ഇന്നിന്റെ പ്രേത്യകതകൾ
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 14 വർഷത്തിലെ 14-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 351 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 352).*
ദിനാചരണങ്ങൾ
🔹ജോർജിയ പതാക ദിനം
🔹 ഉസ്ബെസ്ക്കിസ്ഥാനിൽ മാതൃഭൂമി സംരക്ഷണദിനം
🔹തായ്‌ലൻഡിൽ ദേശീയ വന സംരക്ഷണ ദിനം
🔹ടുണീഷ്യയിൽ വിപ്ലവം ദിനം & യുവജന ദിനം
ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ
🔹1752 - ദൈവസഹായം പിള്ളയെ തിരുവിതാംകൂർ ഭടന്മാർ കാറ്റാടി മലയിൽവച്ച് വെടിവെച്ചുകൊന്നു.
🔹1917 - ആര്യവൈദ്യ സമാജത്തിന് കീഴിൽ കോട്ടയ്ക്കൽ ആയുർവേദ കോളേജ് സ്ഥാപിതമായി.
🔹1998 - കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിക്ക് ഭാരതരത്ന ബഹുമതി നൽകാൻ തീരുമാനിച്ചു.
🔹2007 - ഇന്ത്യയുടെ 37 - മത് ചീഫ് ജസ്റ്റിസായി കെ.ജി. ബാലകൃഷ്ണൻ ചുമതലയേറ്റു.
🔹2010 - ഹെയ്തി ഭൂകമ്പത്തിൽ 'ബ്രസീലിലെ മദർതെരേസ' എന്നറിയപ്പെട്ടിരുന്ന ഡോ. സിൽഡാ ആൻസ് ന്യൂമാനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ചരിത്രസംഭവങ്ങൾ
🔹1539 – സ്പെയിൻ ക്യൂബ കീഴടക്കി.
🔹1761 – മൂന്നാം പാനിപ്പറ്റ് യുദ്ധം.
🔹1953 – ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയൻ പ്രസിഡന്റായി.
🔹1970 – മിഗ്-17 അതിനന്റെ ആദ്യ പറക്കൽ നടത്തി.
🔹2005 – ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി.
ജനനം
🔹ആലിസ് പൈക്ക് ബാർനി - ആലിസ് പൈക്ക് ബാർനി 1857 ൽ ജനിച്ച ഒരു അമേരിക്കൻ ചിത്രകാരിയായിരുന്നു. അവൾ വാഷിങ്ങ്ടൺ ടി.സി.യിലാണ് സജീവമായിരുന്നത്. വാഷിങ്ങ്ടൺ ടി.സി.യെ ചിത്രകലയുടെ ഒരു കേന്ദ്രമാക്കുന്നതിൽ അവൾ വിജയിച്ചിരുന്നു. എഴുത്തുകാരികളായിരുന്ന നതാലിയ ക്ലിഫോർഡി ബാർനിയും ലോറ ക്ലിഫോർഡ് ബാർനിയും അവളുടെ രണ്ടു പെൺമക്കളായിരുന്നു.
🔹ആൽഫ്രഡ് ടാർസ്കി - പോളിഷ്-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും താർക്കികനുമാണ് ആൽഫ്രഡ് ടാർസ്കി. ഗണിതശാസ്ത്രത്തിൽ മെറ്റാമാത്തമാറ്റിക്സ്, തർക്കശാസ്ത്രത്തിൽ സെമാന്റിക്സ് എന്നീ ശാഖകൾക്കു തുടക്കമിട്ടവരിൽ പ്രധാനിയാണ് ഇദ്ദേഹം.
🔹ആൽബർട്ട് ഷ്വൈറ്റ്സർ - ആഫ്രിക്കയിലെ ഗാബോണിൽ മിഷനറി ഡോക്ടർ എന്ന നിലയിൽ അനുഷ്ടിച്ച ജനസേവനത്തിന്റെ പേരിലാണ് ആൽബർട്ട് ഷ്വൈറ്റ്സർ (ജനനം: ജനുവരി 14 1875 - മരണം: സെപ്റ്റംബർ 4 1965) പ്രധാനമായും അറിയപ്പടുന്നത്. എന്നാൽ ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം, എണ്ണപ്പെട്ട ദൈവശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, സംഗീതജ്ഞൻ, സംഗീതശാസ്ത്രപണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രസിദ്ധനാണ്. 1952-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഷ്വൈറ്റ്സറിനായിരുന്നു.
🔹കിളിരൂർ രാധാകൃഷ്ണൻ - മലയാളത്തിലെ ഒരു ബാലസാഹിത്യകാരനും നോവലിസ്റ്റുമാണ് കിളിരൂർ രാധാകൃഷ്ണൻ എന്ന വി.ആർ. രാധാകൃഷ്ണൻ നായർ. 1944 ജനുവരി14-നു കോട്ടയം ജില്ലയിലെ കിളിരൂരിൽ ജനിച്ചു. ഡി.സി.ബുക്സിൽ ജനറൽ മാനേജർ ആയിരുന്നു.
🔹ഗ്യൂലിയോ ആൻഡ്രിയോട്ടി - ഇറ്റലിയിലെ മുഖ്യ രാഷ്ട്രീയ പ്രവർത്തകരിലൊരാളും മുൻപ്രധാനമന്ത്രിയുമായിരുന്നു ഗ്യൂലിയോ ആൻഡ്രിയോട്ടി(14 ജനുവരി 1919 – 6 മേയ് 2013). ക്രിസ്റ്റ്യൻ ഡെമോക്രസി പാർച്ചിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.1972 മുതൽ 1973 വരെയും, 1976 മുതൽ 1979 വരെയും, 1989 മുതൽ 1992 വരെയും, ഏഴുവട്ടം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു.
🔹ജൂലിയൻ ബോണ്ട് - കറുത്തവർഗക്കാർക്ക് അമേരിക്കയിൽ പൗരാവകാശങ്ങൾ നേടിക്കൊടുത്ത അറുപതുകളിലെ വിദ്യാർഥിപ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ വ്യക്തിയാണു ജൂലിയൻ ബോണ്ട്
🔹ജോൺ ഡോസ് പാസോസ് - ജോൺ ഡോസ് പാസോസ് അമേരിക്കൻ നോവലിസ്റ്റായിരുന്നു. 1896 ജനുവരി 14-ന് ചിക്കാഗോയിൽ ജനിച്ചു
🔹ഡി. പങ്കജാക്ഷ കുറുപ്പ് - കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും അയൽക്കൂട്ടത്തിന്റെ ഉപജ്ഞാതാവുമായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ് (ജനുവരി 14, 1923 - സെപ്റ്റംബർ 16, 2004).
🔹ഡി. സെൽവരാജ് - പ്രമുഖനായ തമിഴ് സാഹിത്യകാരനാണ് ഡി.എസ് എന്നറിയപ്പെടുന്ന ഡി. സെൽവരാജ് (ജനനം :14 ജനുവരി 1938). തമിഴ് പുരോഗമന സാഹിത്യത്തിന് പ്രബലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അഭിഭാഷകനായ ഡി.എസ് ഇടതുപക്ഷ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളോടു ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. തമിഴ്നാട് മുർപ്പോക്ക് എഴുത്താളർ സംഘത്തിന്റെ സ്ഥാപകാംഗമാണ്. തോൽ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
🔹ഡേവിഡ് ടർപ്പി - ഡേവിഡ് ബാറ്റിൽ ടർപ്പി (July 8, 1828 – April 21, 1909) ഒരു അമേരിക്കൻ രാഷ്ട്രീയ നേതാവായിരുന്നു
🔹തോമസ് കുര്യാളശേരി - ക്രൈസ്തവസഭയിലെ ഒരു ദൈവദാസനാണ് മാർ തോമസ് കുര്യാളശേരി. (ജനനം: ജനുവരി 14, 1873; മരണം: ജൂൺ 2, 1925). ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബിഷപ്പ് കുര്യാളശേരിയെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകി. ചങ്ങനാശേരി രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു ഇദ്ദേഹം.1873 ജനുവരി 14 ന് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ (അന്ന് കോട്ടയം ജില്ലയിലായിരുന്നു ചമ്പക്കുളം) ചമ്പക്കുളത്താണ് ഇദ്ദേഹത്തിന്റെ ജനനം.1925 ജൂൺ 2-ന് റോമിൽ വച്ച് അന്തരിച്ചു.
🔹തോമസ് വാട്സൺ ജൂനിയർ - തോമസ് വാട്സൺ ജൂനിയർ (ജനനം:1914 മരണം:1993) ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായി ഐ.ബി.എമ്മിനെ (IBM)മാറ്റിയത് തോമസ് വാട്സൺ സീനിയറിൻറെ പുത്രനായ തോമസ് ജെ വാട്സൺ ജൂനിയർ ആണ്. ഐ.ബി.എം മെയിൻ ഫ്രെയിം കമ്പ്യൂട്ടറുകൾ നിർമ്മിച്ച് വിപണനം ചെയ്യാനുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ ഏറ്റവും കൂടുതൽ കമ്പ്യൂട്ടറുകൾ വിറ്റഴിയുന്ന കമ്പനിയായി ഐ.ബി.എമ്മിനെ മാറ്റാൻ ജൂനിയർ വാട്സണ് കഴിഞ്ഞു. ഒരേതരം പെരിഫറലുകളും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളായിരുന്നു 360.
🔹ബി.കെ. ശേഖർ - കേരളത്തിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നേതാവായിരുന്നു ബി.കെ. ശേഖർ. (1960 ജനുവരി 14 - 2011 ഏപ്രിൽ 20 ). ബി.ജെ.പിയുടെ കേരളാ ഘടകത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്നു ശേഖർ.
🔹മരിയ ടാൾചിഫ് - ഒരു അമേരിക്കൻ ബാലെ നർത്തകിയാണ് മരിയ ടാൾചിഫ്. സാങ്കേതികത്തികവും മികവുറ്റ കലാത്മകതയുമാണ് ഇവരുടെ നർത്തനശൈലിയുടെ സവിശേഷത.
🔹മഹാശ്വേതാ ദേവി - പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്നു മഹാശ്വേതാ ദേവി. പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ തന്നെ ചില സംഭവങ്ങളിൽ മുഖ്യധാരാ ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുമുണ്ട്.
🔹യൂക്കിയോ മിഷിമ - പ്രമുഖ ജാപ്പനീസ് സാഹിത്യകാരനാണ് യൂക്കിയോ മിഷിമ എന്ന പേരിലെഴുതിയിരുന്ന കിമികാക ഹിറവോക്ക (ജനുവരി 14, 1925 – നവംബർ 25, 1970). മൂന്നു തവണ നോബൽ സമ്മാനത്തിനു ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.നടനും മോഡലുമായി പ്രവർത്തിച്ചു. പരാജയപ്പെട്ട ഒരു കലാപ ശ്രമത്തെത്തുടർന്ന് ഹരാകിരി (ആത്മഹത്യ) അനുഷ്ടിച്ച് മരിച്ചു.
🔹റോബ് ഹാൾ - ന്യൂസീലൻഡിൽ നിന്നുള്ള ഒരു പർവ്വതാരോഹകനായിരുന്നു റോബർട്ട് എഡ്വിൻ ഹാൾ എന്ന റോബ് ഹാൾ(ജനനം: 14 ജനുവരി 1961 – മരണം:11 മേയ് 1996). അഞ്ചു തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ റോബ്, 1996 ൽ പര്യവേഷണത്തിനിടയിൽ ഉണ്ടായ എവറസ്റ്റ് ദുരന്തത്തിൽപെട്ട് മരണമടഞ്ഞു.
🔹സീമ ബിശ്വാസ് - ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു നടിയാണ് സീമ ബിശ്വാസ്(അസ്സമീസ്: সীমা বিশ্বাস, ബംഗാളി: সীমা বিশ্বাস) (ജനനം: ജനുവരി 14, 1965). സീമ ആസാം സംസ്ഥാനത്തിൽ നിന്നുള്ള ഒരു നടിയാണ്. 1994 ൽ ശേഖർ കപൂർ സംവിധാനം ചെയ്ത ബാൻഡീറ്റ് ക്യൂൻ എന്ന ചിത്രത്തിൽ ഫൂലൻ ദേവിയുടെ വേഷത്തിൽ അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു
🔹സുർജിത് പാതർ - പഞ്ചാബി എഴുത്തുകാരനാണ് സുർജിത് പാതർ.
മരണം
🔹മാണി മാധവ ചാക്യാർ - ഗുരു മാണി മാധവ ചാക്യാർ (ജനനം - 1899 ഫെബ്രുവരി 14, മരണം - 1990 ജനുവരി 14) കേരളത്തിൽ നിന്നുള്ള പ്രശസ്തനായ രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്നു. മഹാനായ ചാക്യാർ കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനായ പണ്ഡിതനുമായി അദ്ദേഹം കരുതപ്പെടുന്നു.
