1. ഒരിക്കലും കുറയാത്തതെന്ത്?
2.വേരുകളും ഇലകളും ഇല്ലാത്ത മരം ഏത്?
3. അടിക്കാൻ പറ്റാത്ത മണി?
4. ആവശ്യമില്ലാത്തപ്പോൾ കയ്യിൽ വയ്ക്കും ആവശ്യമുള്ളപ്പോൾ വലിച്ചെറിയും?
5. ഭാരം നിറച്ചു വരുന്ന ലോറിയെ ഒറ്റക്കൈ കൊണ്ട് തടഞ്ഞുനിർത്താൻ കഴിവുള്ള ആൾ?
6. ഒരു ജീവിയുടെ പേരിൽ നാല് അക്ഷരം ഉണ്ട്. ആദ്യത്തെ രണ്ടക്ഷരങ്ങൾ ചേർന്നാൽ നാം പലപ്പോഴും പോകുന്ന സ്ഥലമാകും. ആദ്യ മൂന്ന് അക്ഷരങ്ങൾ ചേർന്നാൽ ഒരു പോഷകാഹാരത്തിന്റെ പേരാകും. നാലക്ഷരവും ചേർന്നാൽ ആ ജീവിയുടെ പേരാകും ഏതാണ് ജീവി?
ഉത്തരങ്ങൾ
1. വയസ്
2. കൊടിമരം
3. നെന്മണി
4. വീശു വല
5. ട്രാഫിക് പോലീസുകാരൻ
6. കടലാമ
0 Comments