക്കേസില്‍ വിചാരണനേരിടുകയാണ് അവളുടെ രക്ഷിതാക്കള്‍. പീഡനക്കേസില്‍ മറ്റ് മൂന്നുപേരുമുണ്ട്. അവളുടെ മൊഴിമാറ്റാന്‍ സമ്മര്‍ദം ചെലുത്താനും പുറത്തെത്തിക്കാനും പ്രതികളുടെ ആള്‍ക്കാര്‍ നിരന്തരം എത്തുന്നു. ഒരിക്കല്‍ ജാമ്യത്തിലിറങ്ങിയ പ്രതിതന്നെയെത്തി, ബന്ധുവെന്ന പേരില്‍. കെയര്‍ടേക്കര്‍ തിരിച്ചറിഞ്ഞ് ഓടിച്ചു. സെഷന്‍സ് കോടതി നല്‍കിയ ജാമ്യവും റദ്ദാക്കി. ഇപ്പോള്‍ ആഫ്റ്റര്‍ കെയര്‍ ഹോമിനുചുറ്റും വട്ടമിട്ടുപറക്കുന്നത് സെക്‌സ് മാഫിയയാണ്. ബന്ധുക്കളായും സാമൂഹിക പ്രവര്‍ത്തകരായും വേഷംമാറിയെത്തി അവളെ സ്വാധീനിക്കാനുള്ള ശ്രമം. ജാമ്യത്തിലുള്ള അച്ഛനമ്മമാരും മകളെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുന്നു.
അപൂര്‍വമായെങ്കിലും കൊലക്കേസില്‍ പ്രതികളാക്കപ്പെടുന്നുണ്ട്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍. സ്വന്തം കുഞ്ഞിനെ കൊന്ന കേസിലാണ് ഭൂരിഭാഗംപേരും പ്രതികളാവുന്നത്. പലപ്പോഴും കൊല്ലുന്നത് രക്ഷിതാക്കളും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയവരുമാവും. പക്ഷേ, ശിക്ഷയില്‍നിന്ന് ഒഴിവാകാന്‍ കുറ്റം ഇവരുടെമേല്‍ ചാര്‍ത്തും. ഇരകളും പ്രതികളും പിന്നെ ഒന്നാവുന്നു.
വീടുകള്‍ തോറും പെണ്‍കുട്ടികളുടെ ക്ഷേമം തിരക്കിയെത്തേണ്ട അങ്കണവാടി പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാര്‍ അറിയേണ്ടേ വീട്ടില്‍ ഒരു കുഞ്ഞുഗര്‍ഭിണി ശ്വാസംമുട്ടുന്നുണ്ടെന്ന്? അയല്‍ക്കാര്‍ ആരെങ്കിലും അറിയിക്കേണ്ടേ ചൈല്‍ഡ്‌ലൈനില്‍?. സമൂഹം ജാഗ്രതകാട്ടിയിരുന്നെങ്കില്‍ കൊലക്കേസ് പ്രതിയാവാതെ സംരക്ഷിക്കാമായിരുന്നില്ലേ? കൊട്ടിഗ്‌ഘോഷിക്കപ്പെട്ട അയല്‍ക്കൂട്ടങ്ങളും വാര്‍ഡ്തല കൂട്ടായ്മകളുമെല്ലാം ഇവിടെ സമ്പൂര്‍ണ പരാജയമാവുന്നു.
1991 മുതലുള്ള ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ കുട്ടിക്കുറ്റവാളികളില്‍ ആറുശതമാനം മാത്രമാണ് പെണ്‍കുട്ടികള്‍. 2012 വരെ അതിന് വലിയ വ്യത്യാസമില്ല. 5.9 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. അക്രമവാസനയും കുറ്റവാസനയും ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് വീട്ടകങ്ങളില്‍ സ്വയം ശപിച്ചും പുലഭ്യംപറഞ്ഞും ദേഷ്യം തീര്‍ക്കുകയാണ് അവരെന്ന് പഠനങ്ങളില്‍ പറയുന്നു.
വീട്ടില്‍ പരിഗണനയും സ്‌നേഹവും ലഭിക്കാത്ത കുട്ടികള്‍ പുറത്തുനിന്ന് അത് ലഭിക്കുമ്പോള്‍ ചാടിപ്പുറപ്പെടുന്നു. ഇപ്പോള്‍ കോഴിക്കോട്ടെ സ്‌പെഷല്‍ ഹോമില്‍ മലയാളി പെണ്‍കുട്ടികളില്ല. ഒബ്‌സര്‍വേഷന്‍ ഹോമില്‍ ഇടയ്ക്കിടെ തമിഴ്ബാലികമാരെ ബസ്സിലെ മോഷണത്തിന് പിടികൂടി കൊണ്ടുവരും. കുറച്ചുകഴിയുമ്പോള്‍ അവരുടെ സംഘം വന്ന് കൊണ്ടുപോകും. സെക്‌സ് മാഫിയയുമായി ബന്ധപ്പെട്ട് ആറുവര്‍ഷംമുമ്പ് പിടികൂടിയ മൂന്ന് ബംഗ്ലാദേശ് പെണ്‍കുട്ടികള്‍ നാടുനഷ്ടപ്പെട്ട് ഇപ്പോഴും മോചനമില്ലാതെ കഴിയുന്നു.
മുതിര്‍ന്നവര്‍ കുഞ്ഞുമനസ്സിലേല്‍പ്പിക്കുന്ന മുറിപ്പാടുകളാണ് അവരെ കഠിനഹൃദയരാക്കുന്നത്.
നേര്‍വഴികള്‍ കാണാതെ
അനധികൃത മണല്‍കടത്തിനും കുഴല്‍പ്പണ വിതരണത്തിനും മയക്കുമരുന്ന് ഇടപാടിനും കുട്ടികളെ ഉപയോഗപ്പെടുത്തുന്ന മുതിര്‍ന്നവര്‍തന്നെയാണ് കുട്ടിക്കുറ്റവാളികള്‍ക്ക് വഴിയൊരുക്കുന്നത്. പിടിക്കപ്പെട്ടാല്‍ കുട്ടിയെ തിരുത്തി നേര്‍വഴിക്ക് നടത്താന്‍ നിലവില്‍ ഒരു സംവിധാനവുമില്ല. ജുവനൈല്‍കേസുകളില്‍ ഉള്‍പ്പെടുന്ന 99 ശതമാനം കുട്ടികളും പിന്നീട് സെന്‍ട്രല്‍ ജയിലുകളിലെ നിത്യതടവില്‍ എത്തുന്നുവെന്നത് തിരുത്തല്‍സംവിധാനങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നു.
ജുവനൈല്‍ സംവിധാനത്തില്‍നിന്ന് പുറത്തുകടക്കുന്ന കുട്ടി പിന്നീട് എവിടെപ്പോകുന്നുവെന്നതിനെക്കുറിച്ച് ഇവരുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന സാമൂഹികക്ഷേമവകുപ്പിന് പിന്നീട് ഒരു വിവരവുമില്ല. ഈ കുട്ടികളെത്തേടി പിന്നീടെത്തുന്നത് പോലീസുകാര്‍ മാത്രമാണ്. തെളിയാതെ കിടക്കുന്ന കേസുകള്‍ അവര്‍ ഈ കുട്ടികളുടെ തലയില്‍ കെട്ടിവെക്കുന്നു. അങ്ങനെയങ്ങനെ അവര്‍ സ്ഥിരം കുറ്റവാളികളുടെ പട്ടികയില്‍ ഇടംപിടിക്കുന്നു.
2013 ജനവരി മുതല്‍ സംസ്ഥാനത്തെ ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് മുന്നിലെത്തിയ കേസുകള്‍: തിരുവനന്തപുരം-92, കൊല്ലം-120, പത്തനംതിട്ട-16, കോട്ടയം-64, ഇടുക്കി-45, എറണാകുളം-84, ആലപ്പുഴ-85, തൃശ്ശൂര്‍-121, പാലക്കാട്-64, മലപ്പുറം-74, കോഴിക്കോട്-169, വയനാട്-27, കണ്ണൂര്‍ -121, കാസര്‍കോട്-68.
