കേരളഗാന്ധി

Share it:
കേരളം കണ്ട മഹാൻമാരായ സാമൂഹികപരിഷ്കർത്താക്കളിൽ ഒരാളായിരുന്ന കെ.കേളപ്പൻ [Kerala Gandhi] ചരമദിനമാണ് ഒക്ടോബർ 7 [October 7]കർമസുരഭിലമായ ആ ജീവിത കഥ നമുക്കു പരിചയപ്പെടാം 
 കേളപ്പൻ [K.Kelappan] എന്ന കേളപ്പജിയെപ്പറ്റി മഹാകവി പി. കുഞ്ഞിരാമൻ നായർ ഇങ്ങനെ അഭിപ്രായപ്പെടുന്നു. 'ഭാരതത്തിന്റെ വീരസന്താനമേ,ആത്മാവില്ലാത്ത അന്ധജനത അങ്ങയെ മറന്നേക്കാം. എന്നാൽ കടലും മലയും കാക്കുന്ന ഈ ഭൂമി - കോട്ടയം ശക്തന്റെയും വേലുത്തമ്പിയുടെയും ശിവജിയുടെയും പ്രതാപന്റെയും ചെണ്ടോര കുങ്കുമമർപ്പിച്ചഭൂമിഈ അമ്മ-അങ്ങയുടെ വീരജാതകക്കുറി മറക്കുകയില്ല. എല്ലാം മുക്കുന്ന ലോഭമോഹങ്ങളുടെ മലവൈള്ളത്തിൽ ഒലിച്ചുപോകുന്ന മനുഷ്യത്വത്തിന്റെ മരിക്കാത്ത ഹ്യദയസ്പന്ദനം - അതായിരുന്നു കേളപ്പൻ, ആ പുണ്യഗുരുപാദങ്ങളിലിതാ ഗാന്ധിഭാരതത്തിന്റെ മഹാവീരചകം', 1889 ഓഗസ്റ്റ് 24നാണ് കേളപ്പൻ ജനിച്ചത്. പഴയ കുറുമ്പനാട് താലൂക്കിൽ മുചുകുന്നിലെ കൊഴപ്പള്ളി തറവാട്ടിലായിരുന്നു ജനനം. അമ്മ കൊഴപ്പള്ളി കുഞ്ഞമ്മ. അച്ഛൻ തേൻപൊയിൽ കണാരൻ നായർ, പയ്യോളിയിൽ ഒരു വക്കീൽ ഗുമസ്തനായിരുന്നു അച്ഛൻ.

കളരി സംസ്കാരം

ബാല്യകാലത്തു കേളപ്പൻ കളരിമുറകളിൽ നല്ല പരിശീലനം നേടി. എന്നാൽ വീരയോദ്ധാക്കളുടെ വീരേതിഹാസങ്ങളല്ല, അഹിംസാ സേനയുടെ സർവസൈന്യാധിപനായ മഹാത്മജിയുടെ നിരായുധസമരമാണു കേളപ്പൻ തന്റെ മാർഗമായി സ്വീകരിച്ചത്. അയിത്തോച്ചാടനത്തിനെതിരെയുള്ള  മനുഷ്യാവകാശ നിരാഹാര സത്യഗ്രഹ സമരങ്ങളിലും അദ്ദേഹത്തിന് അനുഗ്രഹമായി.

മദ്യവർജനം

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ശക്തമായ ഒരായുധമായിരുന്നു.മദ്യവർജനം ഒരിക്കൽ മദ്യഷാപ്പ് പിക്കറ്റിങ് നടക്കുമ്പോൾ ഒരു ഷാപ്പുടമ ഒരുപാതം കളെള്ളടുത്തു സത്യഗ്രഹ സമരം നടത്തുന്ന ഒരു ബാലന്റെ തലയിലൊഴിച്ചു. സമരം സഹനശക്തിയോടെ തുടർന്ന ആ സ്ഥലത്തു കേളപ്പജി കുതിച്ചെത്തി സമരത്തിനു നേതൃത്വം നൽകി. ഷാപ്പുടമ ക്ഷുഭിതനായി നിവർത്തിപ്പിടിച്ച കത്തിയുമായി സത്യഗഹികളുടെ നേരെ പാഞ്ഞടുത്തു. സമര വൊളന്റിയർമാർ ഓടി. കേളപ്പൻ മാത്രം ഓടിയില്ല. തിളങ്ങുന്ന കത്തിയുടെ നേരെ ‘സഹോദരാ'എന്നു വിളിച്ചുകൊണ്ട് അദ്ദേഹം തലയുയർത്തി നിന്നു. ഷാപ്പുടമ അമ്പരന്നുപോയി. അയാൾ കസേര് എടുത്തു കൊടുത്തു കേളപ്പജിയോട് പറഞ്ഞു: "നിങ്ങളാണ് കോൺഗ്രസ്, കസേരയിൽ ഇരിക്കു' എന്ന്.

