Header Ads Widget

SSLC Malayalam - 02

ഇറ്റുചിറകുകളൊരുമയിലങ്ങനെ.. 
സ്ത്രീപുരുഷ സമത്വമാണ് പ്രമേയം. സമൂഹത്തെ ഒരു പക്ഷിയായും സ്ത്രീയും പുരുഷനും അതിന്റെ രണ്ടു ചിറകുകളായും പാഠ്യപദ്ധതി കാണുന്നു. ഇരുചിറകുകളും ശക്തമായാൽ മാത്രമേ കൂടുതൽ ഉയരങ്ങൾ കീഴടക്കാനാവൂ. പുരുഷമേധാവിത്വത്തിന്റെ ചവിട്ടടിയിൽ ആത്മാവിനു മുറിവേറ്റ രാമായണത്തിലെ സീതയെ രാമന്റെ ഭൂജശാഖവിട്ടു പറന്നുപൊങ്ങാനൊരുങ്ങുന്ന ആത്മബോധമുള്ള സ്തീയായി അവതരിപ്പിക്കുന്ന കുമാരനാശാന്റെ "ചിന്താവിഷ്ടയായ സീത'യിലെ ഒരു ഭാഗമാണ് 'യാതാമൊഴി'. അയോദ്ധ്യാധിപനായ ശ്രീരാമന്റെ പട്ടമഹിഷിയായ സീതപോലും പുരുഷമേധാവിത്വത്തിന്റെ പാരതന്ത്ര്യം എറെ സഹിച്ചശേഷമാണ് ആ കൈയിൽ നിന്ന് സ്വാതന്ത്യ ത്തിന്റെ വിഹായസ്സിലേക്ക് പറന്നുയരുന്നത്. യഥാർഥ ജീവിത്തിൽ ഒരിക്കലും പുരുഷൻ അനുവദിച്ചുകൊടുക്കാത്ത സൗഭാഗ്യങ്ങൾ സാഹിത്യത്തിൽ അനുവദിച്ചു കൊടുക്കുന്നതിലൂടെ പുരുഷൻ കാട്ടുന്ന കാപട്യം തുറന്നു കാട്ടുന്ന പ്രൊ.ജോസഫ് മുണ്ടശേരിയുടെ ലേഖനമാണ് 'സാഹിത്യത്തിലെ സ്ത്രീ'.
അശാന്തിപർവങ്ങൾക്കപ്പുറം. 
യുദ്ധമാണ് ഇവിടെ പ്രമേയം.മഹാഭാരത്തിലെ ഒരു പർവത്തിന്റെ പേര് 'ശാന്തിപർവ'മെന്നാണ്. യുദ്ധാനന്തരമുള്ള നിരാലംബത്വവും നിലവിളികളും നിരാശയും കൊണ്ട് നിരർഥകമായ പശ്ചാത്തലത്തിന് ശാന്തിപർവമെന്നു പേരു വന്നത്  വിചിത്രമെന്നേ വിശേഷിപ്പിക്കാനാവൂ. അതുകൊണ്ടാവാം ശാന്തിപർവത്തിലെ സ്ത്രീകളുടെ നിലവിളി ആവിഷ്കരിക്കുന്ന ഒരു കവിതയ്ക്ക് ഒ.എൻ.വി.'അശാന്തി പർവ'മെന്നു പേരിട്ടത്. മൂന്നാം ഭാഗത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് ഈ കവിതയുടെ ഭാവതലത്തെയാണ്, യുദ്ധം മനുഷ്യജീവിത്തിലെ സന്തോഷവും സമാധാനവും സമ്പത്തും ഇല്ലായ്മ ചെയ്യുന്നു. അത് സുമംഗലിയെ വിധവയാക്കുന്നു. സനാഥയെ അനാഥയാക്കുന്നു. സമൃദ്ധിയെ ദാരിദ്ര്യമാക്കുന്നു. ദുഃഖം മാത്രം സമ്മാനിക്കാൻ കഴിയുന്ന യുദ്ധം വ്യക്തിയെയും സമൂഹത്തെയും എങ്ങനെയൊക്കെ മുറിവേല്പ്പിക്കുന്നു എന്ന് കലാഭംഗിയോടെയാണ് ഓരോ പാഠഭാഗവും ആവിഷ്കരിക്കുന്നത്.'ഗാന്ധാരീ വിലാപം' യുദ്ധം കഴിഞ്ഞ യുദ്ധഭൂമിയിലെത്തുന്ന ഗാന്ധാരിയുടെ വിലാപമാവിഷ്കരിക്കുന്ന 'മഹാഭാരതം കിളിപ്പാട്ട്'ൽ നിന്നുള്ള ഒരു ഭാഗമാണ്.
മരതകക്കല്ലിനേക്കാൾ വിലപിടിച്ച അഭിമന്യുവിന്റെ മൃതദേഹം കാണുമ്പോൾ സുഭദ്രയുടെ ജീവിതം അനാഥമായതോർത്താണ് ഗാന്ധാരി'വിലപിക്കുന്നത്. അഭിമന്യുവിന്റെ മരണത്തോടെ വിധവയായി മാറിയ കുട്ടിത്തം മാറാത്ത ഉത്തര. ജയദ്രഥന്റെ മരണത്തോടെ ദുഃശളയുടെ പൂർണമായ അനാഥതും ഇതെല്ലാം ഉള്ളിൽത്തട്ടും വിധം ആ വിഷ്കരിക്കാൻ പോരുന്ന മികച്ച ഭാഷയാണ് എഴുത്തഛന്റേത്. തകഴിയുടെ "പട്ടാളക്കാരൻ' എന്ന കഥയുടെ മികവ് അത് വെടിയൊച്ച കേൾപ്പിക്കാതെ തന്നെ യുദ്ധത്തിന്റെ ഭീകരമുഖം ധ്വനികളിലൂടെ അനുവാചകരിലെത്തിക്കുന്നു എന്നതാണ്. കുട്ടിക്ക്യഷ്ണമാരാരുടെ ഭാരതപര്യ ടനത്തിലെ "അർജുനവിഷാദയോഗം' കുട്ടികളുടെ ആസ്വാദനശേഷിയും ഭാഷാസമ്പത്തും വളർത്തുന്ന ലേഖനമാണ്. ജയിക്കുന്നവരും തോൽക്കുന്ന തീക്കളിയാണ് യുദ്ധം എന്ന ശാശ്വതസത്യം മഹാഭാരതത്തിലെ വില്ലാളിവീരനായ അർജുനന്റെ ജീവിതം ദൃഷ്ടാന്തമാക്കി സ്ഥാപിക്കാനാവുന്നു എന്നതാണ് മാരാരുടെ ലേഖനത്തിന്റെ മഹത്വം.

Post a Comment

1 Comments