കായിൻപേരിൽ പൂമതിക്കുവോർ.
ഏതൊരു വിളയുടെയും രണ്ടംശങ്ങളാണ് കായും പൂവു്- ഒന്ന് പ്രത്യക്ഷ സമ്പത്ത് നേടിത്തരുന്നതാണെങ്കിൽ മറ്റത് മാനസികമായ സംതൃപ്തി നേടിത്തരുന്നതാണ്. ഇത് രണ്ടും മനുഷ്യ ജീവിതത്തിന്റെ തുല്യ പ്രാധാന്യമുള്ളതാണ്.എന്നാൽ കായുടെ മൂല്യം മാത്രം നോക്കി പൂവിനെ വിലയിരുത്തുന്നിടത്ത് ഈ കാഴ്ചപ്പാട് തകിടം മറിയു ന്നു.പണത്തിന്റെ മൂല്യം മാത്രം അടിസ്ഥാനമാക്കുമ്പോൾ മറ്റ് ജീവിത മൂല്യങ്ങളാകെത്തന്നെ അപ്രധാനമായിത്തീരുന്നു. ജീവിതം ധനസമ്പാദനത്തിനുവേണ്ടിയുള്ള നെട്ടോ ട്ടം മാത്രമായി ചുരുങ്ങുന്നു. സ്നേഹവും കാരുണ്യവും ദാനവും കരുതലുമൊക്ക സമൂഹത്തിൽ നിന്ന് പോയി മറയുന്നു. പണവും പ്രശസ്തിയും മറ്റ് പ്രയോജനങ്ങളുമുള്ള ഇടപാടുകളിലേക്ക് മാത്രമായി ജീവിതം ദയനീയമായി ചുരുങ്ങുന്നു. പി.ഭാസ്കരന്റെ 'വിണ്ടുകാലടികൾ' എന്ന കവിത സൂഖലോലുപതയിലാണ്ട സമൂഹത്തെ മറന്ന് തൻകാര്യപസക്തരായി മാറിയ ഒരു വിഭാഗത്തിനുള്ള ഓർമപ്പെടുത്തലാണ്. ദാരിദ്ര്യവും ത്യാഗവും സഹനവും സ്വയമേറ്റെടുത്ത ഒരു തലമുറയാണ് നമുക്ക് വിദേശികളിൽ നിന്ന് സ്വാതന്ത്ര്യം നേടിത്തന്നത്. സാധാരണക്കാരോടൊപ്പം ഈ മണ്ണിൽ ഉറച്ചു നിന്നവരാണ് ഈ നാട്ടിലെ മഹാന്മാരെല്ലാം. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതമുഴിഞ്ഞുവെച്ച ഗാന്ധിജിയും സാമൂഹ്യ നവോത്ഥാനത്തിനു വേണ്ടി തപസ് വ്യയം ചെയ്തത് ശ്രീനാരായണഗുരുവും എന്നും താഴേത്തട്ടിലുള്ളവരോടൊപ്പായിരുന്നു. ആ പാരമ്പര്യവും ചരിത്രവും മറന്നു കൊണ്ട് നിസാരമായ സുഖങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിൽ നമ്മെ നാമല്ലാതാക്കുമെന്ന സന്ദേശം പകരുന്ന കവിതയാണിത്. കാരൂർ നീലകണ്ഠപിള്ളയുടെ ‘ഉതുപ്പാന്റെ കിണർ' എന്ന കഥ നാഗരികതയൂടെ കടന്നു വരവിൽ ഞെരിഞ്ഞു പോകുന്ന നന്മകൾ കാട്ടിത്തരുന്ന കഥയാണ്. ഏത് നിസാരനും ഈ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുണ്ട്. അനാഥത്വമോ ദാരിദ്ര്യമോ നമ്മെ അപകർഷതാബോധമുള്ളവനോ നിരാശനോ ആക്കരുത്.എന്തിലും ലാഭവും പ്രശസ്തിയും മാത്രം നോക്കുന്ന ലോകത്ത് ഇതൊന്നും നോക്കാത്തവരാണ് നന്മയുടെ വെളിച്ചം തൂകുന്നത്. ഇങ്ങനെ വിവിധ ഭാവങ്ങൾ അനുവാചകരിലുണർത്താൻ കഴിയുന്ന മിഴിവു ള്ള ഭാഷയിൽ രചിച്ച കഥയാണിത്.
അക്കിത്തത്തിന്റെ അടുത്തുൺ' എന്ന കവിത മഹാനഗരങ്ങളിലെ ബഹളങ്ങളിൽ ആണ്ടുമുങ്ങി 'ഇല്ലിതിൻമീതേ സുഖമെ'ന്ന് മൂഢവിശ്വാസവുമായിക്കഴിയുന്നവരോടുള്ള ഒരു ഗ്രാമീണന്റെ തുറന്നു പറച്ചിലാണ്.അമ്പത് കൊല്ലം പട്ടണത്തിൽ ജീവിച്ച് താൻ ആറുമാസം ഗ്രാമത്തിൽ വന്നപ്പോഴാണ് ഇത്ര കാലം നഷ്ടപ്പെട്ടതെന്തൊക്കെയെന്നു തിരിച്ചറിഞ്ഞത്. മുക്കുറ്റിപ്പുവിന്റെ അഞ്ചിതളാണെന്നും നിലപ്പനപ്പൂവിനാറിതളാണെന്നും അറിയാതെയുള്ള പട്ടണ ജീവിതം അന്തസാരശൂന്യമായ ബഹളം മാത്രമായിരുന്നു എന്ന് തിരിച്ചറിവ് ഒരു പുതിയ ജീവിത ദർശനത്തിലേക്ക് ആസ്വാദകനെ നയിക്കാൻ പോന്നതാണ് എന്നതാണ് കവിതയെ ശ്രദ്ധേയമാക്കുന്നത്. മാധവിക്കുട്ടിയുടെ "കടലിന്റെ വക്കത്ത് ഒരു വീട് ' എന്ന കഥ ഈ ഭാഗത്തുണ്ട്. സമ്പത്തിലും സുരക്ഷിതത്വത്തിലും കിട്ടാത്ത മാനസിക സംതൃപ്തി ദാരിദ്ര്യത്തിലും അനാഥത്വത്തിലും നേടാനാവുമെന്നും ദാരിദ്ര്യത്തെയും സമൃദ്ധിയേയും നേരിടുന്നതിൽ മനസിന് വലിയ പങ്കുണ്ടെന്നുമുള്ള സന്ദേശം ഈ കഥയിലുണ്ട്.
ദേശഷെരുമ...
പ്രാദേശികതയാണ് ഇവിടെ പ്രമേയം.പ്രാദേശികതയെ തള്ളിക്കളഞ്ഞു കൊണ്ട് നമുക്കൊരു വിശ്വപൗരത്വവും ആർജിക്കാനാവില്ല.നമ്മുടെ നാടിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ സവിശേഷതകൾ ഉൾചേർന്ന് രൂപപ്പെടുന്നതാണ് നമ്മുടെ വ്യക്തിത്വം.സ്വന്തം നാടിന്റെ തനിമകൾ സ്വീകരിക്കാനും അതിൽ അഭിമാനം കൊള്ളാനും കഴിയാത്ത ഒരാൾക്കും വിശ്വപൗരനാകാനും വിശ്വപ്രേമം പൊഴിക്കാനും കഴിയില്ല. കുട്ടനാട്ടുകാരന് കുട്ടനാടിന്റെ തനിമയും മലബാറുകാര് മലബാറിന്റെ തനിമയും അത് ഭാഷയുടെ കാര്യത്തിലായാലും പെരുമാറ്റരീതിയിലായാലും അലങ്കാരമാണ്.സമ്പത്തിന്റെയും പദവിയുടെയും പോക്കുവരവിനും പാണ്ഡിത്യത്തിനുമനുസരിച്ച് എടുത്തണിയാവുന്ന ആടയാഭരണമായി സ്വത്വത്തെ കാണരുത്, കാരണം നമ്മുടെ സ്വത്വമെന്നത് നാം തന്നെയാണ്.
നമ്പൂതിരിയുടെ 'പൊന്നാനി' എന്ന പാഠഭാഗം 'രേഖകൾ' എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരു ഭാഗമാണ്. തന്റെ നാടിന്റെ തനിമയെ നിർണയിക്കുന്ന പ്രാദേശിക സവിശേഷതകളെ എത്ര അഭിമാനത്തോടെയാണ് നമ്പൂതിരി വരച്ചു കാട്ടുന്നത്. കോവിലിന്റെ 'തട്ടകം എന്ന നോവലിലെ ഒരദ്ധ്യായം ഇവിടെയുണ്ട്.ഗോത്രജീവിതത്തെ ആവിഷ്കരിക്കുന്ന ഈ നോവൽ ജാതിയോട് ഗോത്രസമൂഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് കാട്ടിത്തരുന്നുണ്ട്. ജാതിയെ പാരമ്പര്യത്തിന്റെ ഭാഗമായി മാത്രമാണ് ഗോത്രജനത കണ്ടിരുന്നത്. ജാതിക്കുശുമ്പ് ഒരിടത്തും കാണിച്ചിരുന്നില്ല. എന്നാൽ നിഷ്കളങ്കമായ ആചാരങ്ങൾ(അമ്മയെ വണങ്ങി. അച്ഛനെ വണങ്ങി, പറക്കുട്ടിയെ കുമ്പിട്ട് ,മലവായിയെ തൊഴുത്) നിഷ്ഠയോടെ തന്നെ പിന്തുടർന്നു പോരുന്നു. കടമ്മനിട്ടയുടെ "കടമ്മനിട്ട് എന്ന കവിത ഒരാൾ പ്രായമായ ശേഷം തന്റെ ഗ്രാമത്തെക്കുറിച്ചുള്ള ഓർമകൾ അയവിറക്കുന്ന മട്ടിലുള്ളതാണ്. ഈരടികളു ടെ അർഥം വിശകലനം ചെയ്യാതെ കവിത പകർന്നു തരുന്ന പൊതുവികാരം തന്റെ സ്വന്തം നാട്, തന്റെ കുസ്യതിയും പ്രണയവും, പൂത്തുതളിർക്കാൻ വിത്തും വസ്തുവുമൊരുക്കിത്തന്ന നാട് ആ നാടിന്റെ തനിമകൾ നഷ്ടപ്പെടുത്തിയതിൽ തനിക്കും പങ്കുണ്ടെന്ന വികാരം,

0 Comments