കേരളത്തിലെ വയലുകൾ, പുഴയോരങ്ങൾ, കുളങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവിടങ്ങളിൽ ധാരാളമായി കണുന്ന പക്ഷിയാണ് കുളക്കൊക്ക്. കഴുത്തു ചുരുക്കി വെള്ളത്തിലേക്ക് തുറിച്ചു നോക്കിയിരുന്ന് ഇരയെ കണ്ടാലുടൻ കൊത്തിത്തിന്നുന്നത് ഇതിന്റെ രീതിയാണ്. ചിറകൊതുക്കി വിശ്രമിക്കുമ്പോൾ ശരീരമാസകലം തവിട്ടു നിറം മാത്രമേ കാണാനാവൂ. എന്നാൽ പറക്കുമ്പോൾ വെള്ള നിറത്തിലുള്ള ചിറകുകൾ വ്യക്തമായി കാണാം. മങ്ങിയ പച്ച നിറമാണ് കാലുകൾക്ക്. മാറിടവും കഴുത്തും തലയും വരകൾ നിറഞ്ഞതാണ്.
0 Comments