Header Ads Widget

രസകരമാക്കാം പഠനം - 03

അറിഞ്ഞു പഠിക്കണം - 01
ഇടവേളകൾ
തുടർച്ചയായി പഠിക്കുമ്പോൾ ഇടയ്ക്ക് ചെറിയ ഇടവേളകൾ എടുക്കുന്നത് നല്ലതാണ്. കാരണം എന്തു കാര്യവും തുടങ്ങുന്ന സമയത്ത് നമ്മൾ വളരെ ഫ്രഷ്‌ ആയിരിക്കും. ഓരോ ഇടവേളയ്ക്ക് ശേഷവും കൂടുതൽ ഉത്സാഹത്തോടെ പഠിക്കാൻ കഴിയും. എന്നാൽ ഇടവേളകളുടെ നീളം ഒരിക്കലും കൂടരുത്. അന്ജോ പത്തോ മിനുട്ട് മാത്രം ഇടവേള എടുക്കുക. കൃത്യ സമയത്ത് തിരിച്ചെത്തി വീണ്ടും പഠിച്ചു തുടങ്ങുക. പഠനത്തിനിടെ ശ്രദ്ധ പതറുന്നു എന്നു തോന്നിയാൽ ഇടവേള എടുക്കാം.
ഉറക്കെ വായന 
ഉറക്കെ വായിച്ചു പഠിച്ചാൽ മാത്രമേ മനസ്സിൽ പതിയൂ എന്നത് അബദ്ധധാരണയാണ്. ഉറക്കെ വായിക്കുമ്പോൾ നാം കൂടുതൽ അധ്വാനിക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തെ ക്ഷീണിപ്പിക്കും. മാത്രമല്ല, ഉറക്കെയുള്ള വായനയ്ക്ക് എപ്പോഴും ഒരേ താളമായിരിക്കും. എന്നാൽ പല താളത്തിലും പല സ്ഥായികളിലുമുള്ള വായനയാണ് കൂടുതൽ   മനസ്സിൽ നില്ക്കുക. നമ്മുക്ക് അറിയാവുന്ന കാര്യങ്ങൾ ഉച്ചത്തിൽ വായിച്ച് , സമയം കളയേണ്ട കാര്യമില്ലല്ലോ...ആയതിനാൽ നിശബ്ദ വായനയാണ് ഏറ്റവും നല്ലത്.
വിഷമിപ്പിക്കുന്ന വിഷയം 
ഏതെങ്കിലും ഒരു വിഷയം വിഷമമാണ് എന്ന വിചാരം ഒരിക്കലും മനസ്സിൽ കൊണ്ട് നടക്കരുത്. ഏകാഗ്രതയോടെ കാര്യങ്ങൾ മനസ്സിലാക്കുക. ടെൻഷൻ അടിക്കരുത്. ബയോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അപരിചിതമായ പദങ്ങൾ പഠിക്കേണ്ടി വന്നേക്കാം. അവ കൃത്യമായി എഴുതിത്തന്നെ മനസ്സിൽ ഉറപ്പിക്കുക.
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Post a Comment

0 Comments