Header Ads Widget

SSLC Malayalam - 04

ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്ന കാഴ്ചപ്പാട് പരീക്ഷാ വിജയത്തിൽ പ്രധാനപ്പെട്ടതാണ്
താരതമ്വക്കുറിപ്പ് 
രണ്ട് കവിതകളെയോ രണ്ട് കഥകളെയോ രണ്ട് സന്ദർഭങ്ങളെയോ രണ്ട് കഥാപാത്രങ്ങളെയോ താരതമ്യം ചെയ്യാൻ ചോദിക്കാറുണ്ട്. ചിലപ്പോൾ രണ്ടിടത്തെയും സാദൃശ്യം കണ്ടെത്തുക എന്നതായിരിക്കും ചോദ്യകർത്താവ് ഉദ്ദേശിക്കുന്നത്. ചിലപ്പോൾ വൈരുദ്ധ്യം കണ്ടെത്താനും സാദൃശ്യമായാലും വൈരുദ്ധ്യായാലും അത് കണ്ടെത്തി എന്ന് ബോദ്ധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കണ്ടെത്തൽ മികച്ച ഭാഷയിൽ സ്ഥാപിക്കുക എന്നത് തുല്യപ്രാധാന്യമുള്ള കാര്യം തന്നെയാണ്. ഇത് രണ്ടിലും വിജയിച്ചാൽ ആ ചോദ്യത്തിനുള്ള മുഴുവൻ സ്കോറും നമുക്കുറപ്പുവരുത്താനാവും.

പ്രഭാഷണം തയ്യാറാക്കുക 
ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചുള്ള തന്റെ അ ഭിപ്രായങ്ങൾ ഒരു പ്രഭാഷണത്തിന്റെ രൂപത്തിൽ എഴുതിത്തയ്യാറാക്കുക എന്നതാണ് ഈ ചോദ്യം പരിശോധിക്കുന്നത്. ഘടനാ പ്രധാനമായ ഒരു ചോദ്യമാണ് ഇതെന്ന കാര്യം പ്രാധാനമാണ്.തുടക്കത്തിൽ തന്നെ ശ്രോതാക്കളെ വിന്യത്തോടെ സംബോധന ചെയ്യുകയും താൻ ചെയ്യാൻ പോകുന്ന പ്രഭാഷണത്തിന്റെ വിഷയത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുക എന്നത് എല്ലാ പ്രഭാഷകരുടെയും ശൈലിയാണ്. വിഷയത്തിന് ഈ കാലഘട്ടത്തിലെ പ്രാധാന്യം സൂചിപ്പിച്ചു കൊണ്ട് പ്രഭാഷണം തുടങ്ങാം.തന്റെ കാഴ്ചപ്പാടുകൾ അടുക്കും ചിട്ടയോടും കൂടി അവതരിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. പ്രഭാഷണ വിഷയത്തെ ആകർഷകമാക്കാൻ സഹായിക്കുന്ന പഴഞ്ചൊല്ലുകളോ ശൈലികളോ കവിതാശകലങ്ങളോ ഉൾപ്പെടുത്തുന്നത് പ്രഭാഷണത്തെ വിജയകരമാക്കി മാറ്റും. പ്രഭാഷണം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇത്ര നേരം ശ്രദ്ധയോടെ കേട്ടിരുന്നവരോട് നന്ദി പറയുന്നത് പ്രഭാഷകരുടെ ശൈലിയും നമ്മുടെ സംസ്കാരവുമാണെന്ന കാര്യവും ശ്രദ്ധിക്കണം. മേൽ പറഞ്ഞകാര്യങ്ങൾ കൃത്യമായി കൂട്ടിയിണക്കുന്ന ഒരു പ്രഭാഷണത്തിന് മുഴുവൻ സ്കോ റും അനായാസം നേടാൻ കഴിയും.

Post a Comment

0 Comments