നക്ഷത്രതിളക്കം

Share it:
സ്വയം പ്രകാശമുള്ള ഖഗോളവസ്‌തുക്കളാണ്‌ നക്ഷത്രങ്ങള്‍. പ്രകാശത്തോടൊപ്പം വിവിധതരം ഉൗര്‍ജവും ഉത്‌സര്‍ജിക്കുന്നു. ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രവര്‍ത്തനംമൂലം ഉൗര്‍ജോല്‌പാദനം നടക്കുന്നു. ഹൈഡ്രജനും ഹീലിയവും ആണ്‌ നക്ഷത്രങ്ങളില്‍ അടങ്ങിയിരിക്കുന്നത്‌. ഹൈഡ്രജന്‍ ഫ്യൂഷന്‍ മൂലം ഹീലിയവും ഉൗര്‍ജവും ഉല്‌പാദിപ്പിക്കപ്പെടുന്നു.

ഏറ്റവും കൂടുതല്‍ തിളക്കമുള്ളത്‌

സൂര്യനെ മാറ്റിനിര്‍ത്തിയാല്‍ ഭൂമിയില്‍നിന്നു കാണാന്‍ സാധിക്കുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളത്‌ സിറിയസ്‌ എന്ന നക്ഷത്രമാണ്‌. ഡോഗ്‌സ്‌റ്റാര്‍ എന്ന പേരിലും ഇതറിയപ്പെടുന്നു. കാനിസ്‌ മേജര്‍ (Canis Major) എന്ന നക്ഷത്രഗണത്തില്‍ ഇത്‌ സ്‌ഥിതിചെയ്യുന്നു. സൂര്യനേക്കാള്‍ 24 മടങ്ങ്‌ പ്രകാശമുള്ള ഇൗ നക്ഷത്രത്തിന്റെ വ്യാസം 149,598,020 കിലോമീറ്ററാണ്‌. (1992-ല്‍ കണ്ടുപിടിക്കപ്പെട്ട സൈഗ്‌നസ്‌ OB2 NO.12 (Cygnus OB2 NO.12) എന്ന നക്ഷത്രമായിരിക്കാം ആകാശഗംഗയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം. സൂര്യന്റെ പ്രകാശത്തിന്റെ 60 ലക്ഷം മടങ്ങ്‌ പ്രകാശം ഇതിനുള്ളതായി കരുതപ്പെടുന്നു. എന്നാല്‍ ഇത്‌ ഭൂമിയില്‍നിന്ന്‌ ദൃശ്യമല്ലാത്തത്ര അകലത്തിലാണ്‌.

ഭാരം കൂടിയ നക്ഷത്രം

HDE 269810 എന്ന നക്ഷത്രം ഭൂമിയില്‍നിന്നും 170000 പ്രകാശവര്‍ഷം അകലെ സ്‌ഥിതിചെയ്യുന്നു. മഗല്ലനിക്‌ മേഘത്തിലാണിത്‌. സൂര്യന്റെ 190 ഇരട്ടി ഭാരമുണ്ട്‌. ഹോപ്‌കിന്‍സ്‌ അള്‍ട്രാവയലറ്റ്‌ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ച്‌ കണ്ടുപിടിച്ചു.

തമോദ്വാരങ്ങള്‍ (Black holes)---

നക്ഷത്രപരിണാമദശയിലെ അന്ത്യഘട്ടം. സൂര്യമാസിന്റെ 3.5 മടങ്ങില്‍ കൂടുതല്‍ മാസ്സുള്ള നക്ഷത്രങ്ങള്‍ അവയുടെ പരിണാമദശയിലെ അന്ത്യഘട്ടത്തില്‍ തമോദ്വാരങ്ങളായിത്തീരും. അനന്തമായ ഗുരുത്വാകര്‍ഷണം മൂലം ഇതില്‍നിന്നും ഒരു വസ്‌തുവിനുപോലും പ്രകാശം ഉള്‍പ്പെടെ പുറത്തുപോകാന്‍ സാധിക്കുകയില്ല. 

വലിപ്പം കൂടിയത്‌

ഒറിയോണ്‍ നക്ഷത്രഗണത്തിലെ തിരുവാതിര (Betelguese) നക്ഷത്രമാണ്‌ ഏറ്റവും വലിപ്പം കൂടിയത്‌ എന്നു കരുതപ്പെടുന്നു. ഇൗ നക്ഷത്രം ഇപ്പോള്‍ ചുവന്ന ഭീമന്‍ (Red giant) എന്ന ഘട്ടത്തിലാണ്‌. ഭൂമിയില്‍നിന്നു 310 പ്രകാശവര്‍ഷം അകലെ സ്‌ഥിതിചെയ്യുന്ന ഇൗ നക്ഷത്രത്തിന്റെ വ്യാസം ഏകദേശം 700 ദശലക്ഷം കിലോമീറ്ററാണ്‌. സൂര്യന്റെ ഏകദേശം 500 ഇരട്ടി.

ഭൂമിയോട്‌ ഏറ്റവും അടുത്തത്‌

സൂര്യനെ മാറ്റിനിര്‍ത്തിയാല്‍ ഭൂമിയോട്‌ ഏറ്റവും അടുത്തു സ്‌ഥിതിചെയ്യുന്ന നക്ഷത്രം പ്രോക്‌സിമാസെന്റോറി ആണ്‌. 1915ല്‍ കണ്ടുപിടിക്കപ്പെട്ട ഇൗ നക്ഷത്രം ഭൂമിയില്‍നിന്നു 4.22 പ്രകാശവര്‍ഷം അകലെയാണ്‌. മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശവാഹനത്തിന്‌ ഭൂമിയില്‍

നിന്നും ഇൗ നക്ഷത്രത്തിലെത്താന്‍ ഏകദേശം 114,000 വര്‍ഷങ്ങള്‍ വേണ്ടിവരും.

സൂപ്പര്‍നോവ

ദ്രവ്യമാനം വളരെ കൂടിയതും ചുവന്ന ഭീമന്‍ എന്ന ഘട്ടത്തിലെത്തിയതുമായ നക്ഷത്രങ്ങളുടെ ഉള്‍ഭാഗം ദ്രുതഗതിയില്‍ ചുരുങ്ങുകയും ബാഹ്യഭാഗം ഒരു വിസ്‌ഫോ ടനത്തിലൂടെ തെറിച്ചുപോകുകയും ചെയ്യുന്നു. ഇതിന്റെഫലമായി നക്ഷത്രത്തിന്റെ കാമ്പ്‌ (Core) ഒരു ന്യൂട്രോണ്‍ നക്ഷത്രമോ, തമോദ്വാരമോ ആയി മാറുന്നു.

Share it:

നക്ഷത്രങ്ങള്‍

Post A Comment:

0 comments: