Header Ads Widget

സോക്രട്ടീസ്

സംസ്കാര കേദാരമായിരുന്ന ഗ്രീസിൽ പണ്ടു വളരെ ബുദ്ധിമാനായിരുന്ന ഒരാളുണ്ടായിരുന്നു. ഒരു ശിൽപിയുടെ മകനായിരുന്ന അദ്ദേഹത്തിന്റെ പേർ സോക്രട്ടീസ് എന്നായിരുന്നു. ചെറുപ്പത്തിൽ കുറച്ചുനാൾ സോക്രട്ടീസ് തന്റെ പിതാവിനെ അദ്ദേഹത്തിന്റെ ജോലികളിൽ സഹായിച്ചിരുന്നു. എന്നാൽ ഒരു ദിവസം മുകളിൽനിന്ന് ഏതോ ഒരു ശക്തി ഈ ജോലി ഉപേക്ഷിച്ചു തന്റെ രാജ്യവാസികളെ ഉപദേശിച്ചു നല്ലവരാക്കണമെന്നു തന്നോടാവശ്യപ്പെട്ടതായി സോകട്ടീസിനു തോന്നി. വലിയവരായിരിക്കാൻ നല്ലവരായിരിക്കുകയാണ് വേണ്ടതെന്നു ഗ്രീസുകാർ മനസ്സിലാക്കി. അവരെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് സോക്രട്ടീസാണ്. വഴിനീളെ അലഞ്ഞു തിരിഞ്ഞുനടന്ന് ആബാലവൃദ്ധം ജനങ്ങളോടും ചോദ്യങ്ങൾ ചോദിച്ച ഉത്തരം കണ്ടെത്താൻ പഠിപ്പിക്കുകയായിരുന്നു സോക്രട്ടീസിന്റെ രീതി.
തന്റെ ചോദ്യങ്ങൾക്കുത്തരം നൽകുന്നവർ നല്ലവരാണന്നും അതിനു കഴിയാത്തവർ അടിമകളെപ്പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നും അറിയാത്തവർ ബുദ്ധിമാൻമാരാണെന്നു നടിച്ചിടത്ത് എല്ലാം അറിയുന്ന സോക്രട്ടീസ് തന്റെ അജ്ഞതയെക്കുറിച്ച് അറിവുള്ളവനാണെന്നുള്ളതായിരുന്നു വ്യത്യാസം. എന്നാൽ നിരന്തരം ചോദ്യം ചോദിച്ചു. വിഷമിപ്പിക്കുന്നതു പലർക്കും കടുത്ത വിഷമമുണ്ടാക്കി. അവർക്കു സോക്രട്ടീസിനോട് നീരസമായി. അവർ അദ്ദേഹത്തിനെതിരെ പരാതി പറഞ്ഞു. ചെറുപ്പക്കാരെ രാജ്യത്തിനെതിതെ തിരിക്കുന്നെന്ന് ആരോപണം അവർ സോക്രട്ടീസിനെതിരെ ഉന്നയിച്ചു. ശരിക്കും ദൈവവിശ്വാസിയായിരുന്ന സോക്രട്ടീസ് ആരാധനാലയങ്ങളിൽ വഴിപാടുകൾ കഴിച്ചിരുന്നു. എങ്കിലും ദൈവനിന്ദ നടത്തുന്നവൻ എന്നാരോപിച്ച് അവർ സോക്രട്ടീസിനെതിരെ തിരിഞ്ഞു. ഗ്രീസിലെ പല ദൈവങ്ങളുടെ സ്ഥാനത്ത് സോക്രട്ടീസ് ഒരൊറ്റ ദൈവത്തെ മാത്രമാണു ദർശിച്ചത്. ഏതായാലും സോക്രട്ടീസിനെ കുറ്റവിചാരണ ചെയ്തു. നിയമമനുസരിച്ച് അദ്ദേഹത്തിന് മരണശിക്ഷ വിധിച്ചു. എന്നാൽ മാപ്പപേക്ഷിക്കുകയാണെങ്കിൽ അതു നാടുകടത്തലാക്കി മാറ്റാമെന്നു കോടതി പറഞ്ഞുവെങ്കിലും സോക്രട്ടീസ് വഴങ്ങിയില്ല. അങ്ങനെ ഹെംലക്ക് എന്ന വിഷം കഴിച്ച് സോകട്ടീസ് മരണമടഞ്ഞു. പ്ലേറ്റോ, എക്കാലത്തെയും ബുദ്ധിമാൻ എന്നാണ് സോകട്ടീസിനെ വിശേഷിപ്പിച്ചത്.

Post a Comment

0 Comments