മനുഷ്യൻ Human

Share it:
മനുഷ്യൻ! പ്രകൃതിയിലെ ഏറ്റവും ശക്തിയുള്ള ജീവി. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന അവൻ ഏറ്റവും ചെറിയ ജീവനുപോലും നോക്കിക്കാണുന്നു. ലോകത്തിൻറെ വിദൂരങ്ങളിൽ നിന്നുള്ള വ്യക്തികളുമായി സംസാരിക്കുകയും അവിടെ നടക്കുന്ന സംഭവങ്ങൾ തത്സമയം വീക്ഷിക്കുകയും ചെയ്യുന്നു. ചന്ദ്രനിലേക്ക് കയറിച്ചെന്ന് മനുഷ്യൻ മറ്റു ഗ്രഹങ്ങളിൽ ജീവന്റെ തുടിപ്പുകൾ അന്വേഷിക്കുന്നു. മനുഷ്യൻ മഹാ ശക്തനാണ്. അവന് തോൽവിയില്ല.

മനുഷ്യ പരിണാമം
മനുഷ്യൻ കുരങ്ങു വർഗ്ഗത്തിൽ നിന്നാണ് ഉൽഭവിച്ചത്. ആസ്ത്രലോപിത്തേക്കസ്, പിതാക്കന്ത്രോപ്പസ്, നിയാണ്ടർതാൽ മനുഷ്യൻ, ക്രോമാഗ്നൻ മനുഷ്യൽ എന്നിങ്ങനെ മനുഷ്യ വളർച്ചയിൽ നാലു ഘട്ടങ്ങൾ കാണുന്നു. കൂടുതൽ വികാസം പ്രാപിച്ച അർദ്ധ മനുഷ്യനാണ് ജർമനിയിലെ നിയാണ്ടർത്താൽ മനുഷ്യൻ. ആധുനിക മനുഷ്യർ ഹോമോസാപിയൻസ് എന്ന വിഭാഗത്തിൽ പെടുന്നു.

മനുഷ്യന്റെ പ്രത്യേകതകൾ
മറ്റു ജീവികളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നതാണ് അവന്റെ വിശേഷബുദ്ധി. 
അതിവിദൂരങ്ങളിൽ ഉള്ള വസ്തുക്കളെ കാണുകയും ചെറിയ ശബ്ദങ്ങൾ പോലും ശ്രമിക്കുകയും ചെയ്യുന്ന ജീവികൾ ഭൂമിയിൽ ധാരാളമുണ്ട്. എന്നാൽ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ മനസ്സിലാക്കാനും പ്രതികരിക്കാനും മനുഷ്യനേ കഴിയൂ. സമൂഹമായി ജീവിക്കാനുള്ള കഴിവ് , സ്വയം നിർമ്മിക്കാനുള്ള കഴിവ്, സംസാരശേഷി, ചിരി തുടങ്ങിയവ ഇരുകാലുകളിൽ നിവർന്നുനിൽക്കുന്ന മനുഷ്യന്റെ മാത്രം കഴിവാണ്. 

മനുഷ്യ വംശങ്ങൾ
ലോകത്ത് മൂന്നു പ്രധാന മനുഷ്യ വംശങ്ങൾ ആണ് ഉള്ളത്. നീഗ്രോയ്ഡ്, മംഗളോയ്ഡ്, കോക്കസോയ്ഡ് എന്നിവയാണ് ആ വംശങ്ങൾ. 
മനുഷ്യൻ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ജീവിക്കാൻ ആരംഭിക്കുകയും പല പ്രദേശങ്ങളിലും കാലാവസ്ഥയിലും ജീവിക്കാനും പലതരം ഭക്ഷണങ്ങൾ കഴിക്കാനും തുടങ്ങിയ സാഹചര്യങ്ങളാണ് ഇത്തരത്തിൽ വിവിധങ്ങളായ മനുഷ്യ വംശങ്ങൾക്ക് കാരണമായത്.
ചിത്രത്തോടുള്ള കടപ്പാട് :- https://enrise.com/
Share it:

History

Post A Comment:

0 comments: