ജൂലൈ 5
സഹകരണ ദിനം
സഹകരണ മേഖലക്ക് പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം. മാസത്തിലെ ആദ്യ ശനിയാഴ്ച സഹകരണ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത് 1992 ജൂലൈയിലാണ്.

ജൂലൈ 11
ജനസംഖ്യാ ദിനം
ജനസംഖ്യാ നിയന്ത്രണ ബോധവത്കരണത്തിനായി 1989ലാണ് ഐക്യരാഷ്ട്രസഭ ദിനാചരണം തുടങ്ങിയത്. പ്രചാരണങ്ങള്‍ ഏറെ ഗുണംചെയ്തിട്ടുണ്ട്. 2011ല്‍ ലോക ജനസംഖ്യ 700 കോടി കവിഞ്ഞു.

ജൂലൈ 28
ഹെപ്പറ്റൈറ്റിസ് ദിനം
കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ്. മരണകാരണമായേക്കാവുന്ന ഈ രോഗം ബാധിച്ചവര്‍ ലോകത്ത് 15 കോടിയുണ്ട്. ഹെപ്പറ്റൈറ്റിസിന് ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് നിലവിലുണ്ട്. 2010ലാണ് ദിനാചരണം ആരംഭിച്ചത്.

ജൂലൈ 30
സൗഹൃദ ദിനം
വ്യക്തികള്‍ തമ്മിലും വ്യത്യസ്ത സമൂഹങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമുള്ള സൗഹൃദം വര്‍ധിപ്പിച്ച് ലോകസമാധാനം സാധ്യമാക്കാനുള്ള യു.എന്‍ തീരുമാനപ്രകരം 2011 മുതലാണ് ‘സൗഹൃദ ദിനം’ ആരംഭിച്ചത്.

ആഗസ്റ്റ് 6, 9
ഹിരോഷിമ, നാഗസാക്കി ദിനം
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച് ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ കാട്ടാളത്തത്തിനെതിരെ ആഗസ്റ്റ് 6, 9 ദിവസങ്ങള്‍ ലോകം യുദ്ധവിരുദ്ധ ദിനമായി ആചരിക്കുന്നു.

ആഗസ്റ്റ് 9
ആദിവാസി ദിനം
1994ലെ ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരം ആഗസ്റ്റ് 9 ലോക ആദിവാസി ദിനമായി ആചരിക്കുന്നു. ചൂഷണത്തിനും കടന്നാക്രമണങ്ങള്‍ക്കും വിധേയരാവുന്ന പ്രാചീന ഗോത്രങ്ങളുടെ പിന്മുറക്കാരെ സംരക്ഷിക്കുകയാണ് ലക്ഷ്യം. 2005 -2015 ആദിവാസി സംരക്ഷണ ദശകമാണ്.

ആഗസ്റ്റ് 12
യുവജന ദിനം
ലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ യുവാക്കളുടെ പങ്ക് ബോധ്യപ്പെടുത്തുന്നതിനാണ് ഐക്യരാഷ്ട്ര സഭ യുവജന ദിനാചരണം തുടങ്ങിയത്. 1998 ആഗസ്റ്റ് 8-12 ലിസ്ബണില്‍ യു.എന്‍ വിളിച്ചുചേര്‍ത്ത ലോക രാജ്യങ്ങളിലെ യുവജന കാര്യ മന്ത്രിമാരുടെ സമ്മേളനമാണ് ഈ തീരുമാനമെടുത്തത്.

ആഗസ്റ്റ് 19
മാനവ സഹായദിനം
യുദ്ധങ്ങളിലും കലാപങ്ങളിലും പ്രകൃതി ദുരന്തങ്ങളിലുംപെട്ട് കഷ്ടതയനുഭവിക്കുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരോട് അനുഭാവം പ്രകടിപ്പിക്കാനും മനുഷ്യന്‍ മനുഷ്യനെ സഹായിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാനും ആഗസ്റ്റ് 19 മാനവ സഹായ ദിനമായി ആചരിക്കാന്‍ 2008ലാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തത്.

ആഗസ്റ്റ് 29
ആണവ പരീക്ഷണ വിരുദ്ധദിനം
2009ല്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയാണ് ആണവ പരീക്ഷണങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്കായി ആഗസ്റ്റ് 29ന് ദിനാചരണം നടത്തണമെന്ന് തീരുമാനിച്ചത്. ആണവായുധങ്ങളുടെ വ്യാപനം തടയുകയാണ് ലക്ഷ്യം.

സെപ്റ്റംബര്‍ 8
സാക്ഷരതാ ദിനം
1965 മുതല്‍ യുനെസ്കോ സെപ്റ്റംബര്‍ എട്ട് സാക്ഷരതാ ദിനമായി ആചരിക്കുന്നു. നിരക്ഷരതക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഈ ദിനാചരണം കരുത്തുപകരുന്നു. കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടന്നതും സെപ്റ്റംബര്‍ എട്ടിനാണ്.

സെപ്റ്റംബര്‍ 10
ആത്മഹത്യാ വിരുദ്ധ ദിനം
ലോകത്ത് ദിനംപ്രതി 3000ത്തിലേറെ പേര്‍ ആത്മഹത്യ ചെയ്യുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലുമുള്ള ആത്മഹത്യ കേരളത്തിലും വര്‍ധിച്ചുവരുകയാണ്. ലോകാരോഗ്യ സംഘടനയും ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്ന സംഘടനയും ഇതിനെതിരെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

സെപ്റ്റംബര്‍ 15
ജനാധിപത്യ ദിനം
ജനാധിപത്യവും പൗരസ്വാതന്ത്ര്യവും ശക്തിപ്പെടുത്താനും സെപ്റ്റംബര്‍ 15 ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കാനും 2007ല്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനംചെയ്തു. രാഷ്ട്രങ്ങള്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കണമെന്നും ജനാധിപത്യ രാഷ്ട്രങ്ങള്‍പോലും ചിലപ്പോള്‍ ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കുന്നതായും യു.എന്‍ നിരീക്ഷിച്ചു.

സെപ്റ്റംബര്‍ 16
ഓസോണ്‍ ദിനം
അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കാതെ സംരക്ഷിക്കുന്ന രക്ഷാകവചമായ ഓസോണ്‍ പാളിക്കുണ്ടാവുന്ന നാശം ഭൂമിയെയും ജീവനെയും നശിപ്പിക്കുമെന്ന ഓര്‍മപ്പെടുത്തലിന് 1994ലാണ് ഐക്യരാഷ്ട്ര സഭ ഓസോണ്‍ സംരക്ഷണ ദിനാചരണം ആരംഭിച്ചത്.

സെപ്റ്റംബര്‍ 21
സമാധാന ദിനം
ലോക സമാധാനത്തിന്‍െറ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് 1981ലാണ് യു.എന്‍ സമാധാന ദിനം ആരംഭിച്ചത്. രാഷ്ട്രങ്ങളും ജനതകളും തമ്മിലുള്ള സ്നേഹവും സൗഹാര്‍ദവും വര്‍ധിപ്പിക്കുന്നതിനുള്ള ആഹ്വാനമാണ് സമാധാന സംരക്ഷണ ദിനം.

സെപ്റ്റംബര്‍ 27
വിനോദസഞ്ചാര ദിനം
1979ല്‍ സ്പെയിനില്‍ ചേര്‍ന്ന ലോക വ്യാപാര സംഘടനയുടെ തീരുമാനപ്രകാരം 1980 മുതല്‍ സെപ്റ്റംബര്‍ 27 വിനോദ സഞ്ചാര ദിനമായി ആചരിച്ചുതുടങ്ങി. രാജ്യങ്ങളുടെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നതോടൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും വര്‍ധിപ്പിക്കലും ദിനാചരണത്തിന്‍െറ ലക്ഷ്യങ്ങളാണ്.

സെപ്റ്റംബര്‍ 28
പേവിഷ വിരുദ്ധ ദിനം
ലോകത്ത് വര്‍ഷത്തില്‍ 55,000 പേര്‍ പേവിഷം ബാധിച്ച് മരിക്കുന്നു. ഇതില്‍ ഇന്ത്യയാണ് മുന്നില്‍. 2007ലാണ് ലോകാരോഗ്യ സംഘടന പേവിഷ വിരുദ്ധദിനാചരണം തുടങ്ങിയത്. ഗ്ളോബല്‍ അലയന്‍സ് ഫോര്‍ റാബീസ് കണ്‍ട്രോള്‍ എന്ന സംഘടനയും സഹകരിക്കുന്നു.

ഒക്ടോബര്‍ 1
വയോജന ദിനം
വൃദ്ധരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും അവരെ സംരക്ഷിക്കല്‍ സമൂഹത്തിന്‍െറ കടമയാണെന്ന് ഓര്‍മപ്പെടുത്താനും 1990ലാണ് യു.എന്‍ വൃദ്ധജനങ്ങള്‍ക്കായി ഒരു ദിനാചരണം ആരംഭിച്ചത്.

ഒക്ടോബര്‍ 2
അഹിംസാ ദിനം
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് ലോകമെങ്ങും അഹിംസാ ദിനമായി ആചരിക്കുന്നു. 2007ലാണ് ഐക്യരാഷ്ട്ര സഭ ഇന്ത്യയുടെ നിര്‍ദേശം അംഗീകരിച്ചത്. സ്നേഹം, സമാധാനം, അഹിംസ, അക്രമരഹിത സമരം തുടങ്ങിയ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണം ലക്ഷ്യമിടുന്നു.

ഒക്ടോബര്‍ 9
തപാല്‍ ദിനം
ഏതു രാജ്യത്തേക്കും കത്തുകള്‍ അയക്കാനുള്ള സംവിധാനം നിലവില്‍ വന്നത് 1874 ഒക്ടോബര്‍ ഒമ്പതിന് സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ യൂനിവേഴ്സല്‍ പോസ്റ്റര്‍ യൂനിയന്‍ സ്ഥാപിച്ചതോടെയാണ്. ഇതിന്‍െറ സ്മരണക്കാണ് 1970 മുതല്‍ ലോക തപാല്‍ ദിനം ആചരിച്ചുതുടങ്ങിയത്.

ലോക കാഴ്ച ദിനം
ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ഒക്ടോബറിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോകം കാഴ്ചദിനമായി ആചരിക്കുന്നത്. കാഴ്ചയുടെയും നേത്രദാനത്തിന്‍െറയും പ്രാധാന്യവും കണ്ണ് സംരക്ഷണവുമെല്ലാം ഓര്‍മപ്പെടുത്തലാണ് ദിനാചരണം ലക്ഷ്യമിടുന്നത്.

ഒക്ടോബര്‍ 10
മാനസികാരോഗ്യ ദിനം
സമൂഹത്തിന്‍െറ സംസ്കാര രൂപവത്കരണത്തില്‍ മാനസികാരോഗ്യത്തിന്‍െറ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനാണ് ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ 10 മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്.

ഒക്ടോബര്‍ 16
ലോക ഭക്ഷ്യ ദിനം
ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ 1979 മുതല്‍ ലോക ഭക്ഷ്യദിനം ആചരിച്ചുതുടങ്ങി. അടിസ്ഥാന ആവശ്യമായ ഭക്ഷണം ലഭിക്കാത്ത ലക്ഷക്കണക്കിനാളുകള്‍ ലോകത്തുണ്ട് എന്ന ഓര്‍മപ്പെടുത്തലാണ് ഒക്ടോബര്‍ 16.

ഒക്ടോബര്‍ 17
ദാരിദ്ര്യ നിര്‍മാര്‍ജന ദിനം
പട്ടിണി ഇല്ലാതാക്കുന്നതിന് ലോകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ 1993 മുതല്‍ ഒക്ടോബര്‍ 17 ദാരിദ്ര്യ നിര്‍മാര്‍ജന ദിനമായി ആചരിക്കുന്നു.

ഒക്ടോബര്‍ 24
യു.എന്‍ ദിനം
ലോക സമാധാനം നിലനിര്‍ത്തുന്നതിനും രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിനും 1945 ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്ര സഭ (യു.എന്‍) രൂപംകൊണ്ടു. ആ ഓര്‍മക്കാണ് 1948 മുതല്‍ ഐക്യരാഷ്ട്ര സഭാ ദിനാചരണം തുടങ്ങിയത്.

