മനസ്സിലെ നല്ല ചിന്തകളാണ് ഒരാളെ നല്ല വ്യക്തി ആക്കിത്തീർക്കുന്നത്. നല്ല മനോഭാവങ്ങൾ ചെറുപ്പത്തിലേ വേരുപിടിപ്പിച്ചാൽ നല്ല മനുഷ്യരായി വളരാൻ കഴിയും. ക്ലാസ്മുറികളിൽ തന്നെ അതിനുള്ള പരിശീലനവും തുടങ്ങാം. ക്ലാസ്സിൽ പല സ്വഭാവക്കാരായ സഹപാഠികൾ ഉണ്ടാകുമല്ലോ. അതുകൊണ്ട് അവരുമായി സഹകരിച്ചും വിട്ടുവീഴ്ച നടത്തിയും മാത്രമേ നിങ്ങൾക്ക് മുന്നോട്ട് പോകാൻ ആകൂ.
ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ചും പഠനോപകരണങ്ങൾ പങ്കുവച്ചുമൊക്കെ അതാകാം.
പുസ്തകങ്ങളെ ചങ്ങാതിമാരാക്കുക, ക്ലബ് പ്രവർത്തനങ്ങളിൽ സജീവമാകുക, പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ശല്യം ചെയ്യാതിരിക്കുക. മുതിർന്നവരെയും ഗുരുക്കന്മാരെയും ബഹുമാനിക്കുക, താഴ്ന്ന ക്ലാസിൽ പഠിക്കുന്ന കുട്ടികളോട് കരുണയും വാത്സല്യവും പ്രകടിപ്പിക്കുക തുടങ്ങി പലതും സ്കൂളിൽ നിന്നുതന്നെ അഭ്യസിക്കേണ്ടതുണ്ട്.

0 Comments