അപൂര്‍വ റെക്കോഡുമായി അമ്മുസ്വാമിനാഥന്‍

റെക്കോഡുകള്‍ തകര്‍ക്കപ്പെടേണ്ടതാണ്. കാലങ്ങള്‍ പിന്നിടുമ്പോള്‍ റെക്കോഡുകള്‍ പഴംകഥയാകുന്നതും പുതിയവ സൃഷ് ടിക്കപ്പെടുകയും ചെയ്യുന്നത് ഏത് മത്സരരംഗത്തും പതിവുള്ളതാണ്. എന്നാല്‍ ഇനിയും ഒരിക്കലും ഭേദിക്കാനാവാത്ത ഒരു റെക്കോര്‍ഡുണ്ട് ഒരു മലയാളിക്ക്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിനും കോണ്‍ഗ്രസിനും ചെറുതല്ലാത്ത സംഭാവന നല്‍കിയ അമ്മുസ്വാമിനാഥനാണ് അപൂര്‍വ്വമായ റെക്കോഡിന്റെ അവകാശി- ഇന്ത്യന്‍ പാര്‍ലമെന്റിന്റെ എല്ലാ സഭകളിലും അംഗമായ ഏക വനിതയും ഏക മലയാളിയും അമ്മുസ്വാമിനാഥന്‍ മാത്രമാണ്. 

പതിനഞ്വു വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിനിടെ അവര്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലും (1945-46), കോണ്‍സ്റ്റിറ്റൂവന്റ് അസംബ്ലിയിലും (1946-50) ഇടക്കാലപാര്‍ലമെന്റിലും(1950-52), ഒന്നാം ലോക്‌സഭയിലും (1957-60) അംഗമായി.

പഴയ മദ്രാസിലെ ദിണ്ഡിഗല്‍ മണ്ഡലത്തില്‍ നിന്നാണ് അവര്‍ ഒന്നാം ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ മദ്രാസില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ അവര്‍ രാജ്യസഭയിലെത്തിയ ഈ ഒറ്റപ്പാലത്തുകാരിയുടെ കര്‍മരംഗം മദ്രസ് സംസ്ഥാനമായിരുന്നു. 

തമിഴ്‌നാട്ടുകാരനായ ഡോ.എസ് സ്വാമിയായിരുന്നു ഭര്‍ത്താവ്. ഇവരുടെ പുത്രിയാണ് ക്യാപ്റ്റന്‍ ലക്ഷമി സൈഗള്‍. അവരുടെ മകള്‍ സുഭാഷിണി അലി ഒന്‍പതാം ലോക്‌സഭയില്‍ കാണ്‍പൂരിനെ പ്രതിനിധീകരിച്ചു. 
കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലും ഇടക്കാല പാര്‍ലമെന്റിലും അംഗമായിരുന്ന മറ്റൊരു മലയാളി വനിതയാണ് ദിക്ഷായണി വേലായുധന്‍. 

The Rainforest Site


ഗിന്നസ് ബുക്കില്‍ ഇടംനേടിയ രംഗസ്വാമി

ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ വ്യക്തിയാണ് 'ഹോട്ടെ പക്ഷ രംഗസ്വാമി'. കര്‍ണാടക സ്വദേശിയായ രംഗസ്വാമി ഒട്ടാകെ 86 തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായി. പ്രമുഖ നേതാക്കള്‍ക്കെതിരെ മത്സരിച്ചുകൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനായത്. അദ്ദേഹം രൂപംകൊടുത്ത രാഷ്ട്രീയ കക്ഷിയാണ് 'ഹോട്ടെ പക്ഷ'.
1967ല്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ഹനുമന്തയ്യയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മത്സരം. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവര്‍ക്കെതിരെയും മത്സരിച്ചിട്ടുണ്ട്. 2007 ജനവരിയില്‍ അദ്ദേഹം അന്തരിച്ചു.

The Literacy Site


479 സ്ഥാനാര്‍ഥികള്‍ അണിനിരന്ന മണ്ഡലം നല്‍ഗൊണ്ട

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു മണ്ഡലത്തില്‍ ഏറ്റവും അധികം സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടിയതിന്റെ റെക്കോര്‍ഡ് ആന്ധ്രാപ്രദേശിലെ നല്‍ഗൊണ്ട മണ്ഡലത്തിലാണ്. 1996 ലെ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയത് 480 സ്ഥാനാര്‍ഥികളായിരുന്നു. 479 പേരെ പിന്തള്ളി ഒടുവില്‍ സി.പി.ഐയിലെ ബൊമ്മാഗനി ദര്‍മഭിക്ഷാം വിജയം കണ്ടു. രണ്ടും മൂന്നും സ്ഥാനത്തെത്തിയത് ബി.ജെ.പി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു. അവര്‍ക്കും കെട്ടിവച്ച തുക തിരികെക്കിട്ടിയപ്പോള്‍ 
മത്സരാര്‍ഥികളില്‍ 477 പേര്‍ക്കും ജാമ്യത്തുകനഷ്ടപ്പെട്ടു. ഏറ്റവും കുറവു വോട്ടുമായി 480 - ാം സ്ഥാനത്തായ വങ്കാരു ലിങ്കയ്യാത്തിനും ലഭിച്ചത് 20 വോട്ട്. അതിന് ശേഷം മൂന്ന് തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടും ധര്‍മഭിക്ഷാമിന്റെയും നല്‍ഗൊണ്ടയുടെയും റെക്കോര്‍ഡു തകര്‍പ്പെട്ടില്ല. സ്ഥാനാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം കര്‍ണാടത്തിലെ ബല്‍ഗാമിന്റെ പേരിലാണ് 1996 ലെ തിരഞ്ഞെടുപ്പില്‍ 456 സ്ഥാനാര്‍ഥികളാണ് ബല്‍ഗാമില്‍ ഏറ്റുമുട്ടിയത്കടപ്പാട്:മാത്രുഭൂമി ജനവിധി 2009

Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for " "

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top