നമ്മുടെ മൃഗങ്ങള്‍ -2‍‍‍

Share it:
ജമ്മു-കാശ്‌മീര്‍













ഹംഗുല്‍ (Kashmir deer)
ശാസ്‌ത്രനാമം: Cervus elaphus
കുടുംബം: Cervidae

ഇന്ത്യയില്‍ വടക്കുപടിഞ്ഞാറന്‍ ഹിമാലയത്തിന്റെ ഒരുഭാഗത്തുമാത്രമാണ്‌ ഹംഗുല്‍ മാനിനെ കാണപ്പെടുന്നത്‌. തിളക്കമില്ലാത്ത തവിട്ടുനിറമാണ്‌. പൃഷ്‌ഠഭാഗത്ത്‌ വലിയ ഓറഞ്ച്‌ -ക്രീം അടയാളങ്ങളുണ്ട്‌. വെളുപ്പുനിറമുള്ള ചിറി, താടി, വലിയ പടര്‍ന്നുനില്‍ക്കുന്ന കൊമ്പുകള്‍ എന്നിവയാണ്‌ മറ്റു പ്രത്യേകതകള്‍. ഏകദേശം 125 സെന്റീമീറ്ററോളം പൊക്കവും 180 കിലോയോളം ഭാരവുമുണ്ട്‌. വേനല്‍ക്കാലത്ത്‌ മൂവായിരം മീറ്ററോളം ഉയരത്തിലേക്ക്‌ പോകുന്ന ആണ്‍മാനുകള്‍ ഇണചേരാനായി മാത്രമേ ഇറങ്ങിവരാറുള്ളൂ. വംശനാശഭീഷണി നേരിടുന്ന ഇവ ഏകദേശം 400 എണ്ണമായി ചുരുങ്ങിയിരിക്കുന്നു. ഡച്ചിഗാം നാഷണല്‍ പാര്‍ക്കില്‍ ഇവയെ സംരക്ഷിച്ചുവരുന്നു.

തമിഴ്‌നാട്‌











വരയാട്‌ (Nilgiri Tahr)
ശാസ്‌ത്രനാമം: Hemitragus hylocrius
കുടുംബം: Bovidae

തമിഴില്‍ വരൈ ആട്‌ എന്നറിയപ്പെടുന്നു. ഇടുക്കി ജില്ലയിലെ ഇരവികുളം നാഷണല്‍ പാര്‍ക്ക്‌ വരയാടുകളുടെ സംരക്ഷണത്തില്‍ പ്രസിദ്ധമാണ്‌. തുറസായ പുല്‍മേടുകളുള്ള പര്‍വതപ്രദേശങ്ങളിലെ ചെങ്കുത്തായ പ്രദേശങ്ങളിലാണ്‌ ഇവ മേയാനിഷ്‌ടപ്പെടുന്നത്‌. ആണിനെയും പെണ്ണിനെയും തിരിച്ചറിയാന്‍ എളുപ്പമാണ്‌.ആണിന്‌ പെണ്ണാടിനെ അപേക്ഷിച്ച്‌ വലിപ്പക്കൂടുതല്‍, നീളം കൂടിയ ഇരുണ്ട രോമം, മഞ്ഞകലര്‍ന്ന തവിട്ടുനിറം എന്നിവ പ്രത്യേകതകളാണ്‌. ആണ്‍പെണ്‍ ഭേദമില്ലാതെ വരയാടുകള്‍ക്ക്‌ കൊമ്പുകള്‍ കാണപ്പെടുന്നു. ശരാശരി 110 സെ.മീറ്ററോളം ഉയരവും 50 മുതല്‍ 100 കിലോവരെ ഭാരവുമുണ്ടാകും. വംശനാശഭീഷണി നേരിടുന്ന വരയാടുകള്‍ ഇന്ത്യയില്‍ ഏകദേശം 2500 റോളമുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. നീലഗിരിയിലും ആനമലയിലും സഹ്യപര്‍വതത്തിലെ ഒറ്റതിരിഞ്ഞ പ്രദേശങ്ങളിലും മാത്രമാണ്‌ ഇവയെ കണ്ടുവരുന്നത്‌. തീര്‍ത്തും ദക്ഷിണേന്ത്യക്കാരനായ ഈ മൃഗം നീലഗിരി താര്‍ എന്ന ഇംഗ്ലീഷ്‌ പേരിലാണ്‌ പുറമെ അറിയപ്പെടുന്നത്‌. ഇന്ത്യയില്‍ മറ്റു കാട്ടാടുകളെല്ലാം ഹിമാലയപ്രാന്തങ്ങളില്‍ ജീവിക്കുമ്പോള്‍ ഇവ മാത്രം ദക്ഷിണേന്ത്യന്‍ പശ്‌ചിമഘട്ടവനങ്ങളില്‍ ഒറ്റപ്പെട്ടുകഴിയുന്നു.

ത്രിപുര











ഫെയ്‌റീസ്‌ ലീഫ്‌ മങ്കി: (Phyre�s Leaf Monkey)
ശാസ്‌ത്രനാമം: Trachypithcus phayrei
കുടുംബം: Cercopitheidae

ബംഗ്ലാദേശിനോടുചേര്‍ന്നുള്ള സംസ്‌ഥാനങ്ങളിലായി കാണപ്പെടുന്നതും അധികമൊന്നും അറിയപ്പെടാത്തതുമായ കുരങ്ങാണ്‌ ഫെയ്‌റിസ്‌ ലീഫ്‌ മങ്കി. കാലാ ബന്തര്‍ എന്നാണ്‌ ഇത്‌ ത്രിപുരയില്‍ അറിയപ്പെടുന്നത്‌. വലിപ്പത്തില്‍ ചെറുതായ ഈ കുരങ്ങിന്റെ കറുത്ത കണ്ണിനു ചുറ്റുമായി കണ്ണടവെച്ചപോലെയുള്ള വെള്ള നിറമുണ്ട്‌. അതുകൊണ്ട്‌ കണ്ണടക്കുരങ്ങന്‍ എന്നും വിളിപ്പേരുണ്ട്‌. ചാരനിറമുള്ള ശരീരത്തിലെ കൈകാലുകള്‍ക്ക്‌ കറുപ്പ്‌ നിറവും അടിവശത്തിന്‌ ഇളം നിറവുമാണ്‌. ഏകദേശം 59 സെന്റീമീറ്ററോളം നീളവും 8 കിലോയോളം ഭാരവുമുണ്ട്‌. ആവാസവ്യവസ്‌ഥയുടെ നാശവും ഔഷധഗുണമുണ്ടെന്ന പ്രചരണത്തിന്റെ ഭാഗമായി നടക്കുന്ന വേട്ടയാടലും ഫെയ്‌റീസ്‌ ലീഫ്‌ മങ്കിയുടെ എണ്ണം കുറയാന്‍ കാരണമാകുന്നു. വെറും ആയിരത്തോളം എണ്ണം മാത്രയമേ ഇന്ത്യയില്‍ അവശേഷിക്കുന്നുള്ളൂ എന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ത്രിപുരയിലെ സെപാഹിജാല വന്യജീവി സങ്കേതത്തില്‍ ഇവ സംരക്ഷിക്കപ്പെടുന്നു.

പശ്‌്ചിമബംഗാള്‍










റോയല്‍ ബംഗാള്‍ കടുവ (Royal Bangal Tiger)
ശാസ്‌ത്രനാമം: Pantheraa tigris tigris
കുടുംബം: Animalia

പശ്‌ചിമബംഗാളിലെ സുന്ദര്‍ബന്‍ കാടുകളില്‍ കാണപ്പെടുന്ന റോയല്‍ ബംഗാള്‍ ടൈഗര്‍ പുരുഷസൗന്ദര്യത്തിന്റെയും കരുത്തിന്റെയും മൂര്‍ത്തീമദ്‌ഭാവമാണ്‌.

മണിപ്പൂര്‍













സങ്ങായി (Sangai) (Brow Antledred deer)
ശാസ്‌ത്രനാമം: Cervus eldli
കുടുംബം: Cervidae

ബ്രോ-ആന്റിലേഡ്‌ മാന്‍ മണിപ്പൂരി ഭാഷയില്‍ സങ്ങായി എന്നറിയപ്പെടുന്നു. മണിപ്പൂരിലെ ലോക്‌തക്‌ തടാകത്തിന്റെ വടക്കേക്കരയല്‍ ഏകദേശം 100- ഓളം സങ്ങായികള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ചാടിച്ചാടി നടക്കുന്നത്‌ നൃത്തംചെയ്യുന്നതുപോലെ മനോഹരമായ ഒരു കാഴ്‌ചയായതിനാല്‍ നൃത്തംവയ്‌ക്കുന്നമാന്‍ എന്നും അറിയപ്പെടുന്നു. തണുപ്പുകാലത്ത്‌ ആണ്‍മാനിന്‌ ഇരുണ്ട തവിട്ടുനിറവും വേനല്‍ക്കാലത്ത്‌ മഞ്ഞകലര്‍ന്ന തവിട്ടുനിറവുമാണ്‌. പെണ്‍മാനിനാകട്ടെ എല്ലാക്കാലത്തും മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ്‌. പരന്നപാദങ്ങളും നീളമുള്ള വിരലുകളും ശക്‌തമായ കാഴ്‌ചശക്‌തിയും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്‌. ശരാശരി 120 സെന്റീമീറ്ററോളം പൊക്കവും 170 കിലോയോളം തൂക്കവുമുണ്ട്‌. വംശനാശ ഭീഷണിയുള്ള ഏറ്റവും പ്രധാനപ്പെട്ട വന്യജീവികളിലൊന്നാണ്‌ സങ്ങായി.

മഹാരാഷ്‌ട്ര















ഇന്ത്യന്‍ മലയണ്ണാന്‍ (indian Giant Squirrel)
ശാസ്‌ത്രനാമം: Ratufaindia
കുടുംബം: Sciuridae

മറാഠിയില്‍ ഷക്ര എന്നും അറിയപ്പെടുന്നു. തവിട്ടുനിറമുള്ള പുറവും കറുത്ത മുന്‍കാലുകളും വിളറിയ തുമ്പോടുകൂടിയ കറുത്തവാലും ഇവയുടെ പ്രത്യേകതകളാണ്‌. പശ്‌ചിമഘട്ടത്തിന്റെ വടക്കുഭാഗത്തുള്ളവയ്‌ക്ക് (മലബാര്‍ സ്‌ക്വറല്‍) തവിട്ടു കലര്‍ന്ന ചുവപ്പുനിറമാണ്‌. വാല്‍ മുഴുവന്‍ തവിട്ടോ അല്ലെങ്കില്‍ തവിട്ടും വെള്ളയും കലര്‍ന്നതോ ആയിരിക്കും. കാട്ടില്‍ കഴിയുന്ന ഇവ മരങ്ങളില്‍നിന്നും താഴെ ഇറങ്ങാറില്ല. 6 മീറ്ററോളം നീളത്തില്‍ ഇതിനു ചാടാനാവും. വാലടക്കം നീളം ഒരു മീറ്ററോളം വരും. ഒരു കിലോയോളം ഭാരവും ഇലകള്‍ ചേര്‍ത്ത്‌ ഉറുമ്പിന്‍കൂടുപോലെ കൂടുകെട്ടുന്ന മലയണ്ണാന്‍ ഒരേ സമയം നാലഞ്ചു കൂടുകള്‍ കെട്ടാറുണ്ട്‌. നായാട്ടുകാര്‍ മാംസത്തിനുവേണ്ടി വെടിവെച്ചുകൊല്ലുന്നതും ആവാസവ്യവസ്‌ഥയുടെ നാശവും കാരണം മലയണ്ണാനും എണ്ണത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌.

മിസോറാം











ഹൂലോക്ക്‌ ഗിബ്ബണ്‍ ( Hoolock Gibbon)
ശാസ്‌ത്രനാമം: Hylobatidae
കുടുംബം: Bunopithecus hoolock

മിസോ ഭാഷയില്‍ ഹാഹുക്‌ എന്നറിയപ്പെടുന്നു. ഇന്ത്യയില്‍ കാണപ്പെടുന്ന ഒരേയൊരു മനുഷ്യക്കുരങ്ങ്‌ ആണ്‌ ഹൂലോക്ക്‌ ഗിബ്ബണ്‍. ആണിന്‌ കുറുപ്പുനിറവും പെണ്ണിന്‌ സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന വെളുപ്പുനിറവും. നന്നായി തെളിഞ്ഞ വെളുത്ത പുരികങ്ങള്‍ ആണ്‍കുരങ്ങുകളുടെ പ്രത്യേകതയാണ്‌. അതുകൊണ്ട്‌ ഇവ White browed Gibbon

എന്നും അറിയപ്പെടുന്നു. കാലുകളേക്കാള്‍ ഇരട്ടിവലിപ്പമുണ്ട്‌ ഇവയുടെ കൈകള്‍ക്ക്‌. ഇത്‌ മരങ്ങളിലൂടെ തൂങ്ങിയാടി സഞ്ചരിക്കാന്‍ സഹായകരമാണ്‌. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ പെട്ടിട്ടുള്ള ഹൂലോക്ക്‌ ഗിബ്ബണുകളുടെ എണ്ണം ഏകദേശം 2,5000 ഓളം എണ്ണമാണ്‌.

മേഘാലയ










മേഘപ്പുലി ( Clouded Leopard)
ശാസ്‌ത്രനാമം: Neofelis nebuloosa
കുടുംബം: Feldae

ശരീരത്തില്‍ മേഘങ്ങളെപ്പോലെ തോന്നിക്കുന്ന ചാരനിറമുള്ള അടയാളങ്ങളാണ്‌ ഇവയ്‌ക്ക് മേഘപ്പുലി എന്ന പേര്‌ വരാന്‍കാരണം. കാവിനിറമുള്ള രോമക്കുപ്പായത്തിലാണ്‌ ദീര്‍ഘവൃത്താകാരത്തിലുള്ള ഈ മേഘ അടയാളങ്ങള്‍. വലിയ പൂച്ചവര്‍ഗത്തില്‍പ്പെട്ട ജീവികളിലെ ഏറ്റവും ചെറിയ മൃഗമാണ്‌ മേഘപ്പുലി. മരത്തിനു മുകളിലാണ്‌ മേഘപ്പുലിയുടെ സ്‌ഥിരമായ ആവാസകേന്ദ്രം. ഇരപിടിക്കാനായി മാത്രം താഴെ ഇറങ്ങുന്ന ഇവ കൊല്ലപ്പെട്ട ഇരയെ മരത്തിനു മുകളില്‍ വലിച്ചുകയറ്റിയശേഷമാണ്‌ തിന്നുക. മരത്തില്‍ പിന്‍കാലുകളും വാലുമുപയോഗിച്ച്‌ തൂങ്ങിക്കിടക്കാനും തലകീഴായി മരത്തില്‍ നിന്നിറങ്ങാനും ഇവ മിടുക്കന്മാരാണ്‌. ശരാശരി 110 സെന്റീമീറ്റര്‍ നീളവും 20 കിലോയോളം തൂക്കവുമുണ്ട്‌. വനത്തില്‍ ദുര്‍ലഭമായി മാത്രം കണ്ടെത്തുന്ന ഇവയുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റു പുലികളില്‍നിന്ന്‌ വ്യത്യസ്‌തമായി, കണ്ടുപിടിക്കാന്‍ കഴിയുന്ന രീതിയില്‍ കാല്‌പാടുകളോ കാഷ്‌ടമോ അവശേഷിപ്പിക്കാത്തതുകൊണ്ട്‌ ഇവയുടെ കണക്കെടുപ്പ്‌ ദുര്‍ഘടമാവുന്നു.

രാജസ്‌ഥാന്‍














ചിങ്കാരമാന്‍ ( Indian Gazelle)
ശാസ്‌ത്രനാമം: Gagella bennettii
കുടുംബം: Bovidae.

മരുഭൂമിയിലും വരണ്ട പ്രദേശങ്ങളിലുമാണ്‌ ചിങ്കാരമാനിനെ കണ്ടുവരുന്നത്‌. വെള്ളമില്ലാതെ അനേകം ദിവസങ്ങ ള്‍ ജീവിക്കാന്‍ ഇവയ്‌ക്കു കഴിവുണ്ട്‌. സസ്യങ്ങളില്‍നിന്നും മഞ്ഞുതുള്ളികളില്‍ നിന്നുമൊക്കെ ആവശ്യമുള്ള വെള്ളം ശേഖരിച്ച്‌ ശരീരത്തില്‍ സൂക്ഷിക്കാന്‍ ഇവയ്‌ക്കു കഴിയും. ഇവയുടെ രോമങ്ങള്‍ കണ്ണാടിപോലെ തിളങ്ങുന്നവയാണ്‌. ഇത്‌ സൂര്യപ്രകാരം പ്രതിഫലിപ്പിക്കുന്നതുകൊണ്ട്‌ ചൂട്‌ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ ഇവയ്‌ക്കു കഴിയുന്നു. 65 സെന്റീമീറ്ററോളം നീളവും 23 കിലോവരെ തൂക്കവും കാണപ്പെടുന്ന ഇവ പൊതുവെ വംശനാശഭീഷണി നേരിടുന്നില്ല. രാജസ്‌ഥാനിലെ ഡസേര്‍ട്ട്‌ നാഷണല്‍ പാര്‍ക്കില്‍ ഇവരെ സംരക്ഷിക്കപ്പെടുന്നു.
Share it:

India

പരിസ്ഥിതി

Post A Comment:

0 comments: