സോയൂസ് - 1
1967 ഏപ്രിൽ 4, സോയൂസ് 1 ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചപ്പോൾ പാരച്യൂട്ട് പ്രവർത്തിച്ചില്ല. റഷ്യൻ നഗരമായ ഓർക്സിനു സമീപം ഇടിച്ചിറക്കി. യാത്രികനായ വ്ളാദിമിർ കൊമറോവ് കൊല്ലപ്പെട്ടു. ബഹിരാകാശ ദൗത്യത്തിലെ ആദ്യ മരണം. രണ്ടു തവണ ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തിയായിരുന്നു കൊമറോവ്. സോയൂസ് ഒന്നും രണ്ടും ചേർന്ന ചാന്ദ്രദൗത്യമായിരുന്നു ഇത്. സാങ്കേതിക തകരാറിനെത്തുടർന്ന് സോയൂസ് രണ്ട് വിക്ഷേപണം നടന്നില്ല.
സോയൂസ് 11
1971 ജൂൺ 30 ന് സോയൂസ് 11 അപകടത്തിൽ പെട്ടു .തിരിച്ചിറങ്ങുമ്പോൾ പേടകത്തിനകത്തെ മർദ്ദം നിയന്ത്രിക്കുന്ന വാൽവ് തുറന്നു പോകുകയായിരുന്നു. മർദ്ദം കുറഞ്ഞതോടെ പേടകത്തിലുണ്ടായിരുന്ന മൂന്ന് യാത്രികരും മരിച്ചു. ജോർജിദൊ ബ്രോഴോൾസ്കി, വ്ളാദി സ്ലാവ് വോർകോവ്, വിക്ടർ പദ് സ യേ വ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. സാങ്കേതികമായി ബഹിരാകാശത്തു വെച്ചു മരണം സംഭവിച്ച മൂന്നു പേർ എന്നാണ് ഇവരെ കണക്കാക്കുന്നത്.ഇവരുടെ ഓർമയ്ക്കായ് റഷ്യ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. കസാഖിസ്ഥാനി ലിറക്കിയ പേടകം തിരിച്ചെടുക്കുമ്പോൾ മാത്രമാണ് യാത്രികർ മരിച്ചതായി അറിയുന്നത്.
സോയൂസ് 18 A
1975 ഏപ്രിൽ 6 ന് വിക്ഷേപണ സമയത്ത് ബൂസ്റ്റർ റോക്കറ്റ് പ്രവർത്തിക്കാത്തതിനാൽ വാഹനം അടിയന്തരമായി തിരിച്ചിറക്കി. സൈബീരിയയിലെ അൽ തായ് മലനിരകളിലായിരുന്നു തിരിച്ചിറക്കം. രണ്ടു യാത്രികരും രക്ഷപെട്ടു.
സോയൂസ് 23
1976 ഒക്ടോബർ 15ന് ഡോക്കിങ് സംവിധാനത്തിലെ തകരാറിനെത്തുടർന്ന് മടങ്ങിയ സോയൂസ് 23 വാഹനം ഐസ് നിറഞ്ഞ തടാകത്തിലാണ് തിരിച്ചിറക്കിയത്. ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമായി. വാഹനം വെള്ളത്തിനടിയിലേയ്ക്ക് പോയി. ഗുരുതരമായി പരിക്കേറ്റ യാത്രികനെ പിന്നീട് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷപെടുത്തിയത്.

0 Comments