മറ്റ് കൊക്കുകളിൽ നിന്ന് വ്യത്യസ്തമായി തടിച്ച ചെറിയ കഴുത്താണ് പാതിരാക്കൊക്കിന്. തലയും പുറവും ഇരുണ്ട പച്ച കലർന്ന കറുപ്പും അടിഭാഗം വെളുപ്പും. കഴുത്തിനു പിന്നിലായി പിടലി യിൽ നിന്ന് വെള്ള നിറത്തിലുള്ള തൂവലുകൾ നീണ്ടു കിടക്കും. മുതിർന്നവയുടെ കൺപോള ചുവപ്പു നിറത്തിലും കുഞ്ഞുങ്ങളുടേത് മങ്ങിയ ചുവപ്പു നിറത്തിലുമാണ്. കുഞ്ഞുങ്ങൾക്ക് തവിട്ടു നിറവും ശരീരം നിറയെ പുളളികളും വരകളും കാണും. ജലാശയങ്ങൾക്കു സമീപം രാത്രികാലങ്ങളിൽ ഇര തേടിയിറങ്ങുന്ന പക്ഷികളാണിവ.
Black Crown Night heron
Scientific Name :- Nycticorax nycticorax
0 Comments