English Name :- Indian Tree Pie
Scientific Name:- Dendrocitta Vagabunda
നീളൻ വാലുമായി 'പുക്രീൻ-പുക്രീൻ' എന്നും 'ക്ലോകൂൻ-ക്ലോകൂൻ' എന്നും ഒക്കെ പലതരം ശബ്ദം പുറപ്പെടുവിച്ചു നമ്മുടെ ശ്രദ്ധ പിടിക്കുന്ന വിരുതനാണ് ഓലേഞ്ഞാലികൾ. കാക്കകളുടെ ബന്ധുവാണ് എങ്കിലും മരത്തിൽ നിന്നും താഴെ ഇറങ്ങാൻ മടിയുള്ള കൂട്ടരാണ് ഇവ. പുഴുക്കൾ പക്ഷി മുട്ടകൾ, ചെറു പാട്ടുകൾ തുടങ്ങിയവയാണ് ഇവയുടെ ആഹാരം. തെങ്ങോല തുമ്പത്തു നിന്നുപോലും പുഴുക്കളെ പിടിക്കാൻ പോലും മിടുക്കനാണ്. ഈ സമയം ഓലത്തുമ്പത്തിരുന്ന് ഇവ കസർത്തു കാണിക്കും പോലെയാണ് നമുക്ക് തോന്നുക. ഇങ്ങനെ ഓലത്തുമ്പത്ത് ഇരുന്ന് ആടുന്നതിനാലാണത്രെ ഇവയ്ക്ക് ഓലേഞ്ഞാലി എന്ന പേർ കിട്ടിയത്. ദേഹത്തിന് മൈനയുടേതിനോളം വലുപ്പമേ ഉള്ളൂവെങ്കിലും കണ്ടാൽ വലിയൊരു പക്ഷി ആണെന്ന് തോന്നും. തലയും കഴുത്തും നെഞ്ചും മങ്ങിയ കറുപ്പാണ്. ദേഹം മുഴുവനും തവിട്ടുനിറവും. പുക പിടിച്ചത് പോലെ ദേഹം തവിട്ടുനിറമായതിനാൽ 'പുകബ്ലായി ' എന്നൊരു പേരും ഇവയ്ക്കുണ്ട്. വടക്കൻ കേരളത്തിൽ ഇളനീർ കണ്ണൻ എന്നും പുക്രീൻ എന്ന് നീട്ടി ശബ്ദമുണ്ടാക്കുന്നതിനാൽ പൂക്കുറിഞ്ഞി എന്നും ഇവയെ വിളിക്കാറുണ്ട്.

0 Comments