Header Ads Widget

സാന്താക്ലോസിൻ്റെ കഥ

പറക്കുന്ന റെയിൻ ഡിയർ മൃഗങ്ങൾ നയിക്കുന്ന വണ്ടിയിലെത്തി ക്രിസ്മസ് രാവിൽ കുഞ്ഞുങ്ങൾക്ക് കളിക്കോപ്പു കൾ നൽകി മറയുന്ന സാന്താക്ലോസ് രൂപം നാടൊട്ടുക്ക് ഏറെ പ്രിയപ്പെട്ടതാണ് -അതെ, സാന്താക്ലോസ് തന്നെ.

പത്തൊമ്പതാം ശതകത്തിലാണ് ക്രിസ്മസ് അപ്പൂപ്പൻ കുരുന്നുമനസ്സുകളിൽ കുടിയേറിയത്. ഇതിന് തുടക്കമിട്ടതാവട്ടെ ഡച്ചുകാരായ സഞ്ചാരികളും. ഹോളിൽ സെൻറ് നിക്കോളാസിന്റെ ജന്മദിനമായ ഡിസംബർ 8 കുട്ടികളുടെ വിശേഷദിവസമായി ആഘോഷിച്ചു വരുന്നു.

തോമസ് നാസ്റ്റ് എന്ന കാർട്ടൂണിസ്റ്റാണ് നരച്ച താടിയും കൊഴുത്തുരുണ്ട മിനുത്ത ശരീരപ്രകൃതിയുമുള്ള സാന്താക്ലോസിന്റെ രൂപം ആദ്യമായി വർണിച്ചത്. ഇതിന് വഴിയൊരുക്കിയതാവട്ടെ ക്ലമൻ്റ്-മൂറിന്റെ ഒരു കവിതയും. 'ഇറ്റ് വാസ് ദി നൈറ്റ് ബിഫോർ ക്രിസ്മസ്' എന്ന കാവ്യത്തിൽ ചിത്രീകരിച്ച വയോധികൻറ ഭാവം തോമ നാസ്റ്റ് നിറക്കൂട്ടിൽ പകർത്തുകയായിരുന്നു.

Post a Comment

0 Comments