ഒക്ടോബര്‍ 27
ദൃശ്യ-ശ്രാവ്യ ദിനം
കാണുക, കേള്‍ക്കുക, പഠിക്കുക എന്ന സന്ദേശവുമായി യുനെസ്കോ ഒക്ടോബര്‍ 27 ദൃശ്യ-ശ്രാവ്യ സംസ്കാര ദിനമായി ആചരിക്കുന്നു. ചരിത്രരേഖകളും സംഭവങ്ങളും ദൃശ്യ-ശ്രാവ്യ രൂപങ്ങളില്‍ സംരക്ഷിക്കുക, മികച്ച കാഴ്ച സംസ്കാരം വളര്‍ത്തിയെടുക്കുക എന്നിവയാണ് ലക്ഷ്യം.

നവംബര്‍ 14
പ്രമേഹ ദിനം
ഇന്‍റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍െറ നിര്‍ദേശപ്രകാരം 1991ലാണ് ലോകാരോഗ്യ സംഘടന ലോക പ്രമേഹദിനാചരണത്തിന് ആഹ്വാനംചെയ്തത്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ദിനാചരണത്തിന്‍െറ ഉദ്ദേശ്യം.

നവംബര്‍ 16
റോഡപകട ബോധവത്കരണ ദിനം
റോഡപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനും ഇരകളെ സ്മരിക്കാനും 2005 മുതല്‍ ലോകാരോഗ്യ സംഘടന നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച പ്രത്യേക ദിനമായി ആചരിക്കുന്നു.

നവംബര്‍ 20
ആഗോള ശിശുദിനം
1959 നവംബര്‍ 20ന് കുട്ടികളുടെ അവകാശ രേഖ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചതിന്‍െറ സ്മരണക്ക് നവംബര്‍ 20 ലോകം ശിശുദിനമായി ആചരിക്കുന്നു. നവംബര്‍ 14 നമ്മുടെ ദേശീയ ശിശുദിനമായതിനാല്‍ 20ലെ ലോക ശിശുദിനം നമ്മള്‍ ശ്രദ്ധിക്കാറില്ല.

നവംബര്‍ 25
സ്ത്രീ സുരക്ഷാ ദിനം
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ വനിതാ സംഘടനകള്‍ നവംബര്‍ 25 വനിതാ സുരക്ഷാ ദിനമായി ആചരിക്കുന്നു. 1999ല്‍ ദിനാചരണത്തിന് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കി.

ഡിസംബര്‍ 1
എയ്ഡ്സ് ദിനം
എയ്ഡ്സ് രോഗത്തെ കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി ഡിസംബര്‍ ഒന്നിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തോടെ ലോകം എയ്ഡ്സ് ദിനം ആചരിക്കുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റി രോഗികള്‍ക്ക് സമൂഹത്തില്‍ ജീവിക്കാനുള്ള സാഹചര്യമൊരുക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്നിവയാണ് ദിനാചരണത്തിന്‍െറ ലക്ഷ്യം.

ഡിസംബര്‍ 3
വികലാംഗ ദിനം
ശാരീരിക വൈകല്യങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്നവരോട് അനുഭാവം പ്രകടിപ്പിക്കാനും അവരുടെ ജീവിത സുരക്ഷിതത്വവും പുനരധിവാസവും ഓര്‍മപ്പെടുത്താനുമാണ് ഈ ദിനാചരണം.

ഡിസംബര്‍ 7
വ്യോമഗതാഗത ദിനം
വ്യോമഗതാഗതത്തിന്‍െറ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി വ്യോമഗതാഗത മേഖലയിലെ ആഗോള കൂട്ടായ്മയായ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍, ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തോടെ തുടങ്ങിയതാണ് ഈ ദിനാചരണം.

ഡിസംബര്‍ 10
മനുഷ്യാവകാശ ദിനം
ലോക ജനതയുടെ പൗരാവകാശങ്ങളെക്കുറിച്ച് നിര്‍വചിക്കുന്ന ‘യൂനിവേഴ്സല്‍ ഡിക്ളറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത് 1948 ഡിസംബര്‍ 10നാണ്. 1950 ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കാന്‍ യു.എന്‍ തീരുമാനിച്ചു.

ഡിസംബര്‍ 11
പര്‍വത ദിനം
പരിസ്ഥിതി മലിനീകരണത്തില്‍നിന്ന് പര്‍വതങ്ങളെ രക്ഷിക്കുക, പര്‍വതാരോഹണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2010ലാണ് ലോക പര്‍വത ദിനാചരണം തുടങ്ങിയത്.

Subscribe to കിളിച്ചെപ്പ് by Email
0 Comments