English Name:- White Billed Tree Pie
Scientific Name:- Dendrocitta Leucogastra.
ആകൃതിയിലും സ്വഭാവത്തിലും ഓലേഞ്ഞാലിയെ പോലെയാണെങ്കിലും കാട്ടുഞ്ഞാലിക്ക് വലിപ്പം കൂടും. ദേഹത്തുള്ള നിറങ്ങൾക്കും വ്യത്യാസമുണ്ട്. തലയുടെ പിൻഭാഗവും പിൻകഴുത്തും ദേഹത്തിന്റെ അടിഭാഗവും നീണ്ട വാലിന്റെ മുക്കാൽ ഭാഗവും തൂവെള്ളയാണ്. മുതുകും ചിറകുകളുടെ മേൽപ്പകുതിയും കടുത്ത തവിട്ടു നിറമാണ്. ചിറകുകളുടെ വശവും അറ്റവും വാലിന്റെ അറ്റവും അടിഭാഗവും നല്ല കറുപ്പും. മലയോരങ്ങളിലും മലഞ്ചെരുവുകളിലുമുള്ള കാടുകളിലും മറ്റു പക്ഷികളുമായി കൂട്ടു ചേർന്ന് വലിയ ശബ്ദമുണ്ടാക്കി നടക്കുന്ന ഇവയുടെ സ്വഭാവവും ജീവിത രീതിയുമൊക്കെ ഓലേഞ്ഞാലിയെപ്പോലെയാണ്.

0 Comments