Header Ads Widget

SSLC Malayalam - 01

നന്നായി പരീക്ഷയെഴുതാൻ എന്തൊക്കെ വേണം!
രിയായ സമയ വിനിയോഗം (സ്കോർ പരിഗണിച്ചുള്ള ഉത്തരമെഴുത്ത്) ഓരോ പാഠഭാഗവും ഏത് സാഹിത്യശാഖയെന്നും രചയിതാവാതെന്നുമുള്ള ധാരണ. ഓരോ പാഠഭാഗവും വിനിമയം ചെയ്യുന്ന പ്രശ്നമേഖല (പ്രമേയം) ഏതെന്ന ധാരണ. ആശയങ്ങളെ ഖണ്ഡികാകരിക്കാനുള്ള പരിശീലനം. വേണ്ടിടത്ത് ചിഹ്നങ്ങൾ ചേർത്ത് ഭംഗിയായി എഴുതാനുള്ള കഴിവ്. ഒരു ചോദ്യം പോലും വിട്ടുപോയില്ലെന്നുറപ്പു വരുത്താനുള്ള ശ്രദ്ധ.
കേരളപാഠാവലി
കേരളപാഠാവലിയിലെ പാഠഭാഗങ്ങൾ അഞ്ച് ഭാഗങ്ങളിലായി കമീകരിച്ചിരിക്കുന്നു.ഈ അഞ്ച് ഭാഗവും ഓരോ പൾ്നമേഖലകൾ പ്രമേയമാക്കിയ രചനകൾ ഉൾക്കൊള്ളുന്നതാണ്. കാലിലാലോലം ചിലമ്പുമായ്ക്ക് .... കലകളാണ് ഇവിടെ പ്രമേയം :കേരളത്തിന്റെ സമ്പന്നമായ ഭൂതകാല കലാപൈതൃകത്തെ അവതരിപ്പിക്കുന്ന കവിതയിലൂടെയാണ് പാഠഭാഗങ്ങളിലേക്ക് കടക്കുന്നത്.കൂടിയാട്ടം എന്ന കലാരൂപത്തിന്റെ ഭാഗമായി വരുന്ന വിദ്യ ഷകക്കൂത്ത് എന്ന കലയെ പരിചയപ്പെടുത്തുന്ന പാഠമാണ് 'മൂരിഞ്ഞപ്പേരീ. ചോറും്. വിദൂഷകക്കൂത്തിലെ ഭാഷാപരമായ സവിശേഷതയും നിർദോഷമായ ഫലിതത്തിലൂടെ സാമൂഹ്യപ്രശ്നങ്ങൾ ഭരണാധികാരികളിലെത്തിക്കാൻ കലാകാരൻമാർ കാട്ടിയ കൗശലവും പാഠഭാഗം വിനിമയം ചെയ്യുന്നു.കഥകളിയെന്ന ലോകോത്തര കലാ രൂപത്തിന്റെ സാഹിത്യരൂപമായ ആട്ടക്കഥയുടെ കാവ്യ സൗന്ദര്യം കാട്ടിത്തരുന്ന ഏതാനും പദങ്ങളുൾക്കൊള്ളുന്ന ചെറുതായില്ല ചെറുപ്പ്'മെന്ന പാഠം കഥകളിയെന്ന കലാരൂപത്തെ പരിചയപ്പെടാനവസരമൊരുക്കുന്നു.പുതിയ കാലത്തെ പ്രതാധിപന്മാർ കച്ചവട താൽപര്യക്കാരായി മാറിയപ്പോൾ വായനയും കലയുമൊക്കെ ആ രംഗത്തു നിന്ന് തുടച്ചു മാറ്റപ്പെടുന്നതും അത് കലയുടെ അന്ത്യത്തിനിടയാകുന്നത്മ് ആർട്ട് അറ്റാക്ക് എന്ന കഥയിലെ പ്രമേയം.

Post a Comment

0 Comments