മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ടി.എന്‍ ശേഷന്റെ മുഖമാണ് ഓര്‍മ വരുക. വലിയ ശരീരവും കാര്‍ക്കശ്യമാര്‍ന്ന കണ്ണും നോട്ടവും എല്ലാം. ക്രിമിനലുകള്‍ നിറഞ്ഞാടുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവരെ നിയന്ത്രിക്കാന്‍ അങ്ങനെയൊരാള്‍ വേണമെന്നതു തന്നെയാണ് സത്യം. എന്നാല്‍ അങ്ങനെയൊന്നുമല്ലാത്ത ഒരു സ്ത്രീയും ആ കസേരയിലിരുന്നിട്ടുണ്ട്. വെറും രണ്ടാഴ്ച മാത്രമായിരുന്നെങ്കിലും 15 പുരുഷ കേസരികള്‍ വാണ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കസേരയിലിരിക്കാന്‍ യോഗമുണ്ടായ സ്ത്രീയാണ് ആന്ധ്രാപ്രദേശിലെ ചെബ്‌റോലു സ്വദേശിയായ വി.എസ് രമാദോവി.
26 നവംബര്‍ 1990 മുതല്‍ 11 ഡിസംബര്‍ 1990 വരെയാണ് രമാദേവി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായത്. ലോ കമ്മീഷന്‍ സെക്രട്ടറിയായി വിരമിക്കുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ അവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കുകയായിരുന്നു.
പിന്നീട് ദേശീയ വനിതാ കമ്മീഷന്‍ ഉപദേശക, ദീര്‍ഘ കാലം രാജ്യസഭാ സെക്രട്ടറി ജനറല്‍, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക ഗവര്‍ണ്ണര്‍ എന്നീ നിലകളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷക ജോലിയില്‍ നിന്നാണ് സര്‍ക്കാര്‍ സര്‍വീസിലെത്തിയ രമാദേവി നിരവധി ഉന്നത പദവികളില്‍ മികവ് തെളിയിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്.
1950 ജനവരിയില്‍ രാജ്യത്തിന്റെ ഭരണഘടന നിലവില്‍വന്നതോടെയാണ് തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കാന്‍ ഒരു കമ്മീഷണര്‍ എന്ന ആശയം ഉണ്ടായത്. പ.ബംഗാളില്‍ ചീഫ് സെക്രട്ടറിയായിരുന്ന സുകുമാര്‍ സെന്നാണ് ഇന്ത്യയുടെ ആദ്യ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍.
ഇപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പെടെ മൂന്നു അംഗങ്ങളാണ് കമ്മീഷനിലുള്ളത്. 1990 വരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചിരുന്നത്. 1990 ല്‍ കമ്മീഷണറായ ടി.എന്‍ ശേഷന് മൂക്കുകയറിടാനാണ് സര്‍ക്കാര്‍ മൂന്നു പേരെ നിയമിച്ചത്.
ഇതുവരെയുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും സേവന കാലയിളവും
1. സുകുമാര്‍ സെന്‍ (21 മാര്‍ച്ച് 1950-19 ഡിസംബര്‍ 1958)
2. കെ.വി.കെ സുന്ദരം (20 ഡിസംബര്‍ 1958- 30 സപ്തംബര്‍ 1967)
3. എസ്.പി സെന്‍ വര്‍മ (1 ഒക്ടോബര്‍ 1967 - 30 സപ്തംബര്‍ 1972)
4. ഡോ.നാഗേന്ദ്ര സിങ് (1 ഒക്ടോബര്‍ 1972- 6 ഫിബ്രവരി 1973)
5. ടി.സ്വാമിനാഥന്‍ (7 ഫിബ്രവരി 1973 - 17 ജൂണ്‍ 1977)
6. എസ്.എല്‍ ശക്തര്‍ (18 ജൂണ്‍ 1977 - 17 ജൂണ്‍ 1982)
7. ആര്‍.കെ ത്രിവേദി് (18 ജൂണ്‍ 1982 - 31 ഡിസംബര്‍ 1985)
8. ആര്‍.വി.എസ് പെരി ശാസ്ത്രി (1 ജനവരി 1986 - 25 നവംബര്‍ 1990)
9. വി.എസ് രാമാദേവി (26 നവംബര്‍ 1990 - 11 ഡിസംബര്‍ 1990)
10. ടി.എന്‍ ശേഷന്‍ (12 ഡിസംബര്‍ 1990 - 11 ഡിസംബര്‍ 1996 )
11. എം.എസ് ഗില്‍ (12 ഡിസംബര്‍ 1996 - 13 ജൂണ്‍ 2001)
12. ജെ.എം ലിങ്‌ഡോത്ത്് ( 14 ജൂണ്‍ 2001 - 7 ഫിബ്രവരി 2004)
13. ടി.കെ കൃഷ്ണ മൂര്‍ത്തി ( 8 ഫിബ്രവരി 2004 - 15 മെയ് 2005)
14. ബി.ബി ഠണ്ഡന്‍ ( 16 മെയ് 2005 29 ജൂണ്‍ 2006 )
കടപ്പാട്:മാത്രുഭൂമി ജനവിധി 2009
15. എന്‍. ഗോപാലസ്വാമി (30 ജൂണ്‍ 2006)
ഗോപാല സ്വാമി ഏപ്രില്‍ 14 ന് വിരമിക്കും. കമ്മീഷനിലെ മുതിര്‍ന്ന അംഗം നവീന്‍ ചാവ്‌ല ആയിരിക്കും അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍.
0 Comments