ഒന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍(1952) ഹിന്ദുമഹാസഭ നേതാവ് വി.ജി. ദേശ്പാണ്ഡെ ഒരേ സമയം രണ്ടു മണ്ഡലത്തില്‍ ജയിച്ചു ദേശ്പാണ്ഡെ തന്നെയാണു ലോക്‌സഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ആദ്യ ഇരട്ടജയത്തിന്റെ ഉടമയായി ദേശ്പാണ്ഡെ. ഗ്വാളിയര്‍, ഗുണ മണ്ഡലങ്ങളില്‍നിന്നാണ് അദ്ദേഹം വിജയിച്ചത്. ഗ്വാളിയര്‍ ഉപേക്ഷിച്ച അദ്ദേഹം ഗുണ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.
1980 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി രണ്ടു മണ്ഡലങ്ങളില്‍ നിന്നു വിജയിച്ചു. ഉത്തര്‍ പ്രദേശിലെ റായ്ബറേലി, ആന്ധ്രയിലെ മേഡക്ക് എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് അവര്‍ ജയിച്ചത്. ജനതാതരംഗത്തില്‍ 1977 ല്‍ റായ്ബറേലിയില്‍ ഇന്ദിര തോല്‍വിയറിഞ്ഞിരുന്നു. ഈ അനുഭവത്തില്‍ നിന്നാണ് വടക്കുനിന്നും തെക്കുനിന്നും ജനവിധി തേടാന്‍ അവരെ പ്രേരിപ്പിച്ചത്.
മുന്‍ പ്രധാനമന്ത്രിമാരായ എ.ബി.വാജ്‌പേയിയും. പി.വി.നരസിംഹറാവും എല്‍.കെ.അഡ്വാനിയും രണ്ടുമണ്ഡലങ്ങളില്‍നിന്നും ജയിച്ച ചരിത്രമുണ്ട്. 1996 ല്‍ ആന്ധ്രപ്രദേശിലെ നന്ദ്യലില്‍നിന്നും ഒറീസയിലെ ബേറാംപൂരില്‍ നിന്നും നരസിംഹറാവു തിരഞ്ഞെടുക്കപ്പെട്ടു. 1999 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയാഗാന്ധിയും(കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്നും) മുലായം സിങ് യാദവുമാണ്(ഉത്തര്‍പ്രദേശിലെ സംഭാല്‍, കനൗജ് ) ഇരട്ട വിജയം നേടിയത്.
ചെറിയ മണ്ഡലം ചാന്ദ്‌നി ചൗക്ക്
ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കാണ് ( 105 ചതുരശ്ര കിലോമീറ്റര്‍ ) ഏറ്റവും ചെറിയ പാര്‍ലമെന്ററി നിയോജമണ്ഡലം രണ്ടാമത്തെ ചെറിയത് 1323 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കൊല്‍ക്കത്ത വടക്ക് പടിഞ്ഞാറ് നിയോജകമണ്ഡലവും, മൂന്നാം സ്ഥാനം 13,73 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മുംബൈ തെക്ക് നിയോജകമണ്ഡലമാണ്.
മണ്ഡലങ്ങളില്‍ ഭീമന്‍ ലഡാക്ക്
പി.എ. ജയന്‍
ന്യൂഡല്‍ഹി: വിസ്തൃതിയില്‍ രാജ്യത്തെ ഏറ്റവും വലിയ ലോക്‌സഭാമണ്ഡലമെന്ന ബഹുമതി ഇനി ലഡാക്കിന്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലം ലക്ഷദ്വീപാണ്. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടതാണ് ഈ വിവരങ്ങള്‍.
ജമ്മുകശ്മീരില്‍ ഹിമാലയ മലനിരകളിലായി 172374.108 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുകയാണ് ലഡാക് ലോക്‌സഭാമണ്ഡലം. രാജസ്ഥാനിലെ ബാര്‍മിര്‍, ഗുജറാത്തിലെ കച്ച്, അരുണാചല്‍ പ്രദേശിലെ അരുണാചല്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങള്‍ എന്നിവയാണ് വലിപ്പത്തിന്റെ കാര്യത്തില്‍ ലഡാക്കിന്റെ തൊട്ടുപിന്നിലുള്ളത്.
കടപ്പാട്:മാത്രുഭൂമി ജനവിധി 2009
0 Comments