പണ്ട് മുതലേ നാം കേൾക്കുന്ന ഒരു മുത്തശ്ശിക്കഥയിലെ അതായത് ഒരിടത്ത് ഒരു തവളയുണ്ടായിരുന്നു ഈ തവണയാകട്ടെ ജന്മനാ എന്നുവച്ചാൽ ജനിച്ചപ്പോൾതന്നെ ഒരു തവളയല്ലായിരുന്നു. ഒരു ദുർ മന്ത്രവാദിയുടെ ശാപം കൊണ്ട് നല്ലവനായ ഒരു രാജകുമാരൻ തവളയായി മാറിയതാണ് എന്നാൽ ശാപമോക്ഷം കിട്ടണമെങ്കിലോ ഈ തവളയെ സുന്ദരിയായ ഒരു രാജകുമാരി കയ്യിലെടുത്ത് സ്നേഹപൂർവ്വം ചുംബിക്കണം ശാപമോക്ഷം കാത്ത് തവളയായിമാറിയ രാജകുമാരൻ ഇങ്ങനെ കഴിയുകയാണ് എന്തായാലും കൊള്ളാം കുറെനാൾ കഴിഞ്ഞപ്പോൾ ഒരു രാജകുമാരി വന്ന് കണ്ടാൽ അറപ്പ് തോന്നുന്ന ഈ തവളയെ കയ്യിലെടുത്ത് സ്നേഹപൂർവം ചുംബിക്കുന്നു അത്ഭുതമെന്ന് പറയട്ടെ തവളയതാ രാജകുമാരനായി മാറുന്നു. കഥയുടെ ശേഷ ഭാഗം നമുക്കൊക്കെ ഊഹിക്കാവുന്നതേയുള്ളൂ.
കേൾക്കുമ്പോൾ ഒരു കഥയില്ലാക്കഥ ആയി തോന്നുമെങ്കിലും ഈ കഥയിലും ഒരു സന്ദേശമില്ലേ എന്നുവച്ചാൽ നാം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നമ്മുടെ സുഖകരമായ ചില ചുറ്റുപാടുകളെയൊക്കെ മറികടന്നു ഒന്ന് ഇറങ്ങിച്ചെല്ലുമ്പോൾ അവിടെ അത്ഭുതകരമായ ചില മാറ്റങ്ങൾ സംഭവിക്കും എന്നു വച്ചാൽ നമുക്ക് മറ്റുള്ളവരുടെ ജീവിതത്തിലെ ചില നിരാശകളെ മാറ്റി കൊടുക്കാൻ അല്ലെങ്കിൽ അവർ ആയിരിക്കുന്ന ചില ചങ്ങലകളെ അതിൽ നിന്നും അവർക്ക് മോക്ഷം കൊടുക്കുവാൻ ഒക്കെ നമ്മുടെ ചില പ്രവർത്തികൾക്ക് സാധിച്ചെന്നു വരും പലപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് നാം എന്തു ചെയ്യുന്നതിനു മുൻപും ഇത് ചെയ്താൽ എനിക്ക് എന്തു കിട്ടും എന്നൊരു ചിന്ത ഓടുകൂടിയാണ് പലതിനെയും നമ്മൾ സമീപിക്കുന്നത് അങ്ങനെ നമുക്ക് പ്രത്യേകിച്ച് ഒരു ലാഭം ഇല്ലെങ്കിലലോ നമ്മള് ആ ഒരു പ്രവർത്തി ചെയ്യാൻ വേണ്ടി സാധാരണഗതിയിൽ ഒരുങ്ങാറുമില്ല.നമുക്ക് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടില്ലെങ്കിലും നമുക്ക് ലാഭമില്ല എന്ന് ഒരു ചിന്തയിൽ തന്നെ നമ്മൾ പല നന്മകളും ചെയ്യാവുന്ന പല നന്മകളും ഒഴിവാക്കി വിടുകയാണ് ചെയ്യുന്നത് അങ്ങനെയല്ലാതെ പ്രിയപെട്ടവരെ നമുക്ക് ചെയ്യാവുന്ന നന്മകൾ നമ്മുടെ ചുറ്റുപാടുകളിൽ നിന്നും ഇറങ്ങി ചെന്ന് മറ്റുള്ളവരുടെ ജീവിതം ഒന്ന് മനസ്സിലാക്കി ചെയ്തു കൊടുക്കുമ്പോൾ അവരുടെ ജീവിതത്തോടൊപ്പം നമ്മുടെ ജീവിതവും കൂടുതൽ പ്രസാദാത്മകമാകും എന്നത് നമുക്ക് ഒന്ന് ചിന്തിച്ചു കൂടെ അങ്ങനെയെങ്കിൽ നമ്മുടെ ഇനിയുള്ള പ്രവർത്തികൾ ആ ഒരു രീതിയിൽകൂടി ആയിക്കൂടെ...?

0 Comments