ഐക്യരാഷ്ട്രസഭ

രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സാർവദേശീയ രംഗത്തുണ്ടായ സുപ്രധാനമായ വികാസം ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണമാണ്. ലോകസമാധാനവും സുരക്ഷിതത്വവും പരിപാലിക്കുന്നതിന് സാർവദേശീയമായൊരു സംഘടന അനിവാര്യമാണെന്ന് രണ്ടാം ലോകയുദ്ധത്തിന്റെ വിനാശങ്ങൾ മനുഷ്യരാശിയെ ബോധ്യപ്പെടുത്തുകയുണ്ടായി. സർവനാശമായ യുദ്ധങ്ങൾ ഒഴിവാക്കി മനുഷ്യരാശിക്ക് ആകമാനം നീതിപൂർവ്വമായ ഒരു ജീവിതം ഉറപ്പു വരുത്തുന്നതിനു വേണ്ടി അത്തരമൊരു സംഘടന സ്ഥാപിക്കണമെന്ന ആവശ്യം നാനാഭാഗത്തു നിന്നും ഉയർന്നു വന്നു. സഖ്യശക്തികളാണ് ലോകസമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു ആഗോള സംഘടന രൂപവത്കരിക്കുന്നതിന് മുൻകൈയെടുത്തത്.

അറ്റ്ലാന്റിക് പ്രമാണം
UNOയുടെ രൂപവത്കരണത്തിന് വഴിയൊരുക്കിയ പ്രഥമ സമ്മേളനം 1941 ആഗസ്റ്റിൽ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു യുദ്ധക്കപ്പലിൽ വച്ചാണ് നടന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിലും അമേരിക്കൻ പ്രസിഡൻറായിരുന്ന റൂസ് വെൽറ്റും തമ്മിൽ നടത്തിയ ഈ കൂടിക്കാഴ്ചയുടെ അവസാനം അവരൊരു സംയുക്ത പ്രഖ്യാപനം പുറപ്പെടുവിക്കുകയും ചെയ്തു. അറ്റ്ലാന്റിക് പ്രമാണം എന്ന പേരിൽ ഇതറിയപ്പെടുന്നു.
Share:

വീരകഥാഗാനം(വടക്കൻ പാട്ട്)

വേഗം എഴുന്നേറ്റു ആരോമുണ്ണി
താക്കോലും കൂട്ടം എടുക്കുന്നുണ്ട്
പടിഞ്ഞാറ്റിവാതിൽ തൊറക്കുന്നുണ്ട്
വഴിപോലെ അമ്മാവനെ നെനച്ചും കൊണ്ട്
പടിഞ്ഞാറ്റി വാതിലും താഴ്തൊറന്ന്
കരോലപ്പെട്ടിയെട്ക്ക്ന്ന്ണ്ട്
നാൽക്കെട്ടകത്ത് കൊട്ന്ന് വെച്ച്
കരോലപ്പെട്ടി മുഖം തൊറന്ന്
ചെമ്പോലയെടുത്തങ്ങ് നോക്കുന്നുണ്ട്
ചെമ്പോല വായിച്ച് നോക്കുന്നേരം
കണ്ണീർ നെറഞ്ഞ് മുറിഞ്ഞൊഴുകി
ചെമ്പോലയെടുത്തങ്ങ് വെക്ക്ന്ന് ണ്ട്
കരോലപ്പെട്ടിയടച്ച് പൂട്ടി
പടിഞ്ഞാറ്റകത്ത് കൊടുന്ന് വെച്ച്
പടിഞ്ഞാറ്റമച്ചറ പൂട്ടുന്ന് ണ്ട്
അമ്മേടരികത്ത് ചെന്നിതല്ലോ
ഒന്നിങ്ങ് കേൾക്കേണം പെറ്റോരമ്മേ
ഒരു തലയ്ക്കെണ്ണ തരിക വേണം
അതുതാനെ കേൾക്കുന്നു ഉണ്ണിയാർച്ച
കിണ്ണത്തിലെണ്ണയും കണ്ണാടിയും
എണ്ണയും പീഠം കൊടുക്കുന്ന് ണ്ട്
എണ്ണ നിറയോളം തേച്ചാരോമൽ
Share:

നാടൻപാട്ടുകൾ...നാട്ടുമൊഴിമുത്തുകൾ

പുരാതനമായ നമ്മുടെ സംസ്കാരത്തിന്റെ പരിച്ഛേദങ്ങളാണ് നാടൻ പാട്ടുകൾ. പല തരം ജീവിത ശൈലികളും പ്രയോഗങ്ങളുമെല്ലാം നാടൻ പാട്ടുകളിൽ പ്രത്യക്ഷപ്പെടുന്നു....

