ഒരിക്കല്‍ ഗാന്ധിജി തീന്‍ മൂര്‍ത്തി ഭവനിലെ പൂന്തോട്ടത്തില്‍ ഉലാത്തുകയായിരുന്നു , പെട്ടെന്ന് ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ അദ്ദേഹം കേട്ട് ചുറ്റും നോക്കി. കുട്ടിയെ കാണുന്നില്ല, കുറച്ചു ദൂരം നടന്നു നോക്കിയപ്പോള്‍ ഒരു കൊച്ചു കുഞ്ഞു നിലത്തു കിടന്നു കരയുന്നതാണ് അദ്ദേ ഹം കണ്ടതൂ. കുട്ടി ശരിക്കും വലിയ വായില്‍ കരയുകയായിരുന്നു. നെഹൃജി അവിടെയൊക്കെ നോക്കി, കുട്ടിയുടെ അമ്മ അവിടെയെങ്ങാനും ഉണ്ടോ എന്ന്. കുട്ടിയുടെ നിലവിളി ഉച്ചസ്ഥായി യില്‍ ആയി , അദ്ദേഹം എന്തും വരട്ടെ എന്ന് കരുതി കുനിഞ്ഞു ആ കുഞ്ഞിനെ കയ്യില്‍ എടുത്തു, അടുത്ത നിമിഷം തന്നെ ആ കുഞ്ഞു തന്റെ പല്ലില്ലാത്ത മോണ കാട്ടി അദ്ദേഹത്തിനെ നോക്കി ചിരിച്ചു തുടങ്ങി. അദ്ദേഹം കുഞ്ഞിനെ മടിയില്‍ ഇരുത്തി ആട്ടി കളിച്ചു കൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അമ്മ ഓടി വന്നു , കുഞ്ഞിനെ കിടത്തിയിരുന്ന സ്ഥലത്ത് കാണാത്തപ്പോള്‍. അവര്‍ കണ്ടത് ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മടിയില്‍ കിടന്നു തന്റെ കുഞ്ഞു കളിക്കുന്നതാണ്. അവിടെ പൂന്തോട്ടത്തില്‍ മണ്ണും ചെളിയും വാരി പണി ചെയ്തു കൊണ്ടിരുന്ന കൂലിപ്പണിക്കാരി തന്റെ അഴുക്കും വിയര്‍പ്പും നിറഞ്ഞ കയ്യ് കൊണ്ടു തന്റെ കുഞ്ഞിനെ പണ്ഡിറ്റ്ജിയുടെ കയ്യില്‍ നിന്ന് ഭയ ഭക്തി ബഹുമാനത്തോടെ ഏറ്റു വാങ്ങി. പാവം ആ സ്ത്രീ പണിക്കിടയില്‍ കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നില്ല. അവരുടെ അത്ഭുതം മാറിയിരുന്നില്ല തന്റെ പോന്നോമാനയുടെ അസുലഭ ഭാഗ്യത്തില്‍.
0 Comments