മാർട്ടിൻ ലൂഥർ കിങ്

മനുഷ്യമനസ്സുകളെ അഗാധമായി സ്വാധീനിക്കുകയും ചരിത്രത്തിൽ രേഖപ്പെടുത്തുകയും ചെയ്ത പ്രസംഗമായിരുന്നു മാർട്ടിൻ ലൂഥർ കിങ്ങിന്റേത്. അദ്ദേഹത്തെകുറിച്ച് ഒരു ചെറുകുറിപ്പ്....

ഒരു നൂറ്റാണ്ട് മുൻപുതന്നെ (1863-ൽ) എബ്രഹാം ലിങ്കൺ അടിമത്തം നിർത്തലാക്കി വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവച്ചെങ്കിലും അമേരിക്കയിലെ കറുത്ത വംശജർ വർണവിവേചനം മൂലം ദുരിതമനുഭവിച്ചിരുന്നു. ഇത് അവസാനിപ്പിക്കാനായി അമേരിക്കൻ നീഗ്രോകളെ ഒരുമിപ്പിച്ച് ഗാന്ധിയൻ അഹിംസാ മാർഗത്തിൽ പോരാടിയ മഹാനാണ് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ.

1929-ൽ യു.എസിലെ അറ്റ്ലാൻഡയിലാണ് അദ്ദേഹം ജനിച്ചത്. അച്ഛനെപ്പോലെത്തന്നെ മാർട്ടിൻ ലൂഥർ കിങ് ജൂനിയറും ഒരു ബാപ്റ്റിസ്റ്റ് പുരോഹിതനായി. വർണവിവേചനത്തിനെതിരെ പോരാടാനായി സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ് എന്ന സംഘടന രുപീകരിച്ചു. 1963-ൽ ലിങ്കൺ മെമ്മോറിയൽ തടിച്ചുകൂടിയ വെള്ളക്കാരും നീഗ്രോകളും ചേർന്ന ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തതുകൊണ്ടാണ് അദ്ദേഹം ചരിത്രപ്രസിദ്ധമായ ഈ പ്രസംഗം നടത്തിയത്. 1964-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം അദ്ദേഹത്തെ ആദരിച്ചു. 1969 ഏപ്രിൽ 4-ന് ജിൻസ് എൾറേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് 39-ആം വയസ്സിൽ അദ്ദേഹം കൊല്ലപ്പെട്ടു.

മാർട്ടിൻ കണ്ട സ്വപ്‌നങ്ങൾ
"ഒരു ദിവസം എന്റെ രാജ്യം ഈ അരക്ഷിതാവസ്ഥയിൽ നിന്നും അസമത്വത്തിൽ നിന്നും തുല്യതയിലേക്ക് ഉയർത്തപ്പെടും."

"ജോർജിയയിലെ ചുമന്ന് കുന്നുകളിൽ, പഴയ അടിമകളുടെ മക്കളും പഴയ ഉടമകളുടെ മക്കളും സാഹോദര്യത്തിന്റെ മേശയ്‌ക്ക് ചുറ്റും ഒരുമിച്ചിരിക്കും."

"അനീതിയുടെയും അടിച്ചമർത്തലിന്റെയും ചൂടിൽ ഉരുകിത്തിളച്ച മിസിസിപ്പി സംസ്ഥാനം പോലും ഒരു നാൾ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും മരുപ്പച്ചയായി മാറും."

"വർണ്ണത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ നീതി നടത്തപ്പെടുന്ന ഒരു രാജ്യത്ത് ഒരു നാൾ എന്റെ മക്കളും ജീവിക്കും."

"അലബാമയിൽ കറുത്തവർഗ്ഗക്കാരായ ആൺകുട്ടികളും പെൺകുട്ടികളും വെളുത്തവർഗ്ഗക്കാരായ ആൺകുട്ടികളോടും പെൺകുട്ടികളോടുമൊപ്പം ഒരു ദിവസം ഒരുമിച്ചുനിൽക്കും."

Post a Comment

0 Comments