സത്യഗ്രഹത്തിന്റെ ജനനം

Share it:

മഹാത്മാഗാന്ധിയുടെ ആത്മകഥയിലെ ഒരു അധ്യായത്തിന് 'സത്യഗ്രഹത്തിന്റെ ജനനം' എന്നാണ് പേര്. സത്യഗ്രഹം എന്ന വാക്ക് ഒരുത്തിരിയുന്നതിന് മുൻപ് പാസ്സീവ് റെസിസ്റ്റൻസ് എന്ന ഇംഗ്ലീഷ് വാക്കാണ് ആ ആശയം പ്രകടിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. പാസ്സീവ് റെസിസ്റ്റൻസിനു പകരമായി ഏറ്റവും നല്ല വാക്ക് നിർദേശിക്കുന്ന വായനക്കാരന് ഒരു ചെറിയ സമ്മാനം നൽകുമെന്ന് ഗാന്ധിജി 'ഇന്ത്യൻ ഒപ്പീനിയനി'ലൂടെ പരസ്യം നൽകി. മഗൻ ലാൽ ഗാന്ധി നിർദേശിച്ച 'സദാഗ്രഹ' എന്ന വാക്കിനായിരുന്നു സമ്മാനം. തന്റെ ആശയം കൂടുതൽ തെളിച്ചമുള്ളതാക്കാൻ മഹാത്മാഗാന്ധി 'സദാഗ്രഹ'യെ സത്യഗ്രഹ' എന്ന് പരിഷ്‌കരിച്ചു. ഗാന്ധിജി തന്റെ ദക്ഷിണാഫ്രിക്കൻ ജീവിതകാലത്തെ സത്യഗ്രഹത്തിന്റെ ചരിത്രം വിവരിച്ച 'സത്യഗ്രഹ ഇൻ സൗത്ത് ആഫ്രിക്ക' എന്ന കൃതി സമർപ്പിച്ചിരിക്കുന്നത് മഗൻ ലാൽ ഗാന്ധിക്കാണ്.

ആദ്യത്തെ സത്യഗ്രഹം
ദക്ഷിണാഫ്രിക്കൻ ജീവിതകാലത്തായിരുന്നു ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം. ട്രാൻസ്വാളിലെ ഏഷ്യാക്കാർക്കെതിരായി ബ്രിട്ടീഷ് സാമ്രാജിത്വ ഭരണകൂടം നടപ്പിലാക്കിയ വിവേചനാധിഷ്ഠിത നിയമമായ ഏഷ്യാറ്റിക്ക് റജിസ്‌ട്രേഷൻ ആക്ടിനെതിരെ 1906ലാണ് സത്യഗ്രഹ സമരമുറയുടെ ആദ്യ പ്രയോഗം നടന്നത്. 1907 നവംബറിലാണ് സമരത്തിന് 'സത്യഗ്രഹ' എന്ന പേര് ഗാന്ധിജി ആദ്യമായി ഉപയോഗിച്ചത്.
Share it:

Gandhi

Post A Comment:

0 comments: