നാം വോട്ടു രേഖപ്പെടുത്തിയെന്നതിനുള്ള തെളിവാണ് വിരലിലെ മഷിയടയാളം. ഇതെവിടെയാണ് നിര്‍മ്മിക്കുന്നതെന്നോ? കര്‍ണാടകത്തിലെ മൈസൂര്‍ പെയ്‌ന്റ്സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് എന്ന എഴുപത്തിരണ്ടുവര്‍ഷം പഴക്കമുള്ള കമ്പനിയാണിതിന്റെ നിര്‍മ്മാതാക്കള്‍. ഇന്ത്യയിലെ 28 സംസ്‌ഥാനങ്ങള്‍ക്കും ഏഴു കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ആവശ്യമായ 20,140 ലിറ്റര്‍ വയലറ്റ് മഷിയാണ് ഇവിടെ നിര്‍മ്മിക്കുന്നത്. രാസവസ്‌തുക്കള്‍, ഡൈകള്‍, വാസനാവസ്‌തുക്കള്‍, സില്‍വര്‍ നൈട്രേറ്റ് എന്നിവയടങ്ങിയ ഈ മഷിക്ക് ഇന്ത്യക്കു പുറത്തും ഉപഭോക്‌താക്കളുണ്ട്. കാനഡ, കമ്പോഡിയ, മാല്‍ദീവ്‌സ്, നേപ്പാള്‍, നൈജീരിയ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നിവിടങ്ങളിലേക്കും മഷി കയറ്റുമതി ചെയ്യുന്നു. ഒരു പോളിംഗ് സേ്‌റ്റഷനില്‍ 10മില്ലിയുടെ രണ്ട് ബോട്ടില്‍ മഷിയാണ് സാധാരണയായി നല്‍കുന്നത്. 700 വോട്ടര്‍മാരില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ബോട്ടിലിന്റെ എണ്ണം കൂടും. ഏറ്റവും കൂടുതല്‍ ബോട്ടിലുകള്‍ വാങ്ങുന്ന സംസ്‌ഥാനം ഉത്തര്‍പ്രദേശാണ്. 2,86,000 ബോട്ടിലുകള്‍. കുറവ് ലക്ഷദ്വീപിലും. വെറും 120 എണ്ണം മാത്രം. ഇങ്ങനെ മഷിക്കുവേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന തുക എത്രയെന്നോ? ഏകദേശം 12 കോടി രൂപ. |
0 Comments