കാശിൻറെ കഥ

നിങ്ങൾ വാങ്ങിയ ഏതൊരു സാധനത്തിന്റെയും വിലയെത്രയെന്ന് ചോദിച്ചാൽ ഇത്ര രൂപ എന്ന് കൃത്യമായി നിങ്ങൾക്ക് ഉത്തരം നൽകാം. എന്നാൽ രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് ഈ ചോദ്യത്തിന് കിട്ടുന്ന ഉത്തരം ഒരു പശുക്കുട്ടിയെന്നോ ആടെന്നോ ആയിരിക്കും. കന്നുകാലികളായിരുന്നു പ്രധാന സമ്പത്ത്. പിന്നീട് സാധനങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്ന ബാർട്ടർ സിസ്റ്റം നിലവിൽ വന്നു. സാധനങ്ങളുടെയും സേവനങ്ങളുടെയും ഒരു പൊതു മാത്ര ഇല്ല എന്നത് ബാർട്ടർ സിസ്റ്റത്തിന്റെ ഒരു പ്രധാന പോരായ്മ ആയിരുന്നു. കച്ചവടത്തിനു വരുന്ന രണ്ടു പേരുടെ ആവശ്യങ്ങൾ തമ്മിൽ പൊരുത്തമുണ്ടാകണമെന്ന് ഒരു നിർബന്ധവും ഇല്ല. ഇതെല്ലാമാവാം ആവശ്യസാധനങ്ങൾ വാങ്ങാനും കൊടുക്കാനും സൗകര്യം ഏറിയ ഒരു പൊതുമാധ്യമത്തെക്കുറിച്ചു മനുഷ്യനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പണത്തിൻറെ പിറവിയിലേക്കെത്തിച്ചത് ഈ അന്വേഷണമാണ്.

എന്താണ് പണം?
ധനത്തെ പ്രതിനിധാനം ചെയ്യുന്ന, ഔദ്യോഗിക മുദ്രയും വിലയും രേഖപ്പെടുത്തിയ കൈമാറ്റത്തിനുള്ള ഔദ്യോഗിക മാധ്യമമാണ് പണം. സാധനങ്ങളുടെയും സേവനങ്ങളുടെയും ക്രയവിക്രയം എളുപ്പമാക്കുക എന്നതാണ് പണത്തിൻറെ മൗലിക ധർമ്മം.

Post a Comment

0 Comments