പരിചമുട്ട് മുതല്‍ ബാലറ്റ് വരെ | ||
ചിട്ടവട്ടങ്ങള്‍ പലത് ഒരു ജനാധിപത്യ ഭരണക്രമത്തിന്റെ ജീവനാഡിയാണ് തെരഞ്ഞെടുപ്പും വോട്ടിംഗും. വോട്ട് ചെയ്‌ത് പ്രതിനിധികളെ നിശ്‌ചയിക്കുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത് ഇലക്ഷന്‍ കമ്മീഷനാണ്. ഭരണഘടനയുടെ 324-ാം അനുചേ്‌ഛദപ്രകാരം 1950 ജനുവരി 25നാണ് കമ്മീഷന്‍ നിലവില്‍വന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ടംഗങ്ങളുമാണിതിലുള്ളത്. രാഷ്ര്‌ടപതി, ഉപരാഷ്ര്‌ടപതി എന്നീ സ്‌ഥാനങ്ങളിലേക്കും പാര്‍ലമെന്റ്, സംസ്‌ഥാനനിയമസഭകള്‍ എന്നിവിടങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതും കമ്മീഷനാണ്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസ് നിര്‍വാചന്‍ സദന്‍ എന്നാണറിയപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. അസംബ്ലി, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനുള്ള പ്രായം 25 വയസാണ്. നിശ്‌ചിതപ്രായപൂര്‍ത്തിയായ വോട്ടറായി രജിസ്‌റ്റര്‍ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യന്‍ പൗരനുമാത്രമെ മത്സരിക്കാന്‍ കഴിയൂ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏതൊരു വ്യക്‌തിക്കും എവിടെ നിന്നും മത്സരിക്കാം. എന്നാല്‍ അസം, ലക്ഷദ്വീപ്, സിക്കിം എന്നിവിടങ്ങളില്‍നിന്നും മത്സരിക്കാനാവില്ല. ഏതെങ്കിലും കേസില്‍ കുറ്റവാളിയായി പ്രഖ്യാപിക്കപ്പെടുകയും 2 വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്‌ത വ്യക്‌തിക്ക് ഇലക്ഷനില്‍ മത്സരിക്കാനാവില്ല. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ രണ്ടില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ നിന്ന് ഒരു വ്യക്‌തിക്ക് മത്സരിക്കാനാവില്ല. |
0 Comments