കുട്ടികളുടെ നിയമം
ഇന്ത്യയില്‍ നിലവിലുള്ള ഒരു നിയമവും 18 വയസ്സിന് താഴെയുള്ള കുട്ടികളെ തടവിന് ശിക്ഷിക്കുന്നില്ല. ഈ കുട്ടി സ്വമേധയാ കുറ്റംചെയ്യില്ലെന്നും സമൂഹവും സാഹചര്യങ്ങളുമാണ് അതിന് ഉത്തരവാദിയെന്നുമാണ് ബാലനിയമം പറയുന്നത്
കുറ്റവാളികളായ കുട്ടികളുടെ ജയിലാണ് ജുവനൈല്‍ഹോം എന്നാണ് നാട്ടുകാരുടെ വിചാരം. അങ്ങനെയൊരു ധാരണ പരത്തുന്നതില്‍ സിനിമകള്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.
രക്ഷിതാക്കള്‍ ഇല്ലാതിരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷണച്ചുമതലയേല്‍പ്പിക്കുന്നത് സാമൂഹികക്ഷേമവകുപ്പിന് കീഴിലുള്ള ഈ സ്ഥാപനങ്ങളിലാണ്. പഴയ ജുവനൈല്‍ ഹോമുകള്‍ ഇപ്പോള്‍ ചില്‍ഡ്രന്‍സ് ഹോം (ബാലഭവന്‍) എന്നാണ് അറിയപ്പെടുന്നത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന കുട്ടികളെ താമസിപ്പിക്കുന്നത് ഒബ്‌സര്‍വേഷന്‍ ഹോമുകളിലാണ്; വിചാരണയ്ക്കുശേഷം സ്‌പെഷല്‍ ഹോമിലും. ഇടുക്കിയൊഴികെ എല്ലാ ജില്ലയിലും ഒബ്‌സര്‍വേഷന്‍ ഹോമുകളുണ്ട്. ആണ്‍കുട്ടികളുടെ സ്‌പെഷല്‍ ഹോം തിരുവനന്തപുരത്തും പെണ്‍കുട്ടികളുടേത് കോഴിക്കോട്ടുമാണ്.
സിനിമകളില്‍ യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാതെയാണ് കുട്ടികളുടെ കുറ്റകൃത്യങ്ങളും ശിക്ഷയും കാണിക്കുന്നതെന്ന് വിമര്‍ശമുണ്ട്. ഒരു കൊച്ചുകുട്ടി സ്വന്തം കുഞ്ഞനിയനെ കൊല്ലുന്നതും തുടര്‍ന്നെത്തിയ പോലീസ് കൊടും കുറ്റവാളിയോടെന്നപോലെ പെരുമാറുന്നതും വര്‍ഷങ്ങളോളം അച്ഛനമ്മമാരെ കാണാതെ അവനെയേതോ തടവറയില്‍ അടയ്ക്കുന്നതും പ്രമേയമാക്കിയ സിനിമ (എന്റെ വീട് അപ്പൂന്റേം) കാണികളെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. ബ്ലസ്സിയുടെ 'ഭ്രമരം' ചെയ്യാത്ത കൊലക്കുറ്റത്തിന് ഏഴുവര്‍ഷം തടവനുഭവിച്ച് പ്രതികാരദാഹിയായെത്തുന്ന നായകന്റെ കഥയാണ്.
ഇന്ത്യയില്‍ നിലവിലുള്ള ഒരു നിയമവും 18 വയസ്സിന് താഴെയുള്ള കുട്ടികളെ തടവിന് ശിക്ഷിക്കുന്നില്ല. ഈ കുട്ടി സ്വമേധയാ കുറ്റംചെയ്യില്ലെന്നും സമൂഹവും സാഹചര്യങ്ങളുമാണ് അതിന് ഉത്തരവാദിയെന്നുമാണ് ബാലനിയമം പറയുന്നത്. 1986-ലാണ് ഇന്ത്യക്ക് ആകമാനം ഒരു ജുവനൈല്‍ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. 2000-ത്തിലെ ബാലരക്ഷാനിയമം കുട്ടികളുടെ അവകാശങ്ങള്‍ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ച് പുതുക്കിപ്പണിതു. 2006-ല്‍ വീണ്ടും നിയമം ഭേദഗതിചെയ്തു.