🔹അഗസ്റ്റേ ഡൊമിനിക് ആംഗ്ര - ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്നു അഗസ്റ്റേ ഡൊമിനിക് ആംഗ്ര ഓഗസ്റ്റ് 29 1780 – ജനുവരി 14 1867). ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാനാണ് ഇദ്ദേഹം ഇഷ്ടപ്പെട്ടത്.
🔹അനെയ്സ് നിൻ - അനെയ്സ് നിൻ ഫ്രഞ്ച് സാഹിത്യകാരിയായിരുന്നു. പാരിസിനടുത്ത് ന്യുലിയിൽ 1903 ഫെബ്രുവരി 21 ന് ജനിച്ചു.
🔹അർഫ കരീം - മൈക്രോസോഫ്റ്റ് അംഗീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണലാണ് അർഫാ കരീം (ഫെബ്രുവരി 2, 1995 - ജനുവരി 14, 1995)
🔹ആന്റണി ഈഡിൻ - കൺസർവേറ്റിവ് പാർട്ടിയുടെ രാഷ്ട്രീയ നേതാവും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമാണ് റൊബർട്ട് ആന്റണി ഈഡിൻ KG, MC, PC (ജനനം: 1897 ജൂൺ 12 - മരണം: 1977 ജനുവരി 14). 1955 മുതൽ 1957 വരെ ഈഡിൻ പ്രധാനമന്ത്രിയായിരുന്നു.
🔹കുർട്ട് ഗോഡൽ - ആസ്ട്രിയയിൽ ജനിച്ച,പിന്നേട് അമേരിക്കൻ പൗരത്വം നേടിയ യുക്തിചിന്തകനും ഗണിതശാസ്ത്രജ്ഞനും തത്ത്വശാസ്ത്രജ്ഞനുമായിരുന്നു കുർട്ട് ഗോഡൽ
🔹ജൊയാക്വിൻ ടുറിനാ - സ്പാനിഷ് സംഗീതരചയിതാവാണ് ജൊയാക്വിൻ ടുറിനാ.
🔹റേച്ചൽ ഫുള്ളർ ബ്രൗൺ - റേച്ചൽ ഫുള്ളർ ബ്രൌൺ (Rachel Fuller Brown )(നവംബർ 23, 1898 - ജനുവരി 14, 1980) മൈക്രോബയോളജിസ്റ്റ് എലിസബത്ത് ലീ ഹസനുമായുള്ള തന്റെ ദീർഘദൂര സഹകരണത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ ലബോറട്ടറീസ് ആൻഡ് റിസേർച്ച് ഡിവിഷനിൽ ഗവേഷണം നടത്തിവരുമ്പോൾ ആദ്യമായി ഉപയോഗപ്രദമായ ആൻറിഫംഗൽ ആൻറിബയോട്ടിക്കായ നിസ്റ്റാറ്റിൻ വികസിപ്പിച്ചെടുത്തതിൽ ഏറെ പ്രശസ്തയായ ഒരു രസതന്ത്രജ്ഞയാണ്.
🔹ലൂയിസ് കാരൾ - ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ ഇംഗ്ലീഷ് സാഹിത്യകാരനായിരുന്നു. ലൂയി കാരൾ (Lewis Carrol) എന്ന തൂലികാനാമത്തിൽ പ്രസിദ്ധൻ. 1832 ജനുവരി 27-ന് ചെഷയറിലെ ഡാഴ്സ്ബറിയിൽ ഒരു റെക്റ്ററുടെ പതിനൊന്നു മക്കളിൽ ഒരാളായി ജനിച്ചു.
🔹ഹ്യൂബർട്ട് സെസിൽ ബൂത്ത് - ഹൂബർട്ട് സെസിൽ ബൂത്ത് (4 ജൂലൈ 1871 - 14 ജനുവരി 1955) ഒരു ഇംഗ്ലീഷ് എഞ്ചിനീയർ ആയിരുന്നു. യന്ത്രത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ വാക്വം ക്ലീനർ കണ്ടുപിടിച്ചത് ഇദ്ദേഹമായിരുന്നു. യന്ത്ര ചക്രങ്ങളും സസ്പെൻഷൻ പാലങ്ങളും ഫാക്ടറികളും അദ്ദേഹം നിർമ്മിച്ചു. പിന്നീട് അദ്ദേഹം ബ്രിട്ടീഷ് വാക്വം ക്ലീനർ ആൻഡ് എഞ്ചിനീയറിങ് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായി.
കടപ്പാട്:- YEAR BOOK WHATSAPP GROUP

0 Comments