ശ്വാസകോശത്തിൽ നിന്ന്, വായു അതിശക്തമായി മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു വരുന്നതാണ് ചുമ. ചുമയ്ക്കുന്ന സമയത്ത് പുറത്തേക്കു പ്രവഹിക്കുന്ന വായുവിന്റെ വേഗം ഉദ്ദേശം 96 കി.മീ/മണിക്കൂറിൽ ആണെന്നു കണക്കാക്കിയിട്ടുണ്ട്. ശ്വാസകോശത്തിലേക്ക് വായു പ്രവഹിക്കുന്ന കുഴലുകളിൽ എന്തെങ്കിലും അന്യ പദാർത്ഥങ്ങൾ കുരുങ്ങുകയോ അമിതമായ കഫക്കെട്ടുണ്ടാവുകയോ ചെയ്യുമ്പോൾ പ്രസ്തുത തടസ്സം തീർക്കുവാനാണ് നാം ചുമയ്ക്കുന്നത്.
0 Comments