കുറ്റം എന്തുതന്നെയായിരുന്നാലും ഏഴുവയസ്സുവരെ കുട്ടികളെ ശിക്ഷപോയിട്ട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ താമസിപ്പിക്കാന്‍പോലും ആവില്ല. ഏതുകേസിലും കുട്ടിയെ കഴിയുന്നിടത്തോളം രക്ഷിതാക്കള്‍ക്കൊപ്പം താമസിപ്പിക്കണമെന്നാണ് ഈ നിയമം ഊന്നിപ്പറയുന്നത്. 12 വയസ്സിനുശേഷം ഒരു കുട്ടി ചെയ്യുന്ന സംഭവത്തില്‍ മാത്രമേ കേസുപോലും രജിസ്റ്റര്‍ചെയ്യൂ.
കുട്ടികളെ വിചാരണചെയ്യുന്നത് സാധാരണ കോടതിയല്ല. കോട്ടിട്ട വക്കീലും പോലീസുമൊന്നും ഇവിടെയില്ല. പ്രതിക്കൂടടക്കമുള്ള അന്തരീക്ഷവുമില്ല. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും രണ്ട് സാമൂഹികപ്രവര്‍ത്തകരുമടങ്ങിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് കേസ് പരിഗണിക്കുക. അറസ്റ്റുചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കുട്ടിയെ ജുവനൈല്‍ ബോര്‍ഡിനുമുന്നില്‍ ഹാജരാക്കണം. കുട്ടിയെ മുതിര്‍ന്നവര്‍ക്കൊപ്പം വിചാരണനടത്താന്‍ പാടില്ല. കൊലക്കുറ്റമായാല്‍ പോലും അച്ഛനമ്മമാരുടെയോ സംരക്ഷകരുടെയോ ജാമ്യത്തില്‍ വിടാം. അസാധാരണ സാഹചര്യത്തില്‍ മാത്രമേ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പ്രവേശിപ്പിക്കാവൂ. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഇത് തീരുമാനിക്കുക. കുട്ടിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ-പ്രൊബേഷന്‍കാലം-മൂന്നുവര്‍ഷമാണ്.
ഇങ്ങനെ ശിക്ഷിക്കുന്നത് ഭാവിയില്‍ അവര്‍ക്കൊരു അയോഗ്യതയായി കണക്കാക്കരുതെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. സമയപരിധി കഴിഞ്ഞാല്‍ ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കണം. കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കണം. കുട്ടിയെ തിരിച്ചറിയുന്നവിധം മാധ്യമറിപ്പോര്‍ട്ട് പാടില്ല. ഇത് ലംഘിച്ചാല്‍ 1000 രൂപ വരെ പിഴ വിധിക്കാം. കുട്ടിക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ പിഴയോ വിധിക്കാനാവില്ല. അറസ്റ്റുവിവരം ഉടന്‍ രക്ഷിതാവിനെ അറിയിക്കണം. കുട്ടിക്ക് ഭീഷണിയുണ്ടാവുന്ന പ്രത്യേക സാഹചര്യങ്ങളില്‍ കുട്ടികളെ പ്രത്യേക സുരക്ഷയില്‍ താമസിപ്പിക്കണം.
എന്നാല്‍, കേന്ദ്രനിയമം വന്ന് ഇത്രകാലമായിട്ടും കേരളം ഇതുവരെ റൂള്‍സ് ഉണ്ടാക്കിയിട്ടില്ല. ബിഹാര്‍പോലും ചട്ടങ്ങളുണ്ടാക്കിക്കഴിഞ്ഞു. ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷനെയും നിയമിച്ചിട്ടില്ല. അടുത്തകാലത്ത് ഒരു ഐ.എ.എസ്സുകാരിയെ ചെയര്‍പേഴ്‌സണാക്കിയെങ്കിലും അംഗങ്ങളെ തീരുമാനിച്ചില്ല. എല്ലാ സ്റ്റേഷനിലും ജുവനൈല്‍ക്കേസ് കൈകാര്യംചെയ്യാന്‍ പോലീസ് ഓഫീസര്‍മാര്‍ ഉണ്ടാവണമെന്നുണ്ടെങ്കിലും അതുണ്ടായില്ല, എവിടെയും.
Subscribe to കിളിചെപ്പ് by Email

0 Comments