ഹരിതകവര്‍ണ്ണ വസ്തുവുള്ള ആല്‍ഗകള്‍ വളരുന്നത് മൂലമാണ് പച്ചനിറം കാണുന്നത്. ഇതില്‍ മുഖ്യമായവ ക്ലാമിഡോമോണസ് ന്‍റെ കുടുംബത്തില്‍ പെട്ടവയാണ്. ക്ലാമിഡോമോണസ് കുടുംബത്തില്‍ ഏതാണ്ട് 325 ഇനം സസ്യങ്ങള്‍ ഉണ്ട്. GONIUM , VOLVOX ,EUDORINA തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഇതിനുപുറമേ വെള്ളത്തിന് പച്ചനിറം വരാറുണ്ട്. ഇത് ഒരിനം നീല-പച്ച ആൽഗയാണ്. 'പച്ചകടുക്' എന്നാണ് ഇവ അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ഒട്ടനവധി കൂട്ടങ്ങള്‍ ജലത്തിന്‍റെ ഉപരിതലത്തില്‍ തങ്ങിനില്‍ക്കുമ്പോള്‍ ജലത്തിന്‍റെ ഉപരിതലം ഒരു പാടപോലെ ആവരണം ചെയ്യുന്നു. ഈ പാടയെയാണ് നാം പായല്‍ എന്ന് പറയുന്നത്.
0 Comments