ദിനചര്യ (കുട്ടികൾക്ക് )

Share it:
പുലരും മുമ്പുണരണ -
മുണർന്നാലേറ്റിരിക്കണം
ഇരുന്നാൽ കണ്ണടച്ചുള്ളിൽ
പരദൈവത്തെയോർക്കണം  1

അമ്മയെകാണുംമുൻപി -
ലച്ഛനെതൊഴുതീടണം
അച്ഛനമ്മമാർ കാണുന്ന
ദൈവമാണെന്നുമോർക്കണം  2

വെളുക്കുമ്പോൾ കുളിക്കണം
വെളുത്തുള്ളുതുടുക്കണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ -
എളുപ്പം തൊഴുതെത്തണം       3

കാര്യമായ് നിയമംവേണം
നേരുചൊല്ലേണമെപ്പോഴും
ആരും സ്നേഹിചീടുംവണ്ണം
ചേരും വൃത്തിയിൽ നിൽക്കണം 4

കൂട്ടർ കൂടിത്തകർത്തോരോ
കൂട്ടുംകൂടും കിടാങ്ങളിൽ
കൂട്ടു കൂടല്ല, മര്യാദ -
കൂട്ടുകാരോടുചേരണം     5

അന്തിയാവുന്നനേരത്ത്
പന്തിയിൽ ദൈവപൂജനം
സ്വന്തം മനസ്സാൽചെയ്യേണം
ഹന്ത ! നാമം ജപിക്കണം       6

ദൈവഭക്തിയുറപ്പിക്കും
ദൈവസ്തോത്രങ്ങൾ ചൊല്ലണം
കേവലംദൈവമാഹാത്മ്യ -
ഭാവനക്കിതുസാധനം.              7

(കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ )
Share it:

Post A Comment:

0 comments: