നാല് വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി എന്ന റെക്കോഡ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കാണ്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നെല്ലാം അദ്ദേഹം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതുപോലെത്തന്നെ, ആറ് വ്യത്യസ്ത മണ്ഡലങ്ങളില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും വാജ്‌പേയിയാണ്. ബല്‍റാംപുര്‍ (1957, 1967), ഗ്വാളിയോര്‍ (1971), ന്യൂഡല്‍ഹി (1977, 1980), വിദിശ (1991), ഗാന്ധി നഗര്‍ (1996), ലഖ്‌നൗ (1991, 1996, 1998) എന്നിവിടങ്ങളിലാണ് അദ്ദേഹം വിജയിച്ചത്.
ഭൂരിപക്ഷത്തില്‍ റെക്കോഡ് അനില്‍ ബസു
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷം നേടി വിജയിച്ചിട്ടുള്ളത് സി.പി.എമ്മിലെ അനില്‍ ബസുവാണ്. 2004ലെ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ ആരംബാഗ് (എിമൗയമഷസ), മണ്ഡലത്തില്‍നിന്ന് 5,92,502 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബസു വിജയിച്ചത്. ബി.ജെ.പി.യിലെ സ്വപന്‍കുമാര്‍ നാന്ദിയായിരുന്നു തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി.
കടപ്പാട്:മാത്രുഭൂമി ജനവിധി 2009
0 Comments