Header Ads Widget

ബഹിരാകാശ യാത്രയിലെ അപകടങ്ങൾ -1

ഭൂമിയിൽ ജീവജാലങ്ങൾക്ക് നിവർന്ന് നടക്കാനാകും. അതിനൊരു കാരണമുണ്ട് ഗുരുത്വാകർഷണബലം. ആ ബലം ഭേദിച്ച് മുകളിലേക്കു പോകാനും പ്രതിരോധിച്ച് മുകളിൽ നിന്ന് താഴേക്കിറങ്ങാനും മനുഷ്യന് സ്വന്തം വാഹനങ്ങളുണ്ട്. ആകാശത്തിൽ വിമാനവും ബഹിരാകാശത്തിൽ ബഹിരാകാശ പേടകവും. മനുഷ്യനിർമിതിയായതിനാൽ ഈ യാത്രകളിലും അപകടങ്ങളുണ്ടാകാം. വിവിധ പാoഭാഗങ്ങളിലെ പ്രപഞ്ചമെന്ന ഭാഗത്തിന്റെ അധിക വായനയ്ക്ക്.

തിരിച്ചിറക്കൽ
രണ്ടു രീതിയിലാണ് ബഹിരാകാശ വാഹനങ്ങൾ ഭൂമിയിലേയ്ക്ക് തിരിച്ചിറക്കൂത്തത്. ചരിച്ച് നിയന്ത്രിത രീതിയിൽ വായുവിന്റെ സഹായത്തോടെ വേഗം കുറച്ച് ഇറക്കുന്നതാണ് ഒരു രീതി. പുതിയ വാഹനങ്ങളിൽ പ്രെസിഷൻ ലാൻഡിങ് എന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഈ രീതിയിൽ ബഹിരാകാശ വാഹനം അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഗ്ലൈഡർ പോലെ വായുവിൽ തെന്നി നീങ്ങും. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിലായിരിക്കും തുടർന്നുള്ള സഞ്ചാര പാത. ഇത് വേഗം കുറയ്ക്കാൻ സഹായിക്കുന്നു. ഒടുവിൽ പരമാവധി വേഗം കുറച്ച് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള റൺവേയിൽ ഇറങ്ങും.

കുത്തനെ ദൂരം കുറച്ച് വേഗത്തിലിറങ്ങുന്നതാണ് രണ്ടാം രീതി. ഇതിന് ബാലിസ്റ്റിക് ലാൻഡിങ് എന്നു പറയും. ആദ്യകാലത്ത് പൊതുവേ ഉപയോഗിച്ചിരുന്നത് ഈ രീതിയായിരുന്നു. ആദ്യ ബഹിരാകാശ സഞ്ചാരികളായ യൂറി ഗഗാറിനും ജോൺ ഗ്ലെനും ബാലിസ്റ്റിക് രീതി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ അപകടഘട്ടങ്ങളിൽ വേഗം ഭൂമിയിലിറങ്ങുന്നതിനായി ഈ രീതി ഉപയോഗിക്കുന്നു. പാരച്യൂട്ട് ഉപയോഗിച്ചാണ് വേഗം കുറയ്ക്കൽ.സോയൂസ് റോക്കറ്റ് മുമ്പ് മൂന്നുവട്ടം അപകടം നിറഞ്ഞ ഈ രീതി ഉപയോഗിച്ചീട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ടാൽ ചൂടു കൂടി യാത്രികർക്ക് മരണം വരെ സംഭവിക്കാം.

യാത്രികർക്ക് ഈ രീതി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ആകാശ ഊഞ്ഞാലിൽ താഴേക്കു വരുമ്പോൾ വയറിൽ നിന്ന് ആന്തലുണ്ടാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതിനേക്കാൾ അനേകമിരട്ടി വേഗത്തിൽ താഴേക്കു വരുമ്പോൾ യാത്രികരുടെ അവസ്ഥ ആലോചിച്ചു നോക്കുക.ശ്യാസം വിടാൻ പോലും കഴിഞ്ഞെന്നു വരില്ല. ഗുരുത്വാകർഷണബലം കൂടുന്നതാണ് ഇതിന് കാരണം. സാധാരണയിലും ഏഴും എട്ടും മടങ്ങായിരിക്കും അപ്പോൾ ഗുരുത്വാകർഷണം. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ യാത്രികർക്ക് മുൻകൂട്ടി പരിശീലനം നൽകാറുണ്ട്.

2008 ൽ സോയൂസ് TMA1 ബാലിസ്റ്റിക് രീതിയിൽ തിരിച്ചിറക്കിയപ്പോൾ കൊറിയക്കാരനായ യിസോ യോണിന് കഴുത്തിലെ പേശികളിൽ പരിക്ക് പറ്റിയിരുന്നു.

Post a Comment

0 Comments