Malayalam

Share it:
 ഓരോ പാഠവും ആവര്‍ത്തിച്ച് പഠിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി എളുപ്പമല്ലേ സമാന സ്വഭാവമുള്ള പാഠങ്ങള്‍ താരതമ്യപ്പെടുത്തി പഠിക്കുന്നത്. ഒന്നു പരീക്ഷിച്ചാലോ. രാവണന്‍, മൂന്നു പണ്ഡിതന്മാര്‍, മഗ്ദലന മറിയം, ജോഗി, ഇന്ദ്രദ്യുമ്‌നന്‍ എന്നിവരെല്ലാം ആപത്തില്‍ പെട്ടവരല്ലേ. ഒന്നു താരതമ്യപ്പെടുത്തി നോക്കൂ. ആരോടെല്ലാമാണ് നമുക്ക് അനുകമ്പ തോന്നുന്നത്.? ആരോടെല്ലാം ദേഷ്യം തോന്നുന്നു.? മരണത്തെ മുന്നില്‍കാണുന്ന ജോഗിയുടെയും, ഇന്ദ്രദ്യുമ്‌നന്റെയും പ്രതികരണങ്ങളെങ്ങനെയാണ് ? സമാനമായ അവസ്ഥയില്‍ പെട്ട രാവണനോ ? ഒന്നു കുറിച്ചു നോക്കുക. ജോഗിയെയും മഗ്ദലനമറിയത്തെയും അപകടത്തില്‍ പെടുത്തിയതാരാണ്?

കാവലും ലോകാവസാനവും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കൂ.? അവതരണരീതി, ഭാഷ, കഥാപാത്രങ്ങള്‍, പ്രമേയം എന്നിവയില്‍ സാമ്യമുണ്ടോ? മുണ്ടശ്ശേരിയുടെ ഹിമാലയവും, അഴീക്കോടിന്റെ ഹിമാലയവും ഒന്നാണോ.? വിന്ധ്യഹിമാലയങ്ങള്‍ക്കിടയില്‍, അന്നത്തെ നാടകം, പിന്‍നിലാവില്‍ എന്നിവ അനുഭവക്കുറിപ്പുകളാണ്. ആദ്യത്തേത് യാത്രാനുഭവക്കുറിപ്പ്. മറ്റു രണ്ടും ജീവിതാനുഭവ കുറിപ്പകള്‍. ഇവ ഏതെല്ലാം കാര്യങ്ങളിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്.?

അന്നും ഇന്നും പഴയ കാലത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്ന കവിതയാണ്. ഓര്‍മ്മയുടെ മാധുര്യത്തില്‍ പഴയതിന്റെ തുടര്‍ച്ചയായി തന്റെ ജീവിതം തുടരണമെന്ന് ആഗ്രഹിക്കുന്ന നളിനിയുടെ ചിന്തകളും വാക്കുകളുമാണ്. പഴയകാലം തെറ്റായിരുന്നു,അതൊരിക്കലും തിരിച്ചുവരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്ന മഗ്ദലന മറിയത്തെയാണ് നാം കാണുന്നത്. മൂന്നു കവിതകളും താരതമ്യപ്പെടുത്തിയാല്‍ എളുപ്പമാവില്ലേ. നമ്മുടെ ജീവിതത്തിലും ഈ മൂന്നു കാര്യങ്ങളല്ലേയുള്ളൂ. അഭിമാനം തോന്നുന്ന ഇന്നലെകള്‍.! ആവര്‍ത്തിക്കണമെന്നാഗ്രഹിക്കുന്ന ഇന്നെലകള്‍ !. ഒരിക്കലും ആവര്‍ത്തിക്കരുതെന്നാഗ്രഹിക്കുന്ന ഇന്നലെകള്‍.!.

മൂന്നു പണ്ഡിതന്മാരിലെ വിദൂഷകനും, അന്നത്തെ നാടകത്തിലെ വിദൂഷകനും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ പോരേ നാടകവേദിയുടെ വളര്‍ച്ചയും വികാസവും ബോധ്യപ്പെടാന്‍? എഴുത്തച്ഛന്‍, എം ആര്‍ ബി, വിതയ്ക്കാം മാനവികതയുടെ വിത്തുകള്‍ എന്നിവ ഒരുമിച്ചു വിലയിരുത്തിയാല്‍ പഠിക്കാനും ഓര്‍ത്തിരിക്കാനും എളുപ്പമാവും.

പുതപ്പാട്ടിലെ പൂതവും, കലിയും തമ്മില്‍ ഏതെല്ലാം കാര്യങ്ങളിലാണ് സാമ്യമുള്ളത് ?. പൂതവും കലിയും മൂന്നു പണ്ഡിതന്മാരും ചേര്‍ന്നാണോ പഥികന്റെ പാട്ടിലെ അവസ്ഥ നാട്ടിലുണ്ടാക്കിയത്? ഈ അവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ വിഷുക്കണിയിലെ സന്ദേശം നമ്മെ സഹായിക്കുമോ? വിഷുക്കണിയും ഗജേന്ദ്രമോക്ഷവും തമ്മില്‍ എന്താണ് ബന്ധം? ഗജേന്ദ്രമോക്ഷം എങ്ങനെയാണ് ആധുനിക കവിതയായത്. പരിസ്ഥിതിക്കവിതയെന്ന നിലയില്‍ അതിനെ വിലയിരുത്താന്‍ കഴിയുമോ ?

നോവലിന്റെ ചരിത്രവും കവിതയുടെ ചരിത്രവും തമ്മില്‍ താരതമ്യപ്പെടുത്താനാവുമോ. ഇനി ബാക്കി രണ്ടു മൂന്നു പാഠങ്ങളല്ലേയുള്ളൂ. ചന്ദനം നേരായിത്തീര്‍ന്ന കിനാവുകള്‍, വെണ്ണക്കല്ലിന്റെ കഥ, പ്രലോഭനം, മേഘരൂപന്‍, എന്നിവ. പാഠങ്ങള്‍ ശരിയായി മനസ്സിലാക്കിയ ശേഷം ഈ രീതിയില്‍ റിവിഷന്‍ നടത്തിയാല്‍ പരീക്ഷ വളരെയെളുപ്പമാകും. ശ്രമിച്ചു നോക്കൂ. പാഠങ്ങള്‍ കൃത്യമായി ഓര്‍ത്തിരിക്കാനും വ്യത്യസ്ത സാഹചര്യങ്ങളില്‍ അനുയോജ്യമായ വിധത്തില്‍ ഉപയോഗിക്കാനും ഈ രീതി പ്രയോജനപ്പെട്ടേക്കും. ഇനിയൊരു ചോദ്യപേപ്പര്‍ മാതൃക കൂടിയാവാം അല്ലേ.! താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ.

Click here to download the steps to answer a question


Click here to download the SSLC Malayalam Model Question Paper


Subscribe to കിളിചെപ്പ് by Email

Thanks to  © Maths Blog
Share it:

Model Question Papers

S.S.L.C

Post A Comment:

0 comments: