Header Ads Widget

ക്രിസ്‌മസ്‌ അറിവുകൾ

ക്രിസ്‌മസും എക്സ്മസും 
ക്രിസ്‌മസ്‌ (Christmas) എന്ന വാക്ക് ചുരുക്കി എക്സ്മസ് (Xmas) എന്നെഴുതി കാണാറില്ലേ? ഗ്രീറ്റിങ് കാർഡുകളിലും മറ്റും കാണുന്ന ഈ ചുരുക്കെഴുത്ത് ഗ്രീക്ക് പാരമ്പര്യം അനുസരിച്ചാണ്. ഗ്രീക്ക് ഭാഷയിൽ Christ എന്ന പേരിന്റെ ആദ്യക്ഷരം നമ്മുടെ X പോലുള്ള ഒന്നാണ്. അങ്ങനെയാണ് ക്രിസ്‌മസ്‌ (Christmas) എക്സ്മസ് (Xmas) ആയത്.
ക്രിസ്‌മസ്‌ കരോൾ 
ഒലിവർ ക്രോം വെൽ ഇംഗ്ലണ്ടിൽ 1649 മുതൽ 1660 വരെ ക്രിസ്‌മസ്‌ കരോളും പാർട്ടികളുമൊക്കെ നിരോധിച്ചിരുന്നു. ക്രിസ്‌മസ്‌ പരിപാവനവും വിശുദ്ധവുമായ ദിവസമാണ്. അന്ന് ആഘോഷവും പാട്ടുമൊന്നും പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കല്പന. അക്കാലത്ത് ക്രിസ്‌മസിന്‌ ഒരു മത പ്രഭാഷണവും പ്രാർത്ഥനാ ചടങ്ങും മാത്രമേ നടത്താൻ അനുവദിച്ചിരുന്നുള്ളൂ.
പുൽക്കൂട് 
ക്രിസ്മസിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് പുൽക്കൂടാണ്. തിരുപ്പിറവിയെ അനുസ്‌മരിപ്പിക്കുന്ന കാലിത്തൊഴുത്തിന്റെ മാതൃകയിലാണ് ഇത് ഉണ്ടാക്കുന്നത്. ഔസേപ്പ്, ഉണ്ണിയേശു, ആട്ടിടയന്മാർ, സന്ദർശകരായ മൂന്ന് രാജാക്കന്മാർ, ആട്ടിൻകുട്ടികൾ തുടങ്ങിയ രൂപങ്ങൾ പുൽക്കൂട്ടിൽ ഉണ്ടാകും. നക്ഷത്രങ്ങളും പൂക്കളും ഒക്കെ ഇതിനകത്ത് കാണും.
ആദ്യമായി ഇത്തരം പുൽക്കൂട് നിർമ്മിച്ചത് സെന്റ് ഫ്രാൻസിസ് അസീസിയാണത്രെ. 1224-ലാണ് ഇത്. അന്നദ്ദേഹം സ്വന്തം നാട്ടിലെ ഒരു പള്ളിയിൽ ശരിയായ ആളുകളേയും ആടുകളേയും മറ്റും ഉപയോഗിച്ചാണ് ആദ്യ ക്രിസ്തുമസ് പുനരാവിഷ്കരിച്ചത്.

Post a Comment

0 Comments