Header Ads Widget

ഓണം - ഓണസദ്യ

ഒാണാഘോഷത്തിൽ പ്രധാനമാണ് ഓണസദ്യയും ഓണപ്പൂക്കളവും, കാർഷികകേരളത്തിൽ നിന്നകന്ന മലയാളിക്ക് ഇന്നുപക്ഷേ ഓണസദ്യക്കും ഓണപ്പൂക്കളത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായി വന്നു. മറുനാട്ടിൽ നിന്നെത്തുന്ന പുവണ്ടിയും പച്ചക്കറിലോറിയും മലയാളിയുടെ ഓണാഘോഷത്തെ വേറിട്ടതാക്കി. എങ്കിലും ഈഓണക്കാലത്തും നമ്മുടെ ഇന്നലെകളെ ഓർത്തെടുക്കാൻ ഒരവസരം തെളിയുകയാണ്.

സമൃദ്ധമായ കേരളീയസദ്യയെ പരിചയപ്പെടുത്തുകയാണ് ഓണസദ്യ. പ്രാദേശിക വ്യത്യാസം മാറ്റിനിർത്തിയാൽ വിഭവസമൃദ്ധമാണിത്. എരിശേരി, കാളൻ, ഓലൻ, തോരൻ, കിച്ചടി, പച്ചടി, സാമ്പാർ, പഴന്നുറുക്ക്, ഉപ്പേരി, പുളിശേരി, രസം, മോർ, അവിയൽ, ഇഞ്ചിക്കറി, മധുരക്കറി, അച്ചാർ, പുളി, ശർക്കരയുപ്പേരി, കായുച്ഛേരി, നെയ്യും പരിപ്പും, പപ്പടം. വിവിധ പായസങ്ങൾ തുടങ്ങി ഓണവിഭവങ്ങളുടെ പട്ടിക നീണ്ടതാണ്.

നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമായ ഈ വിഭവങ്ങളുടെ രുചിഭേദങ്ങൾ അറിയാൻ കിട്ടുന്ന അവസരം കൂട്ടുകാർ പാഴാക്കരുത്. സദ്യ വിളമ്പുന്നതിനും കഴിക്കുന്നതും നിശ്ചിതമായ ക്രമമുണ്ട്. കഴിക്കുന്ന ആളുടെ ഇടതുവശം തുമ്പുവരത്തക്കവിധം ഇടുന്ന തുശനിലയിൽ ഇടത്തുനിന്ന് വലത്തോട്ടാണ് വിളമ്പുക.

 ഈ വിഭവങ്ങളെകുറിച്ച് അന്വേഷിക്കാൻ കുട്ടുകാർ ശ്രമി ക്കുമ്പോൾ അതു നമ്മുടെ നാടിന്റെ സംസ്കാരത്തെ തൊട്ടറിയൽ കൂടിയാകുന്നു.
നമ്മുക്ക് ഒരു ഓണസദ്യ കഴിച്ചാലോ ?? എല്ലാ കൊച്ചുകൂട്ടുകാർക്കും വായനക്കാർക്കും കിളിചെപ്പിന്റെ ഓണാശംസകൾ


നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം

Post a Comment

1 Comments