പ്രകൃതിയാകുന്ന പാഠശാലയാണ് ആദിമ കലകളുടെ ഈറ്റില്ലം. ഇതിൽ നാടോടി സംഗീതത്തിന്റെ രൂപപ്പെടലിൽ കൂട്ടായ്മകളുടെ ജീവിത പരിസരവും ഭൂ പ്രകൃതിയും ചരാചരങ്ങളും നിർണായക പങ്കു വഹിക്കുന്നു.  നാടൻപാട്ട് ,നാടോടിപ്പാട്ട് ,നാട്ടീണം എന്നിങ്ങനെ പല പേരുകളിൽ നാം നാടോടി സംഗീതത്തെ മലയാളീകരിച്ച് വിളിക്കാറുണ്ട്. എന്നാൽ 1846 ൽ വില്യം .ജെ .തോമസ് എ ഥ നീയം മാസികയിൽ എഴുതിയ ഫോക് ലോർ എന്ന ആശയത്തിന്റെ ഭാഗമായി കൂട്ടായ്മയുടെ പാട്ടുകൾ എന്ന പദമാണ് ഇതിനേറെ ചേരുക.

സവിശേഷതകൾ
* പുരാതന ജീവിതത്തിലെ വിത്യസ്ത സന്ദർഭങ്ങളിൽ കെട്ടിയുണ്ടാക്കിയ നാടൻ പാട്ടുകൾ അജ്ഞാത കർതൃകങ്ങളായി തുടരുന്നു
* ഒരു തലമുറയിൽ നിന്നും വരും തലമുറകളിലേയ്ക്ക് വാമൊഴി രൂപത്തിലാണ് നാടൻ പാട്ടുകളുടെ വിനിമയം
* മലമുടികളിൽ നിന്നും ഉറവയെടുക്കുന്ന നീരരുവികൾ പുഴയിൽ ലയിച്ച് കടലിൽ ചേരുമ്പോഴും ഉദ്ഭവസ്ഥാനത്തു നിന്നും അതിലുൾക്കൊണ്ട ഗുണാംശങ്ങൾ ആദ്യന്തം നിലനിൽക്കുന്നു എന്നതുപോലെ വംശീയ കൂട്ടായ്മകളുടെ പാട്ടുകൾ കൈമാറ്റം ചെയ്യപ്പെടുമ്പോഴും മറ്റു ഗാനശാഖകളിൽ നിന്നും വിത്യസ്തമായ വാമൊഴി ഭാഷാവഴക്കവും തനത് ആലാപനശൈലിയും പാരമ്പര്യഗുണങ്ങളും നഷ്ടപ്പെടുന്നില്ല.
* നാടൻപാട്ടുകൾക്ക് അതത് കൂട്ടായ്മയിലും ഇതര കൂട്ടായ്മകളിലും നിരവധി പാഠങ്ങളും പാഠഭേദങ്ങളും കാണും.സമൂഹങ്ങൾ തമ്മിലുള്ള കൊട്ടക്കൽ വാങ്ങൽ ഇതിനൊരു മുഖ്യ കാരണമാണ്.

നാടൻ പാട്ടിന്റെ ഘടന
ജനകീയ സംഗീതമായ നാടൻപാട്ടിന് ആലാപന ആവർത്തന രസം നൽകുന്നത് വായ്ത്താരികളാണ് .പ്രത്യേകിച്ച് അർഥങ്ങളൊന്നുമില്ലാത്ത ശബ്ദങ്ങളോ അക്ഷരങ്ങളോ ചേർന്ന ആലാപനക്രമമാണ് വായ്ത്താരിപ്രയോഗം. പാട്ടിന് വ്യക്തമായ ഈണം ഉറപ്പിച്ച് സഞ്ചാരദിശയൊരുക്കുകയാണ് വായ്ത്താരിയുടെ ധർമം.' .അക്ഷരവായ്ത്താരികൾ കൂടാതെ വരികൾ ആവർത്തിച്ചുപാടി വായ്ത്താരി ധർമം നിറവേറ്റുന്ന രീതിയുമുണ്ട്. വാമൊഴി സാഹിത്യത്തിന്റെ മുൻപേ പ്രയോഗിക്കന്നത് മുൻവായ്ത്താരിയും പാട്ടിന്റെ ചില ഘടകങ്ങളിൽ കേൾവിക്കാരനിൽ ഇഷ്ടം തോന്നിപ്പിക്കുന്നതരത്തിൽ താളഗതിയെ നിയന്ത്രിച്ച് മനോധർമപരമായി പ്രയോഗിക്കുന്നത് ഇടവായ്ത്താരികളുമാണ് .പാട്ടിന്റെ കഥാഗതിയും ഉള്ളടക്കവും ചേർന്ന വാമൊഴിസാഹിത്യഭാഗവും കൂടിയായാൽ നാടൻ പാട്ടിന്റെ ഘടന പൂർണമാകും.
ലളിത സംഗീതത്തിലും മറ്റു നവാഗത ശാഖകളിലും ഉള്ള പല്ലവി അനുപല്ലവി ചരണം എന്നിഭാഗങ്ങൾ നാടൻ പാട്ടിന്റെ ഘടനാ സവിശേഷതയിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ്.

മത്സരവേദികളിലെ നാടൻ പാട്ടുകൾ
നാടൻ പാട്ടുകളുടെ നിലനിൽപ്പിനും പ്രചാരണത്തിനും ഇപ്പോൾ ഒരു പരിധിവരെ മത്സര വേദികൾ സഹായകമാവുന്നുണ്ട്. എന്നാൽ അവതരിപ്പിക്കുന്ന പാട്ടിനെയും പാരമ്പര്യത്തെയും ആധികാരികമായി അറിയാതെയുള്ള പ്രഹസനങ്ങളും കണ്ടു വരുന്നു. മത്സരത്തിനു വേണ്ടി പാട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ മേൽ പ്രസ്താവിച്ച സവിശേഷതകളുള്ള വിവിധ തരം പാട്ടുകൾ സ്വീകരിക്കാം. പാടിവരുന്ന സമൂഹത്തെയും പാരമ്പര്യത്തെയും വാദ്യവാദനരീതിയെയും അടുത്തറിയുകയെന്നത് അതിപ്രധാനം.ദീർഘ ഗാനങ്ങളാണെങ്കിൽ ഒരു മത്സരത്തിൽ ഒരു ഗണത്തിൽപ്പെട്ട ഒറ്റപ്പാട്ട് അവതരിപ്പിക്കുന്നതാണ് അഭികാമ്യം.

സ്കൂൾ കലോത്സവത്തിൽ പൊതുജനങ്ങളെ ആകർഷിക്കുന്ന ഒരു മുഖ്യ ഗ്രൂപ്പിനമായി നാടൻപാട്ട് മത്സരം മാറിയിട്ടുണ്ട്. ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഏഴ് മത്സരാർത്ഥികൾക്ക് (ആൺ പെൺ മിശ്രിതം ) പത്തു മിനിറ്റ് അവതരണം നടത്താം. വിദ്യാരംഗം കലാ സാഹിത്യ വേദികളിൽ മത്സരത്തിൽ നിന്നും മാറി ശില്പശാലകളിലൂടെ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി സംസ്ഥാനതല ക്യാമ്പിൽ പ്രതിനിധികളാക്കുന്ന സംവിധാനമാണ് ഇപ്പോഴുള്ളത് .

ഇപ്രകാരം യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും രണ്ടു വീതം പ്രതിനിധികളെ ഉപജില്ല -റവന്യൂ ജില്ല -സംസ്ഥാന തല ശില്പശാലകളിലേയ്ക്ക് തിരഞ്ഞെടുക്കാം.

കേരളോത്സവ മത്സരത്തിൽ ' നാടോടിപ്പാട്ട് ഗ്രൂപ്പിനത്തിൽ പത്തുപേർക്ക് ഏഴു മിനിറ്റ് അവതരണം നടത്താം. ( പ്രായപരിധി: 15-30) സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ എട്ടു പേർക്ക് ഏഴ് മിനിറ്റ് നാടൻപാട്ട് പാടാവുന്നതാണ്.

പാട്ടിന്റെ വാമൊഴി മൂല്യം, തനത് ആലാപനം, ശൈലീബദ്ധമായ ശബ്ദ സാന്നിധ്യം, താളബോധം, വാദ്യവാദനം, കലാഅവതാരകരുടെ യോജിപ്പ് എന്നിവ വിധിനിർണയത്തിന്റെ മുഖ്യ ഉപാധികളായി സ്വീകരിക്കാം.

ഒരുപാട് ചർച്ച ചെയ്യപ്പെടുകയും അതിലേറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന നാടൻപാട്ടുശാഖയെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പുതുതലമുറയുടെ കടമയാണ്.

പല പാട്ടുകൾ
വ്യത്യസ്ത പ്രദേശങ്ങളിലെ വ്യത്യസ്ത സംസ്കാരങ്ങളുള്ള സമൂഹങ്ങൾ സൃഷ്ടിച്ച നാടൻ പാട്ടുകൾ സാഗരം പോലെ വിശാലമാകയാൽ പഠനത്തിനായി സമാനസ്വഭാവ ഗുണങ്ങളുള്ള പാട്ടുകളെ വർഗീകരിച്ച് കണ്ടെത്താം
അനുഷ്ഠാനപാട്ടുകൾ
സാമുദായിക ഗാനങ്ങൾ
തൊഴിൽ പാട്ടുകൾ (പട്ടിണിപ്പാട്ടുകൾ)
കാർഷിക ഗാനങ്ങൾ
വംശചരിത്രഗാനങ്ങൾ
വിനോദ ഗാനങ്ങൾ
വീരകഥാഗാനങ്ങൾ
എണ്ണൽപ്പാട്ടുകൾ
അക്ഷേപഹാസ്യ ഗാനങ്ങൾ
നിരർഥക ഗാനങ്ങൾ
താരാട്ടുപാട്ടുകൾ
പ്രതിക്ഷേധപ്പാട്ടുകൾ
വിലാപ ഗാനങ്ങൾ
പ്രണയഗാനങ്ങൾ
കൈവേലപ്പാട്ടുകൾ
നാട്ടറിവു പാട്ടുകൾ
കടങ്കഥപ്പാട്ടുകൾ
പഴഞ്ചൊൽപ്പാട്ടുകൾ
ശൃംഗാരപ്പാട്ടുകൾ
കത്തുപാട്ടുകൾ
കൊത്തുപാട്ടുകൾ
ചരിത്രഗാനങ്ങൾ
കല്ല്യാണപ്പാട്ടുകൾ
പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും നാടോടി വാമൊഴി പാഠങ്ങൾ ( ആദിവാസി രാമായണം, മാപ്പിള രാമായണം, മാഭാരതം പാട്ട്, ഭാരതക്കിളിപ്പാട്ട്, സീതക്കളിപ്പാട്ട്, പൂരക്കളിപ്പാട്ട്, ഐവർകളിപ്പാട്ട്... )

ഇങ്ങനെ നാടൻ പാട്ടിന്റെ വർഗീകരണം അനന്തമായി തുടരുന്നു.
ഒരേ പാട്ടു തന്നെ ഒന്നിലധികം സ്വഭാവ ഗുണങ്ങൾ പ്രദർശിപ്പിക്കാറുമുണ്ട്. ഉദാഹരണത്തിന് അഞ്ജാതകർതൃകങ്ങളായ വള്ളംകളിപ്പാട്ടുകളും തോണിപ്പാട്ടുകളും തൊഴിൽപ്പാട്ടിന്റെയും വിനോദഗാനത്തിന്റെയും ഗണത്തിൽപ്പെടുത്താം. വടക്കൻ കേരളത്തിലെ വീരകഥാഗാനങ്ങളായ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും (വടക്കൻപാട്ട്) നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പ്രവൃത്തിയുടെ ചലന താളത്തിനൊത്ത് തൊഴിൽ പാട്ടുകളായും (വിത, ഞാറുനടീൽ, കൊയ്ത്........) കുട്ടിയെ ഉറക്കുമ്പോൾ താരാട്ടീണത്തിലും അരയ്ക്കുമ്പോൾ അരവു താളത്തിലും കൂട്ടായ്മകൾ സാന്ദർഭികമായി രൂപാന്തരപ്പെടുത്തുന്നു.

Share:

കൃഷിചൊല്ലുകൾ

കൂട്ടുകാരുടെ ശേഖരത്തിലേയ്ക്ക് കുറച്ചു പഴഞ്ചൊല്ലുകൾ കൂടി.

 • ഉടമയുടെ കണ്ണ് ഒന്നാംതരം വളം 
 • കതിരിൽ വളം വച്ചീട്ടു കാര്യമില്ല.
 • അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ 
 • അടുത്തു നട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ് 
 • അമരത്തടത്തിൽ തവള  കരയണം 
 • ആരിയൻ വിതച്ചാ നവര കൊയ്യാമോ 
 • ആഴത്തിൽ ഉഴുത്‌ അകലത്തിൽ നടണം 
 • ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ 
 •  ഉരിയരി ക്കാ ര നു എന്നും ഉരിയരി തന്നെ 
 • ഉഴവിൽ തന്നെ കള തീർക്കണം 
 • എളിയ വരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും 
 • കർക്കിടകത്തിൽ പത്തില കഴിക്കണം 
 • കുംഭത്തിൽ നട്ടാൽ കുടയോളം ,മീനത്തിൽ നട്ടാൽ മീൻകണ്ണോളം 
 • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്ക്യം 
 • കൂര വിതച്ചാൽ പൊക്കാളിയാവില്ല 
 • കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി 
 • ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം 
 • ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു 
 • ഞാറായാൽ ചോറായി 
 • തിന വിതച്ചാൽ തിന കൊയ്യാം ,വിന വിതച്ചാൽ വിന കൊയ്യാം 
 • തുലാപ്പത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം 
 • തേവുന്നവൻ തന്നെ തിരിക്കണം 
 • തൊഴുതുണ്ണുന്നതിനേക്കാൾ നല്ലത് ഉഴുതുണ്ണുന്നത് 
 • കർക്കടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തരി 
 • ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം 
 • കന്നില്ലാത്തവന് കണ്ണില്ല 
 • ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല 
 • കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും 
 • കണ്ടം വിറ്റു കാളയെ വാങ്ങുമോ 
 • കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ് )
 • കണ്ണൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളർക്കുമോ 
 • ധനം നിൽപതു നെല്ലിൽ ,ഭയം നിൽപതു  തല്ലിൽ 
 • നട്ടാലേ നേട്ടമുള്ളൂ 
 • നല്ല തെങ്ങിനു നാൽപതു മടൽ 
 • നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും 
 • നവര വിതച്ചാൽ തുവര കായ്ക്കുമോ 
 • പടുമുളയ്ക്കു വളം വേണ്ട 
 • പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത് 
 • പതിരില്ലാത്ത കതിരില്ല 
 • പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം 
 • പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു 
 • പൊന്നാരം വിളഞ്ഞാൽ കതിരാവില്ല 
 • മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല 
 • മരമറിഞ്ഞു കൊടിയിടണം 
 • മാങ്ങയാണേൽ മടിയിൽ വയ്ക്കാം ,മാവായാലോ ?
 • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല 
 • മുതിരയ്ക്ക്മൂന്നു മഴ 
 • മുണ്ടകൻ മുങ്ങണം 
 • മുളയിലറിയാം വിള 
 • മേടം തെറ്റിയാൽ മോടൻ തെറ്റി 
Share:

ഈശ്വർ ചന്ദ്ര വിദ്യാസാഗർ

പണ്ഡിതനും സാമൂഹ്യപരിഷ്കർത്താവും മനുഷ്യസ്നേഹിയുമായ ഈശ്വരചന്ദ്ര വിദ്യാസാഗർ 1820 സെപ്റ്റംബർ 26ന് ബംഗാളിലെ മിഡ്നാപൂർ ജില്ലയിലെ ബീർ സിംഹാ ഗ്രാമത്തിൽ ജനിച്ചു. താക്കൂർ ദാസ് ബന്ദോപാധ്യായയും ഭഗവതി ദേവിയുമായിരുന്നു മാതാപിതാക്കൾ. സാമൂഹിക പരിഷ്കരണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഈശ്വർ ചന്ദ്ര, ഒട്ടേറെ ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് ഉന്നത വിദ്യാഭ്യാസം നേടിയത്. സംസ്കൃതത്തിലും തത്വചിന്തയിലുമുള്ള അഗാധ പാണ്ഡിത്യം മൂലമാണ് അദ്ദേഹത്തിന് 'വിദ്യാസാഗർ' എന്ന ബഹുമതി ലഭിച്ചത്.

മനുഷ്യസ്നേഹി

1851 ൽ അദ്ദേഹം കൊൽക്കത്ത സംസ്കൃത കോളേജ് പ്രിൻസിപ്പലായി. വലിയൊരു സംസ്കൃതപണ്ഡിതനായ വിദ്യാസാഗർ പാശ്ചാത്യ ചിന്തയിലെ നല്ല വശങ്ങൾ ഉൾക്കൊണ്ടു. ഉദാത്തമായ സ്വഭാവവും അതുല്യമായ ധൈഷണികതയും ഒത്തിണങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. നിർഭയത്വം, ലളിത ജീവിതം, ഉന്നത ചിന്തകൾ, സുതാര്യവും ഹൃദ്യവുമായ പെരുമാറ്റം എന്നീ ഗുണങ്ങൾ കൊണ്ട് വിദ്യാസാഗർ എല്ലാ വിഭാഗം ജനങ്ങളുടെയും മനം കവർന്നു. ദരിദ്രരോടും മർദ്ദിതരോടും അതിയായ അനുകമ്പയുള്ള ഈ മനുഷ്യസ്നേഹി താൻ ധരിച്ച പുത്തൻകോട്ടു പോലും വഴിയിൽ കാണുന്ന ഭിക്ഷക്കാർക്ക് നൽകാൻ മടിച്ചിരുന്നില്ല.
ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ വൈവിധ്യമാർന്ന സേവനങ്ങളാണ് വിദ്യാസാഗർ നൽകിയത്. "ബംഗാളി ബാലപാഠം എഴുതിയുണ്ടാക്കിയ വിദ്യാസാഗർ തന്റെ രചനകളിലൂടെ ആധുനിക ബംഗാളി ഗദ്യശൈലിയുടെ വളർച്ചയെ സഹായിച്ചു. അബ്രാഹ്മണ വിദ്യാർത്ഥികൾക്ക് സംസ്കൃത കോളേജിൽ പ്രവേശനം നൽകിയ വിദ്യാസാഗർ കോളേജിൽ പാശ്ചാത്യ ചിന്തയുടെ പഠനവും ഏർപ്പെടുത്തി.

വിധവാ വിവാഹം

അടിച്ചമർത്തപ്പെട്ട ഇന്ത്യൻ വനിതകളുടെ ഉന്നമനത്തിനായി നടത്തിയ നിസ്വാർഥ സേവനങ്ങളുടെ പേരിലാണ് വിദ്യാസാഗർ ഇന്നും സ്മരിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ രാജാറാം മോഹൻറായുടെ യഥാർത്ഥ പിൻഗാമിയായിരുന്നു ഇദ്ദേഹം. വിധവകളുടെ ദയനീയ സ്ഥിതി വിദ്യാസാഗറിലെ മനുഷ്യ സ്നേഹിയെ ഏറെ വേദനിപ്പിച്ചു. 1855 ൽ വിധവാ വിവാഹത്തിനായി വിദ്യാസാഗർ ശക്തമായി വാദിച്ചു. തുടർന്ന് വിധവാ വിവാഹത്തിന് അനുകൂലമായ ഒരു പ്രസ്ഥാനം തന്നെ ആരംഭിച്ചു. വിധവാ വിവാഹം നിയമവിധേയമാക്കി കൊണ്ട് ഒരു നിയമം പാസാക്കണം എന്നാവശ്യപ്പെട്ട് ബംഗാൾ, മുംബൈ, മദ്രാസ്, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നും മറ്റു നഗരങ്ങളിൽ നിന്നും ഗവൺമെന്റിന് നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടു. ഈ പ്രക്ഷോഭങ്ങളുടെ ഫലമായി വിധവാ വിവാഹം നിയമവിധേയമാക്കി കൊണ്ട് സർക്കാർ നിയമം പാസാക്കി. ഉയർന്ന ജാതിക്കാർക്കിടയിലെ ആദ്യ നിയമാനുസൃത വിധവാവിവാഹം 1856 ഡിസംബർ ഏഴിന് വിദ്യാസാഗർ മേൽനോട്ടത്തിൽ കൊൽക്കത്തയിൽ ആഘോഷപൂർവ്വം നടന്നു. ഇതോടെ വിധവാവിവാഹം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും വിദൂര ഗ്രാമങ്ങളിൽ സ്ത്രീകൾക്കിടയിൽ പോലും പ്രധാന ചർച്ചാ വിഷയമായി . അനുകൂലമായ സാമൂഹിക പ്രതികരണം ഇതോടെ ഉണ്ടായി.
വിദ്യാസാഗർ ദീർഘായുഷ്മാൻ ആകട്ടെ എന്ന വാചകം ബോർഡറിൽ നെയ്തെടുത്ത പ്രത്യേകതരം സാരി ഈ അവസരത്തിൽ ശാന്തിപ്പൂരിലെ നെയ്ത്തുകാർ പുറത്തിറക്കി. വിധവാ വിവാഹത്തിനായി പ്രവർത്തിച്ചതിനാൽ യാഥാസ്ഥിതികർ വിദ്യാസാഗറെ കടുത്ത ശത്രുവായും കരുതി. ജീവനു പോലും ഭീഷണി ഉണ്ടായെങ്കിലും അദ്ദേഹം അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയി.

അനാചാരങ്ങൾക്കെതിരെ

സമൂഹത്തിലെ ശൈശവവിവാഹം, ബഹുഭാര്യത്വം എന്നീ അനാചാരങ്ങൾക്കെതിരെ വിദ്യാസാഗർ പോരാടി. സ്ത്രീവിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് അതീവ താല്പര്യം ഉണ്ടായിരുന്നു. ഗവൺമെന്റ് സ്കൂൾ ഇൻസ്പെക്ടർ എന്ന നിലയിൽ വിദ്യാസാഗർ പെൺകുട്ടികൾക്കായി 35 സ്കൂളുകൾ ആരംഭിച്ചു. ഇവയിൽ പലതും സ്വന്തം ചെലവിലാണ് അദ്ദേഹം നടത്തിയിരുന്നത് 1849 ൽ കൊൽക്കത്തയിൽ സ്ഥാപിച്ച ബത്യൂൺ സ്കൂൾ സെക്രട്ടറിയായ വിദ്യാസാഗർ സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന് തുടക്കം ഇട്ടവരിൽ പ്രധാനിയാണ്. സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ ഇന്ത്യയിൽ എതിർപ്പു രൂക്ഷമായിരുന്നു. വിദ്യാഭ്യാസം നേടിയ സ്ത്രീകൾ വിധവകൾ ആയിത്തീരുമെന്ന് വിശ്വാസം പോലും ഉണ്ടായിരുന്നു. ബത്യൂൺ സ്കൂളിന് ഇക്കാരണത്താൽ പഠിതാക്കളെ ലഭിക്കാൻ വിഷമമായിരുന്നു. വിദ്യാർഥിനികൾക്കു നേരെ ഭീഷണിയും അധിക്ഷേപവും പതിവായിരുന്നു. മാതാപിതാക്കൾക്ക് സാമൂഹ ബഹിഷ്ക്കരണം പോലും നേരിടേണ്ടിവന്നു. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിത കാദംബിനി ഗാംഗുലിയായിരുന്നു.

എഴുത്തുകാരൻ

സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വിദ്യാസാഗർ പത്രപ്രവർത്തകൻ ,ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്. സർവ ശുഭംകരി പത്രിക, തത്വ ബോധിനി പത്രിക, സോമ പ്രകാശ് എന്നീ ആനുകാലികങ്ങളുടെ സ്ഥാപനത്തിൽ വിദ്യാസാഗർ സുപ്രധാന പങ്കുവഹിച്ചു. ബംഗ്ലാർ ഇതിഹാസ്, വിധവാ വിവാഹ്, പർണ പരിചയ്, കഥാമാല, സീതാവന വാസ് മുതലായവ അദ്ദേഹത്തിന്റെ കൃതികളാണ്. രഘുവംശം, കിരാതാരജുനീയം, ശിശുപാല വധം, കാദംബരി , അഭിജ്ഞാനശാകുന്തളം, മേഘദൂതം, സർവ ധർമം സംഗ്രഹം തുടങ്ങിയ സംസ്കൃത കൃതികൾക്ക്

വിദ്യാസാഗർ വ്യാഖ്യാനമെഴുതി. വിദ്യാസാഗർ എന്ന സ്നേഹസാഗരം 1891 ജൂലൈ 29 ന് അന്തരിച്ചു.
Share:

പൊലിയാത്ത മഹത്വം

"ചരിത്രത്തിൽ ബുദ്ധനും ക്രിസ്തുവിനും തുല്യമായ ഒരു സ്ഥാനമുള്ള മഹാൻ" എന്നു മൗണ്ട് ബാറ്റൻ വിശേഷിപ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്.

വിഖ്യാതനായ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വധിക്കപ്പെട്ട സമയം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും ഗവേഷണ വിദ്യാർത്ഥികളോട് തങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച ലോക നേതാവിന്റെ പേര് എഴുതാൻ അധികൃതർ ആവശ്യപ്പെട്ടു. അവരുടെ മഹാനായ നേതാവിന്റെ വേർപാടിന്റെ പശ്ചാത്തലത്തിൽ കെന്നഡിയുടെ പേരായിരിക്കും ഭൂരിപക്ഷം പേരും എഴുതിയിരിക്കാം എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. അവർ കുറച്ച് നാമം മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നായിരുന്നു.

അതായിരുന്നു ഗാന്ധിജി വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ മഹാത്മാവ് ( മഹത്തായ ആത്മാവ്)എന്ന വിശേഷണം എന്തുകൊണ്ടും അനുയോജ്യം എന്നു നമ്മെ ബോധ്യപ്പെടുത്തുന്ന ഇത്തരത്തിലുള്ള എത്രയെത്ര സംഭവങ്ങൾ .... രാഷ്ട്രപിതാവ് എന്ന പദത്തിന്റെ അർത്ഥം അറിയാത്ത കുഞ്ഞുങ്ങൾ അദ്ദേഹത്തെ 'അച്ഛൻ'  എന്നുതന്നെ അർത്ഥമുള്ള 'ബാപ്പുജി' എന്നു വിളിക്കുമ്പോൾ ഔന്നത്യത്തിലുള്ള ജന നേതാവിൽ നിന്നും ലാളന മാത്രമറിയുന്ന ഒരു പിതാവായി ഗാന്ധിജി മാറുന്നത് കാണാം. ജീവിതത്തെ തന്നെ സന്ദേശമാക്കിയ മഹാനുഭാവൻ.

ജനനം, ബാല്യം, വിദ്യാഭ്യാസം
1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്ദറിൽ കരംചന്ദ് ഗാന്ധിയുടേയും പുത്തരി ഭാര്യയുടെയും പുത്രനായി മോഹൻ ദാസ് കരംചന്ദ് ഗാന്ധി ജനിച്ചു. ഏഴാം ക്ലാസുവരെ പോർബന്തറിൽ തന്നെയായിരുന്നു പഠനം , പിന്നീടുള്ള രാജ്കോട്ടിൽ. ഭാവന നഗറിലെ രാമദാസ് കോളജിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷമുള്ള ഉപരിപഠനം. ബാരിസ്റ്റർ ബിരുദം കരസ്ഥമാക്കിയത് ഇംഗ്ലണ്ടിൽ നിന്നുമാണ്.

'Kettle' സത്യസന്ധതയുടെ പ്രതീകമായി മാറിയ സംഭവം
ഗാന്ധിജിയുടെ ഹൈസ്കൂൾ വിദ്യാഭ്യാസം രാജ്കോട്ടിൽ ആയിരുന്നു. പഠന പുരോഗതി വിലയിരുത്താൻ ബ്രിട്ടീഷ് ഇൻസ്പെക്ടറായിരുന്ന മിസ്റ്റർ ഗിൽസ് ഗാന്ധിജിയുടെ ക്ലാസ്സിലെത്തി. അഞ്ച് ഇംഗ്ലീഷ് പദങ്ങൾ സ്ലേറ്റിൽ എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജി 'Kettle' എന്ന പദം തെറ്റായാണ് എഴുതിയതെന്ന് മനസിലായ ക്ലാസ് അധ്യാപകൻ, തന്റെ ബൂട്സ് കൊണ്ട് കാലിൽ തട്ടി സമീപത്തിരിക്കുന്ന കുട്ടിയുടെ സ്ലേറ്റിലെ  വാക്കുകൾ കണ്ട് എഴുതുവാൻ സൂചന നൽകി. എന്നാൽ സത്യസന്ധനായ മോഹൻദാസ് അതിന് തയ്യാറായില്ല. കേട്ടെഴുത്തിൽ ഗാന്ധിജിയുടെ എല്ലാവരും എല്ലാ പദങ്ങളും ശരിയാക്കി എങ്കിലും തന്റെ സത്യപരീക്ഷയിൽ ഒരു പദത്തിന്റെ തെറ്റ് ഒരു വൻവിജയമായി ഗാന്ധിജി വിലയിരുത്തി.

"സ്വഭാവരൂപീകരണം വിദ്യാഭ്യാസത്തിന്റെ അടുത്തറിയാൻ അടുത്ത് ഇട്ടുകഴിഞ്ഞാൽ കുട്ടികൾക്കു മറ്റെല്ലാ കാര്യങ്ങളും സ്വന്തമായോ സുഹൃത്തുക്കളുടെ സഹായം കൊണ്ടോ സ്വയം പഠിക്കാൻ കഴിയും."

Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.