നിസ്വാർഥ ജനസേവകൻ

കേളപ്പന്റെ പിതാവിന്റെ ആഗ്രഹം മകനെ ഒരു വക്കീലോ ജഡ്ജിയോ ആയി കാണണമെന്നതായിരുന്നു. ബോംബെ[Bombay] യിൽ നിയമ പഠന[Law Education] ത്തിനു ചേർന്ന കേളപ്പൻ നാട്ടിലേക്ക് എഴുതി: "കോൺഗ്രസിൽ [Indian National Congress] ധർമഭടനായി ചേരാതെ ഇന്ത്യയിൽ മാന്യമായി ജീവിക്കാൻ വയ്യ. അതുകൊണ്ടു ഞാൻ കോൺഗ്രസിൽ ചേരുകയാണ്." അദ്ദേഹം തന്റെ തീരുമാനം അച്ഛനെ എഴുതി അറിയിച്ചപ്പോൾ വേദനയോടെയാണെങ്കിലും വിവേകമതിയും പുതവത്സലനുമായ പിതാവ്.കേളപ്പനെ അനുഗ്രഹിക്കുകയും തിരഞ്ഞെടുത്ത മാർഗത്തിൽ സഞ്ചരിക്കാൻ അനുവദിക്കുകയും ചെയ്തു. പല പ്രാവശ്യം കള്ളക്കേസുകളിൽ കുടുക്കി ഭരണകൂടം കേളപ്പനെ ജയിലിലടച്ചു. അദ്ദേഹത്തെ നാടുകടത്തി എന്നും വെടിവച്ചുകൊന്നു എന്നും മറ്റുമുള്ള വാർത്തകൾ നാട്ടിലാകെ പരന്നു. ഈവാർത്തകൾ കേട്ടുഹ്യദയം തകർന്നാണു കേളപ്പന്റെപിതാവ് അന്തരിച്ചത്. ജയിൽമോചിതനായശേഷമേ കേളപ്പൻ പിതാവിന്റെ മരണവിവരം അറിഞ്ഞുള്ളൂ.

വൈക്കം സത്യഗ്രഹം [Vaikom Sathyagraha]

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെപ്പോലെ കേരളത്തിലും അയിത്തം [Untouchability] ശക്തമായിരുന്നു. ചില റോഡുകളിൽ കൂടി നടക്കാൻപോലും അവർണ വിഭാഗത്തിൽപ്പെട്ടവർക്കു സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. [The Satyagraha aimed at securing freedom of movement for all sections of society through the public roads leading to the Sri Mahadevar Temple at Vaikom, Kottayam ] അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ഏറ്റവും ശക്തമായപ ക്ഷോഭം ആയിരുന്നു 1924ലെ വൈക്കം സത്യഗ്രഹം. വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളിൽ കൂടി യാത്ര ചെയ്യാൻ അവർണർക്കു സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. 1924 മാർച്ച് 30നു വൈക്കം ക്ഷേതത്തിനു മുൻവശത്ത് സത്യഗ്രഹം ആരംഭിച്ചു. എ.കെ. പിള്ള, കെ.പി. കേ ശവമേനോൻ, ടി.കെ. മാധവൻ, കെ. കേളപ്പൻ തുടങ്ങിയവരാണു സമരത്തിനു നേതൃത്വം നൽകിയത്. ബഹുജന പിന്തുണയോടെ നടന്നഅദ്യത്തെ ജനകീയ സമരമായിരുന്നു ഇത്. സമരത്തിനു ഗാന്ധിജിയുടെ എല്ലാവിധ അനുഗ്രഹാശിസ്സുകളും ലഭിച്ചു. സത്യഗ്രഹികളെസർക്കാർ അറസ്റ്റ് ചെയ്തു. പലരെയും ജയിലിലടച്ചു. അറസ്റ്റിലായ കേളപ്പൻ പത്രങ്ങൾക്കു നൽകിയ സന്ദേശത്തിൽ എന്തുത്യാഗം സഹിച്ചും അയിത്തത്തെ ഉന്മൂലനം ചെയ്യണമെന്ന് ഊന്നിപ്പറഞ്ഞു. 1925 മാർച്ചിൽ മഹാത്മജി വൈക്കത്തെത്തുകയും അധികാരികളുമായി ചർച്ച നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിനു ചുറ്റുമുള്ള നാലുറോഡുകളിൽ മൂന്നെണ്ണം എല്ലാവർക്കുമായി തുറന്നുകൊടുത്തു. തുടർന്നു നാലാമത്തെ റോഡും തുറക്കപ്പെട്ടു. വൈക്കം സത്യഗ്രഹത്തിന്റെ വിജയം തിരുവിതാംകൂറിലെ എല്ലാ ക്ഷേത നിരത്തുകളും,അവർണർക്കായി തുറന്നുകൊടുക്കാനുള്ള സർക്കാർ ഉത്തരവിലേക്കാണ് എത്തിച്ചേർന്നത്.

കേളപ്പജിയും സ്വാതന്ത്ര്യസമരവും

1920. നിസ്സഹകരണ സമരത്തോടുകൂടിയാണു കേളപ്പജിയുടെ രാഷ്ട്രീയ പ്രവർത്തനം സജീവമാകുന്നത്. പൊന്നാനി ആയിരുന്നു പ്രവർത്തനകേന്ദ്രം. കോൺഗ്രസ്-ഖിലാഫത്ത് [Congress Khilafat] പ്രവർത്തനങ്ങളിൽ സജീവമായ കേളപ്പനെ അറസ്റ്റ് ചെയ്തതു ജയിലിലടച്ചു. തുടർന്നു ജയിൽ മോചിതനായശേഷം പൊനാനിയിൽ അഹിംസാ മാർഗത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച കേളപ്പനെ കള്ളക്കേസിൽ കുടുക്കി ഗവൺമെന്റ് അറസ്റ്റ് ചെയ്തു. വിചാരണകൂടാതെ കേളപ്പനും അനുയായികളും 11 മാസത്തെ ജയിൽശിക്ഷ അനുഭവിച്ചു.
1930ൽ ആരംഭിച്ച ഉപ്പുസമരത്തിന്റെ [Salt Satyagraha] കേരളത്തിലെ നേതാവായിരുന്നു കേളപ്പൻ. കോഴിക്കോടുനിന്നു പയ്യന്നുർ കടപ്പുറത്തേക്കു കേളപ്പന്റെ നേതൃത്വത്തിൽ സത്യഗ്രഹികൾ ജാഥയായി എത്തുകയും ഉപ്പുനിയമം ലംഘിക്കുകയും ചെയ്തു. തുടർന്നു കോഴിക്കോട് കടപ്പുറത്തും ഉപ്പു സത്യഗ്രഹം നടന്നു. കോഴിക്കോടുവച്ചു സമരക്കാരെ പൊലീസ്തമർദിക്കുകയും കേളപ്പൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതു ജയിലിലിടു കയും ചെയ്തു.

1940ൽ ഗാന്ധിജി വ്യക്തി സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തു. കേളപ്പജി കേരളത്തിൽനിന്ന് ഒന്നാമത്തെ സത്യഗ്രഹിയായിരുന്നു. നിയമം ലംഘിച്ചു പ്രസംഗിച്ച കേളപ്പനെ കൊയിലാണ്ടിയിൽവച്ച് അറസ്റ്റ് ചെയ്തതു ജയിലിലടച്ചു.
1942ലെ ഓഗസ്റ്റ് വിപ്ലവത്തിലും കേളപ്പജി മുഖ്യപങ്കു വഹിച്ചു. 'ക്വിറ്റ ഇന്ത്യ പ്രമേയം പാസാക്കിയതോടെ ഓഗസ്റ്റ് ഒൻപതിനു മലബാറിൽ കേളപ്പനുൾപ്പെടെ എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്തതു ജയിലിലടച്ചു.സ്വാതന്ത്ര്യലബ്ധിക്കു ശേഷം കേളപ്പജി അധികാര രാഷ്ട്രീയത്തിൽനിന്നു മാറി സർവോദയ പസ്ഥാനത്തിൽ മുഴുകി. കേരളത്തിലെ സർവോദയ പ്രസ്ഥാനത്തിലെ വിവിധ ശാഖകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. കേരളത്തിൽ ഭൂദാനത്തിനുവേണ്ടിയുള്ള പ്രചാരണ പരിപാടി 1953ൽ ഉദ്ഘാടനം ചെയ്തതു കേളപ്പജിയായിരുന്നു. അദ്ദേഹം, ഭൂമി സമൂഹത്തിന്റെ പൊതുസ്വത്തായി ത്തീർന്നാൽ ഇന്നു കാണുന്ന എല്ലാ വിധ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നു പ്രഖ്യാപിച്ചു. ഖാദി-ഗ്രാമ വ്യവസായ സംഘടനയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം മരണം വരെ ആ സ്ഥാനത്തു തുടർന്നു. ഹരിജനസേവാ രംഗത്തും അടിസ്ഥാന വിദ്യാഭ്യാസരംഗത്തും അദ്ദേഹത്തിന്റെ സേവനം വിലപ്പെട്ടതാണ്.
1951ൽ കേരള ഗാന്ധി സ്മാരക നിധി രൂപീകരിക്കപ്പെട്ടപ്പോൾ കേളപ്പൻ ആ സ്ഥാപനത്തിന്റെ പ്രസിഡന്റായി. കോഴിക്കോട്ടെ ഗാന്ധി പീസ് ഫൗണ്ടേഷൻ കേന്ദ്രത്തിന്റെയും അധ്യക്ഷൻ അദ്ദേഹമായിരുന്നു. 1953 നവംബറിൽ വിനോബാജിയുടെ സഹപ്രവർത്തകൻ ശങ്കർ റാവുദേവ് കേരളത്തിൽ ഭൂദാന പദയാത്ര നടത്തിയപ്പോൾ കേളപ്പൻ ഇതിൽ പങ്കെടുത്തു ഭൂദാനപ്രസ്ഥാനത്തെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു. പല ഭൂവുടമകളും ഭൂമി സ്വമേധയാ ദാനം ചെയ്തു.
കേളപ്പജി സ്വന്തം ഭൂമി തുടക്കത്തിലേ ദാനം ചെയ്തിരുന്നു. നിസ്വാർഥനായ ഈ ത്യാഗിവര്യൻ 1971 ഒക്ടോബർ ഏഴിനു കാലയവനികയ്ക്കക്കുള്ളിൽ മറഞ്ഞു

ഗുരുവായൂർ സത്യഗ്രഹം [Guruvayur Satyagraha]


ഗാന്ധിയൻ രീതിയിൽ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു ഉജ്വല സമരമായിരുന്നു ഗുരുവായുർ സത്യഗ്രഹം (1931-32). എല്ലാ ജാതിയിലും പെട്ട ഹിന്ദുക്കൾക്കു ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് 1931ലെ വടകര, കോൺഗ്രസ് സമ്മേളനം അധികാരികളോടഭ്യർഥിച്ചു. ഇതിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് ആവശ്യം ഉയർന്നെങ്കിലും ക്ഷേത്ര ഉടമകൾ അനുവദിച്ചില്ല. 1931 നവംബർ ഒന്നിനു ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ചു. സത്യഗ്രഹം സമാധാനപരമായിരുന്നെങ്കിലും അധികാരികൾ ത്യഗ്രഹികളെ n ls^l വിധത്തിലും പ്രേ ്. 1932 ജനുവരി ഒന്നിനു ക്ഷേത്രം അടച്ചതോടെ സത്യഗ്രഹവും താൽക്കാലികമായി നിർത്തി. വീണ്ടും ക്ഷേത്രം തുറന്നപ്പോൾ സത്യഗ്രഹം ആരംഭിച്ചു. ക്ഷേത്രം അധികാരിയായ സാമൂതിരി അനുകൂല നിലപാടു സ്വീകരിച്ചില്ല.തുടർന്നു.കേളപ്പൻ,മഹാത്മജിയുടെ അനുവാദത്തോടെ ഉപവാസ സമരം ആരംഭിച്ചു. ഉപവാസ സമരം ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ചു. കേളപ്പജിയുടെ ജീവൻ രക്ഷിക്കാൻ എങ്ങും പ്രാർഥനകൾ്നടന്നു. ഒടുവിൽ ഗാന്ധിജിയുടെ അഭ്യർഥനമാനിച്ചു. കേളപ്പജി ഉപവാസം പിൻവലിച്ചു. വൈക്കം സത്യഗ്രഹംപോലെ ഉടൻ വിജയം കൈവരിക്കാൻ ഗുരുവായൂർ സത്യഗ്രഹത്തിനു കഴിഞ്ഞില്ലെങ്കിലും ഗുരുവായൂർ സത്യഗ്രഹം ചരിത്രപസിദ്ധമാണ്. ക്ഷേത്ര പ്രവേശനത്തിന് അനുകൂലമായ ജനാഭിപ്രായം സ്വരൂപിക്കാൻ ഗുരുവായൂർ സത്യഗ്രഹത്തിനു കഴിഞ്ഞുവെന്നതു നിസ്സാര കാര്യമല്ല കേളപ്പജിയുടെ ശ്രമഫലമായാണ് 1946ൽ കോഴിക്കോടു ജില്ലയിലെ വടകര താലൂക്കിലെ ലോകനാർകാവ് ക്ഷേ തം.എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നു കൊടുത്തത്.
Share it:

വ്യക്തികള്‍

Post A Comment:

0 comments: